Headlines

kerala14.in

പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകനെ വെറുതെ വിട്ട് കോടതി; വിധിക്കെതിരെ അപ്പീൽ പോകണമെന്ന് പിതാവിനെ ചികിത്സിച്ച ഡോക്ടർ

തിരുവനന്തപുരം: പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ രേഖകള്‍ പരിഗണിച്ചില്ലെന്ന് ഡോക്ടർ. കേസിൽ മകനെ വെറുതെവിട്ട കോടതി വിധിക്കെതിനെതിരെ അപ്പീല്‍ പോകണമെന്ന് പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. കാരോടു സ്വദേശി തങ്കപ്പനാണ് കമ്പിവടികൊണ്ടുള്ള മകന്റ അടിയേറ്റ് മരിച്ചത്. തങ്കപ്പനെ ചികിത്സിച്ച വനിതാ ഡോക്ടർ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് കത്ത് കൈമാറി. പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. ലീന വിശ്വനാണ്…

Read More

ജ്യേഷ്ഠന്റെ കൊലക്കത്തിക്കിരയാകുന്നതിന് തൊട്ടുമുമ്പ് അഫ്സാൻ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാൻ ഹോട്ടലിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ജ്യേഷ്ഠന്റെ കൊലക്കത്തിക്കിരയാകുന്നതിന് തൊട്ടുമുമ്പ് 13കാരൻ അഫ്സാൻ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാൻ ഹോട്ടലിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഹോട്ടലിൽ മന്തി വാങ്ങാൻ എത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. ഹോട്ടലിലേക്ക് അഫ്സാൻ ഓട്ടോയിലെത്തുന്നതാണ് കാണാൻ സാധിക്കുന്നത്. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അഫാൻ പറഞ്ഞത് അനുസരിച്ചാണ് അഫ്സാൻ മന്തി വാങ്ങാൻ കടയിലെത്തുന്നത്. അഫ്സാന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണിത്. ഇതും വാങ്ങി വന്നതിന് ശേഷമാണ് അഫാൻ അനിയനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഈ കവറുമായി അഫ്സാൻ വീട്ടിലേക്ക് കയറുന്നത്…

Read More

ആദിവാസി മേഖലയിൽ വൻ തോതിൽ മദ്യ വിൽപ്പന നടത്തി വന്നിരുന്നയാൾ പിടിയിൽ

തൃശൂർ: പുളിയിലപ്പാറ ആദിവാസി മേഖലയിൽ വൻ തോതിൽ മദ്യ വിൽപ്പന നടത്തി വന്നിരുന്ന ചാലക്കുടി കൂടപ്പുഴ സ്വദേശി പട്ടത്ത് വീട്ടിൽ രമേഷ് (ജവാൻ രമേഷ്- 52) പിടിയിൽ. 40 ലിറ്റർ ജവാൻ മദ്യവും അത് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച മഹീന്ദ്ര ജീപ്പും സഹിതം ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി യുവും സംഘവും ചേർന്നാണ് പിടികൂടിയത്. അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാൽ മുതൽ പുളിയിലപ്പാറ, മുക്കുംപുഴ വരെയുള്ള വിവിധ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് വ്യാപക മദ്യവിൽപ്പന നടത്തി…

Read More

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കേസില്‍ കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം

ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കേസില്‍ കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയാണ് വിധി പ്രസ്താവിച്ചത്. 1984 നവംബര്‍ 1 ന് കലാപത്തിൽ ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ.ജീവപര്യന്തം തടവിന് പുറമേ, കലാപമുണ്ടാക്കിയതിന് സെക്ഷന്‍ 147 പ്രകാരം രണ്ട് വര്‍ഷവും, കലാപത്തിനായി മാരകായുധങ്ങള്‍ ഉപയോഗിച്ചതിന് മൂന്ന് വര്‍ഷം തടവും പിഴയും, മരണമോ ഗുരുതരമായ നാശനഷ്ടമോ…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാട് യാത്രാമൊഴി നൽകി

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ യാത്രാമൊഴി. അഫാന്റെ പെണ്‍സുഹൃത്തായ ഫര്‍സാനയുടെ സംസ്‌കാരം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ നടത്തി. പുതൂരിലെ വീട്ടില്‍ എത്തിച്ച ശേഷമാണു പിതാവിന്റെ വീടായ ചിറയിന്‍കീഴിലേക്കു കൊണ്ടുപോയത്. പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ ഷാഹിദാ ബീവിയുടെയും മൃതദേഹം പുല്ലമ്പാറ എസ്എന്‍പുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കരിച്ചു. മുത്തശ്ശി സല്‍മാ ബീവി, സഹോദരന്‍ അഫ്‌സാന്‍ എന്നിവരുടെ പാങ്ങോട് ജുമാ മസ്ജിദിലായിരുന്നു സംസ്‌കാരം. ലത്തീഫിന്റെയും സജിതാ ബീവിയുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം…

Read More

മത്സ്യത്തെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് കുടിക്കാന്‍ ബിയര്‍ നല്‍കുന്ന വിഡിയോ  വൈറൽ

മൃഗങ്ങളോട് മനുഷ്യര്‍ പല തരത്തിലുള്ള ക്രൂരതകള്‍ കാണിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരാറുണ്ട്. വിചിത്രമായ രീതിയിലാണ് ഇവിടെ ഒരാള്‍ രോഹു മത്സ്യത്തെ ഉപദ്രവിക്കുന്നത്. മത്സ്യത്തെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് കുടിക്കാന്‍ ബിയര്‍ നല്‍കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. മത്സ്യം ഒരു സിപ്പ് കുടിക്കുന്നതും വിഡിയോയില്‍ കാണാന്‍ കഴിയും. സാമൂഹികമാധ്യമങ്ങളില്‍ ഈ പ്രവൃത്തിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് വന്നിരിക്കുന്നത്. ചിലര്‍ ഈ പ്രവൃത്തിയെ രസകരമായ പ്രവൃത്തിയാണെന്നാണ് കമന്റ് തെയ്തിരിക്കുന്നത്. ചിലര്‍ മത്സ്യത്തെ കിഷ്ഫിഷര്‍ എന്ന് പറഞ്ഞ് കളിയാക്കിയാണ് കമന്റ് ഇട്ടിരിക്കുന്നത്. ചിലര്‍…

Read More

ട്രോളി ബാഗിൽ കഷ്ണങ്ങളാക്കിയ മൃതദേഹവുമായി രണ്ടു സ്ത്രീകൾ പോലീസ് പിടിയിലായി

കൊല്‍ക്കത്ത: ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹവുമായി എത്തിയ രണ്ട് സ്ത്രീകള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ടോളി ബാഗിലാക്കിയ മൃതദേഹം ഹൂഗ്ലി നദിയില്‍ കുമാര്‍തുലി ഘട്ടിന് സമീപം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. സ്ത്രീകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നാട്ടുകാരാണ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് ട്രോളി ബാഗ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കഷണങ്ങളാക്കി സാരിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. മധ്യഗ്രാം നിവാസികളായ ഫാല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരാണ്…

Read More

സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍  കുറയും കാരണം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ വീണ്ടും കുറയും. വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറയുന്ന പശ്ചാത്തലത്തിലാണ് അടുത്ത മാസം വൈദ്യുതി ബില്ലില്‍ കുറവ് ഉണ്ടാവുക. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് 8 പൈസയും ആയിരിക്കും പുതിയ ഇന്ധന സര്‍ചാര്‍ജ്. നേരത്തേ ഇത് 10 പൈസയായിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാന്‍ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സര്‍ചാര്‍ജാണു കുറഞ്ഞത്. വൈദ്യുതി റെഗുലേറ്ററി…

Read More

അയൽവാസിയെ ആക്രമിച്ചു ചെവി കടിച്ചെടുത്ത കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ആറാം മൈലില്‍ അയല്‍വാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം നാലാംവാര്‍ഡ് കിഴക്കേ തമ്പുരാങ്കല്‍ കെ ജി രജീഷ് (43) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് രതീഷ് ജീവനൊടുക്കിയത്. ഈ മാസം 10-ാം തീയതിയാണ് തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജ് ജീവനക്കാരന്‍ ഗോപകുമാര്‍ (55) എന്നയാളുടെ ചെവി രജീഷ് കടിച്ചെടുത്തത്. ബസ് സ്റ്റോപ്പില്‍ മരുമകളെ കാത്തുനില്‍ക്കുകയായിരുന്ന ഗോപകുമാറിനെ രജീഷ് ആക്രമിച്ച് ചെവി കടിച്ചെടുത്തു എന്നായിരുന്നു പരാതി. കേസില്‍…

Read More

മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കം ഗുണ്ടകൾ തമ്മിൽ പരസപരം ഏറ്റുമുട്ടി

ആലപ്പുഴയിൽ ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്. ചെട്ടിക്കാട് ഭാഗത്ത് മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.ഉച്ചയ്ക്ക് 12 മണിയോടെയാണ് അക്രമം. തുമ്പി ബിനുവിന്റേയും ജോൺകുട്ടിയുടെയും സംഘങ്ങൾ ആണ് ഏറ്റുമുട്ടിയത്.ഇരുവരും പരസ്പരം കുത്തി.നിലത്തിട്ടും കുത്തിയും ചവിട്ടിയും ഒരാളുടെ നില ഗുരുതരമാണ്. മണ്ണഞ്ചേരി പോലീസും നോർത്ത് പോലീസും എത്തിയാണ് ഗുണ്ടകളെ പിന്തിരിപ്പിച്ചത്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെയും ഇരുവരുടെയും സംഘങ്ങൾ ഏറ്റുമുട്ടാൻ ഒരുങ്ങി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial