Headlines

kerala14.in

മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ആലപ്പുഴ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീട് പൂർണമായും കത്തിയ നിലയിലാണ്. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. പൊലീസ് പരിശോധന നടത്തിവരികയാണ്. ഒപ്പമുണ്ടായിരുന്ന ഇവരുടെ മകനെ കാണാനില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടങ്ങി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി

Read More

ജയലളിതയുടെ സ്വത്തുക്കൾ സിബിഐ കോടതി തമിഴ്നാട് സർക്കാരിന് കൈമാറും

ബെംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾ ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാട് സർക്കാരിന് കൈമാറും. ഈ മാസം 14,15 തീയതികളിലാണ് സ്വത്തുക്കളുടെ കൈമാറ്റം. ഇതിനായി തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികൾ ഈ ദിവസങ്ങളിൽ കോടതിയിൽ എത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ പിടിച്ചെടുത്ത സ്വത്ത് വകകളാണ് ഇപ്പോൾ കൈമാറുന്നത്. 1996ൽ ചെന്നൈ പോയസ് ഗാർഡനിലെ വസതി റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത സ്വത്തുക്കളാണ് തമിഴ്നാട് സർക്കാരിന് കൈമാറാൻ സിബിഐ തയ്യാറാകുന്നത്. 27…

Read More

കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. മൂന്നാം മോജി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. ധനമന്ത്രി നിർമ്മല സീതാരാമന്റെ എട്ടാം ബജറ്റും. ഇന്നു രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. സാധാരണക്കാർക്കും ഇടത്തരക്കാർക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും എന്നാണ് സൂചന. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു. പ്രസംഗത്തിൽ എട്ടു തവണയാണ് ‘മിഡിൽ ക്ലാസ്’ എന്ന വാക്ക് രാഷ്ട്രപതി ആവർത്തിച്ചത്. ഇടത്തരക്കാർക്ക്…

Read More

കിണറ്റിൽ അകപ്പെട്ട പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ചിറയിൻകീഴ്:കിണറ്റിലകപ്പെട്ട പശുവിനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ചിറയിൻകീഴ് തോട്ടവാരം വലിയവീട്ടിൽ തങ്കമണിയുടെ ഉടമസ്ഥതയിലുള്ള പശു ആണ് ഏകദേശം 7 അടി താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറ്റിലകപ്പെട്ടത്. ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ്റ് സ്റ്റേഷൻ ഓഫീസർ വി.സഞ്ജു കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ, ഫയർഓഫീസർമാരായ പ്രദീപ്‌കുമാർ,സജീവ്, സുജിത്ത്,സമിൻ, അനൂപ്, ഫയർഓഫീസർ ഡ്രൈവർ ശരത് ലാൽ എച്ച് ജിമാരായ ബിജു, അരുൺഎസ് കുറുപ്പ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പശു പൂർണ്ണ ഗർഭിണി ആയിരുന്നതിനാൽ കിണറ്റിലേക്ക് റാംബ്…

Read More

വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു

മാനന്തവാടി: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു സംഭവത്തില്‍ ഉത്തർ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇന്നലെ വൈകുന്നേരമായിരുന്നു ക്രൂരകൃത്യം നടന്നത്. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ, വൈകുന്നേരം പ്രതി ആരിഫ് രണ്ട് കെട്ടുകളുമായി ഓട്ടോയില്‍ കയറി. യാത്രയ്ക്കിടെ കല്ലോടി…

Read More

ഇംഗ്ലണ്ടിനെതിരായ ടി 20 മത്സരത്തിൽ ഇന്ത്യക്ക്  15 റൺസ് വിജയം;പരമ്പര ഉറപ്പാക്കി ഇന്ത്യ

പുനെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. അവസാനം വരെ നടകീയത നിറഞ്ഞ നാലാം പോരാട്ടത്തില്‍ 15 റണ്‍സിന്റെ ആവേശ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര 3-1നു ഉറപ്പാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ പോരാട്ടം 19.4 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ കളി തിരികെ പിടിച്ചത്. കളി ആവേശകരമായിരുന്നു. അവസാന പന്ത് വരെ ജയ സാധ്യത രണ്ട് പക്ഷത്തേക്കും വന്നു….

Read More

ആലപ്പുഴയിൽ ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ചു;  പോലീസുകാരനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ: ആലപ്പുഴയിൽ പോലീസുകാരൻ ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചുപരിക്കേല്പിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്തു. ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ആഷിബിനെതിരെയാണ് കേസ്. ഓട്ടോഡ്രൈവർ സുനിമോനാണ് തലയ്ക്ക് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടികളുമായി പോലീസുകാരൻ സഞ്ചരിച്ച ബൈക്കും ഓട്ടോയും തമ്മിൽ തട്ടിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു. ഇതിനിടെ ആഷിബ് ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിക്കുകയായിരുന്നു. അടിയിൽ സുനിമോന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു

Read More

ബാലരാമപുരം കേസ് ശ്രീതുവിന്റെ കള്ള പരാതിഎന്ന് ദേവീദാസൻ രണ്ടര വയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ്.

തിരുവനന്തപുരം: ബാലരാമപുരം രണ്ടര വയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവ് ഇല്ലെന്നു പൊലീസ്. 36 ലക്ഷം തട്ടിയെടുത്തുവെന്ന് കൊല്ലപ്പെട്ട ദേവേന്ദുവിൻ്റെ അമ്മ ശ്രീതു പരാതി നൽകിയിരുന്നു, ഇതിലാണ് അന്വേഷണം. എന്നാൽ പണം വാങ്ങിയ കാര്യം ജ്യോത്സ്യൻ ദേവീ ദാസൻ നിഷേധിച്ചു. ജ്യോത്സ്യൻ്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ജ്യോത്സ്യനെ ചോദ്യം ചെയ്തതിന് ശേഷം പോലീസ് വിട്ടയച്ചു. ചോദ്യം ചെയ്യലിന് എത്തിയത് സ്വാഭാവിക നടപടിയുടെ ഭാഗമെന്ന് സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷം ദേവീദാസൻ പ്രതികരിച്ചു. നൂറു ശതമാനം കള്ള പരാതിയാണ്…

Read More

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി ഹൈക്കോടതി

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകിയുളള ഉത്തരവിറക്കി സർവകലാശാല. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. മണ്ണുത്തി ക്യാമ്പസിൽ താത്കാലികമായി പഠനം തുടരാം. എന്നാൽ, ആർക്കും ഹോസ്റ്റൽ സൗകര്യം അനുവദിക്കില്ല. ആന്റി റാഗിംഗ് കമ്മറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവരാണ് ഹൈക്കോടതിയിൽ നിന്ന് ഇളവ് നേടിയത്. കുറ്റാരോപിതരെ ആന്റി റാഗിങ് കമ്മറ്റി കേട്ടിരുന്നില്ല.ഈ സമയം വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിലോ, ഒളിവിലോ ആയിരുന്നു ഇവരെ കേട്ടശേഷം…

Read More

സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള നിരക്കുകൾ പുതുക്കി നിശ്ചയിച്ചു;പ്രതിഷേധവുമായി അധ്യാപക സംഘടനകൾ

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. എൽ.പി വിഭാഗത്തിന്‌ കുട്ടിയൊന്നിന്‌ 6.19 രൂപയായും യു.പി വിഭാഗത്തിന്‌ കുട്ടിയൊന്നിന്‌ 9.19 രൂപയായുമാണ്‌ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്‌. എൽ.പി വിഭാഗത്തിൽ കുട്ടിയൊന്നിന്‌ ആറ് രൂപയായിരുന്നതാണ്‌ 19 പൈസ വർധിപ്പിച്ചത്‌. യു.പി വിഭാഗത്തിന് 8.17 രൂപയായിരുന്നു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക ചെലവിനത്തിൽ സ്കൂളുകൾക്ക് അനുവദിക്കുന്ന സപ്ലിമെന്ററി ന്യൂട്രിഷൻ പരിപാടി ഒഴികെയുള്ള തുക (മെറ്റീരിയൽ കോസ്റ്റ്‌) യിലാണ്‌ മാറ്റം. മെറ്റീരിയൽ കോസ്റ്റിന്റെ കേന്ദ്ര, സംസ്ഥാന മാൻഡേറ്ററി നിരക്കുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial