kerala14.in

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാരിപ്പള്ളി:ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുപത്തിമൂന്ന് വയസുകാരനായ  പള്ളിക്കൽ സ്വദേശി മുഹമ്മദ് ഹർഷിദ് ആണ് കാട്ടുപുതുശേരിയിൽ നടന്ന അപകടത്തിൽ മരിച്ചത്. പാരിപ്പള്ളി പള്ളിക്കൽ റോഡിൽ കാട്ടുപുതുശേരി മസ്ജിദിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ ടിപ്പർ ലോറി നാട്ടുകാർ പള്ളിക്കലിൽ തടഞ്ഞിട്ടു. അപകടത്തിന് പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹർഷിദിന്‍റെ മരണം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പള്ളിക്കൽ പൊലീസ്…

Read More

കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജോൺസൻ ഔസേപ്പിനെ പോലീസ് പിടിയിൽ

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജോൺസൻ ഔസേപ്പിനെ പോലീസ് പിടികൂടി. കൊല്ലം സ്വദേശിയായ ഇയാളെ കോട്ടയം ചിങ്ങവനത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. വിഷവസ്തു എന്തോ കഴിച്ച ഇയാളെ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായാണ് ലഭ്യമാകുന്ന വിവരം. കുറിച്ചിയിൽ ഹോം നഴ്സായി ജോലി നോക്കുകയായിരുന്നു ജോൺസൺ ഔസേപ്പിനെ കഴിഞ്ഞ ഏഴാം തിയതി മുതൽ കാണാനില്ലായിരുന്നു. തിരികെ എത്തിയപ്പോൾ ഇയാളുടെ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായിരുന്നു ജോൺസൺ ഔസേപ്പ്. ഏറെ നാളായി ആതിരയും…

Read More

ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്

മുംബൈ: ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി. കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റു ചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കോടതി വിധി പ്രസ്താവിക്കുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല. പരാതിക്കാരിന് മൂന്നുമാസത്തിനുള്ളില്‍ 3.72 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം. അല്ലാത്തപക്ഷം മൂന്നുമാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും.2018ലാണു രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ ശ്രീ എന്ന കമ്പനി കോടതിയെ സമീപിച്ചത്. കേസില്‍ 2022 ജൂണില്‍…

Read More

ക്ഷേത്ര ചടങ്ങിനിടെ കാഞ്ഞിരക്കായ കഴിച്ചു; വെളിച്ചപ്പാട് മരിച്ചു

പാലക്കാട്: പരതൂര്‍ കുളമുക്കില്‍ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്. ബുധനാഴ്ച ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ ‘ആട്ടി’നിടെയാണ് (തുള്ളല്‍) യുവാവ് കാഞ്ഞിരത്തിന്റെ കായ കഴിച്ചത്. ചടങ്ങില്‍ വെളിച്ചപ്പാടായി തുള്ളിയത് ഷൈജുവായിരുന്നു. അഞ്ഞൂറിലേറെ ആളുകള്‍ എത്തിയ പരിപാടിയിലാണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ പരുതൂര്‍ പഞ്ചായത്തിലെ കുളമുക്ക് ചോലക്കുളത്തിന് സമീപത്തെ ഷൈജുവിന്റെ കുടുംബക്ഷേത്രത്തിലായിരുന്നു സംഭവം.കഴിഞ്ഞ ദിവസം മുതല്‍ ഇവിടെ കുടുംബക്കാര്‍ ഒത്തുകൂടിയുളള ക്ഷേത്രാചാരമായ ആട്ട് നടത്തുകയായിരുന്നു. ഇതില്‍ കോമരമായി ഷൈജുവും പങ്കെടുത്തിരുന്നു….

Read More

സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ അംഗവും ആലുവ മണ്ഡലം സെക്രട്ടറിയുമായ അസ്‌ലഫ് പാറേക്കാടന്‍ പാര്‍ട്ടി വിട്ടു

കൊച്ചി: സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ അംഗം അസ്‌ലഫ് പാറേക്കാടന്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ മൂല്യച്യുതിയെന്ന് ആരോപിച്ചാണ് അസ്‌ലഫ് പാറേക്കാടന്‍ രാജിവെച്ചത്. കഴിവുകെട്ട പാര്‍ട്ടി സംസ്ഥാന-ജില്ലാ നേതൃത്വങ്ങളോടുള്ള വിയോജിപ്പും പ്രതിഷേധവും അറിയിച്ചു കൊണ്ട് പാര്‍ട്ടിയുമായുള്ള 16 വര്‍ഷത്തെ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയാണ്. രാജിക്കത്തില്‍ അസ്‌ലഫ് പാറേക്കാടന്‍ വ്യക്തമാക്കി. അസ്‌ലഫ് പാറേക്കാടന്‍ നേരത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ഇപ്പോള്‍ വഹിക്കുന്ന മണ്ഡലം സെക്രട്ടറി, ജില്ലാ കൗണ്‍സില്‍ അംഗം…

Read More

ഓഹരി വിപണിയിലൂടെ ലാഭമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് വീട്ടമ്മയിൽ നിന്ന്പണം തട്ടിയെടുത്തതായി പരാതി

തിരുവനന്തപുരം: ഓഹരി വിപണിയിലൂടെ വൻ തുക ലാഭമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് വീട്ടമ്മയിൽ നിന്ന്  1,32,61,055 രൂപ തട്ടിയെടുത്തതായി പരാതി. ശ്രീകാര്യം സ്വദേശിയായ യുവതിയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ഒരു മാസത്തിനിടെ പല അക്കൗണ്ടുകളിലേക്കാണ് ഇത്രയും തുക അയച്ചു നൽകിയതെന്ന് പരാതിയിൽ പറയുന്നു. വാട്സാപ്പ് വഴി ഐഷ സിധിക എന്ന സ്വയം പരിചയപ്പെടുത്തിയയാളാണ് യുവതിയുമായി ബന്ധപ്പെട്ടത്. ട്രേഡിങിലൂടെ വൻ തുക ലഭിക്കുമെന്നും താൻ പറയുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് മൊബൈൽ ആപ്പിന്റേതെന്ന് പറഞ്ഞ് ഒരു…

Read More

അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി ഗ്രാമങ്ങളിലേക്കൊഴുകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ യോഗ്യമല്ലാത്ത ഉൽപ്പന്നങ്ങൾ.

വെള്ളറട: അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി ഗ്രാമങ്ങളിലേക്കൊഴുകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ യോഗ്യമല്ലാത്ത ഉൽപ്പന്നങ്ങൾ. ഭക്ഷ്യസുരക്ഷാ വിഭാഗമോ ആരോഗ്യവകുപ്പോ ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അന്യസംസ്ഥാനങ്ങളിൽ നിന്നും കൃത്രിമപാലും പാലുത്പന്നങ്ങളും ഭക്ഷ്യയോഗ്യമല്ലാത്ത ചീഞ്ഞ മത്സ്യങ്ങളും രോഗബാധിതമായ കന്നുകാലികളെയും ആണ് കൊണ്ടുവന്ന് വില്പന നടത്തുന്നത്. മാസങ്ങൾ പഴക്കമുള്ള മത്സ്യങ്ങളാണ് രാസവസ്തുക്കൾ ചേർത്ത് പനച്ചമൂട്ടിലെ മാർക്കറ്റിൽ മൊത്തക്കച്ചവടം നടത്തുന്നത്. അസഹ്യമായ ദുർഗന്ധവും പുഴുക്കളുമുള്ള മത്സ്യങ്ങൾ വരെ ഇവിടെ വിറ്റഴിക്കുന്നു. ഇവിടെ നിന്നും ചില്ലറ വില്പനക്കാർ മറ്റു സ്ഥലങ്ങളിലും വീടുകളിൽ കൊണ്ടുപോയും കച്ചവടം നടത്തുന്നു….

Read More

സ്വകാര്യ ധരകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തയാൾ മരിച്ചു. തുട‌ർന്ന് വായ്പയെടുക്കാൻ ഇടനിലക്കാരനായി നിന്ന യുവാവിനെ ഫൈനാൻസ് ഉടമ ക്രൂരമായി മർദിച്ചു

കുഴൽമന്ദം: സ്വകാര്യ ധരകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തയാൾ മരിച്ചു. തുട‌ർന്ന് വായ്പയെടുക്കാൻ ഇടനിലക്കാരനായി നിന്ന യുവാവിന് ഫൈനാൻസ് ഉടമയുടെ മർദ്ദനം. കുഴൽമന്ദം ചിതലി പഴയകളം വീട്ടിൽ 45 കാരനായ പ്രമോദിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ പ്രമോദിനെ കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു. കുഴൽമന്ദത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പ്രമോദ് സുഹൃത്ത് കഞ്ചിക്കോട് സന്ദീപിന് 25000 രൂപ വായ്പയെടുത്ത് നൽകിയിരുന്നു. വായ്പാ ഈടായി പ്രമോദിന്റെ ആർ.സി ബുക്കും സന്ദീപിന്റെ രണ്ട് ചെക്ക് ലീഫും നൽകി. പലിശയിനത്തിൽ കുറച്ച്…

Read More

ഒഡിഷ ജൽഗാവ് ട്രെയിൻ അപകടം 280 പേർ മരിച്ചതായി കണക്ക് ഇനിയും ആളുകൾ ബോഗികളിൽ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ

ഭുവനേശ്വർ: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികള്‍ ആണ് ഉൾപ്പെട്ടത്. 280 പേര് മരിച്ചതായാണ് നിലവിലെ കണക്ക്. എന്നാൽ ഇനിയും ആളുകൾ ബോഗികളിൽ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. രാജ്യത്തെ നടുക്കിയ ഈ ദുരന്തം നടന്നപ്പോൾ 14 വർഷം മുൻപുള്ള മറ്റൊരു ട്രെയിൻ അപകടത്തിന്റെ ഓർമകൾ ആണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. അന്നത്തെ ആ ദുരന്തത്തിനും ഇന്ന് നടന്ന അപകടത്തിനും നിരവധി സമാനതകൾ ഉണ്ട്. 2009ൽ മറ്റൊരു വെള്ളിയാഴ്ച രാത്രി ഏഴു മണിക്കുശേഷം ഒഡീഷയിൽ…

Read More

ചേന്ദമംഗലം കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലെന്ന് പ്രതി റിതു ജയൻ;ജിതിൻ ബോസിനെ കൊല്ലാൻ കഴിയാത്തതിൽ നിരാശ

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലെന്ന് പ്രതി റിതു ജയൻ. ജിതിൻ ബോസിനെ കൊല്ലാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ പ്രതി പൊലീസിനോട് പറഞ്ഞു. ചേന്ദമംഗലത്ത് ഒരു കുടുബത്തിലെ മൂന്നു പേരെയാണ് ഇയാൾ അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്. വേണു, വിനിഷ, ഉഷ, ജിതിൻ എന്നിവരെയാണ് ഇയാൾ ആക്രമിച്ചത്. ഇവരിൽ വേണുവും ഉഷയും വിനീഷയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിലെ പ്രതി റിതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ് വ്യക്തമാക്കുന്നു. പ്രതിയെ ഇന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial