kerala14.in

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ., പ്രതികരണവുമായി താരത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂർ.

മുംബൈ: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികരണവുമായി താരത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂർ. ഈ പ്രയാസകരമായ സമയത്ത് തങ്ങൾക്കൊപ്പം നിൽക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും താരം ആവശ്യപ്പെട്ടു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കരീന കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. താരത്തിന്റെ കുറിപ്പ് ഇങ്ങനെ.. “ഞങ്ങളുടെ കുടുംബത്തിന് അവിശ്വസനീയമാംവിധം അപകടം നിറഞ്ഞ ദിവസമായിരുന്നു ഇത്, സംഭവവികാസങ്ങൾ മനസിലാക്കി എടുക്കാൻ ഞങ്ങൾ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങൾക്കൊപ്പം നിൽക്കണം, മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ…

Read More

ഇസ്കഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: മൂന്ന് നാൾ നീണ്ടു നിൽക്കുന്ന ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ- ഓപറേഷൻ ആൻഡ് ഫ്രണ്ട്ഷിപ് (ഇസ്കഫ്) ഏഴാമത് സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. മാനവീയം വീഥിയിലാണ് വെള്ളി, ശനി ദിവസങ്ങളിലെ പരിപാടികൾ. ഞായറാഴ്‌ച പ്രതിനിധി സമ്മേളനം തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് ഹാളിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് യുദ്ധവും വംശീയതയും വിഷയത്തിൽ ഒറ്റ കാൻവാസിൽ ചിത്രരചനയിൽ ബി.ഡി. ദത്തന്റെ നേതൃത്വത്തിൽ തലസ്ഥാനത്തെ പ്രമുഖ ചിത്രകാരന്മാർ അണിനിരക്കും. സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. കാരയ്ക്കാമണ്ഡപം…

Read More

പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് ഇന്ന് തുടക്കം.

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക. മാര്‍ച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്. ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നു നടക്കുക. ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് നയപ്രഖ്യാപന പ്രസംഗത്തില്‍ മുന്‍ഗണന നല്‍കും. യുജിസിയുടെ കരട് ഭേദഗതിയെയും വിമര്‍ശിക്കാനിടയുണ്ട്. ഉപതെരഞ്ഞെടുപ്പുകളില്‍ ജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി…

Read More

വയനാടിനെ വിറപ്പിച്ച കടുവ കൂട്ടിലകപ്പെട്ടു

കൽപ്പറ്റ: നാടിനെ വിറപ്പിച്ച കടുവ പത്ത് ദിവസങ്ങൾക്കൊടുവിൽ കൂട്ടിലകപ്പെട്ടു. വയനാട് പുൽപ്പള്ളിയിലെ അമരക്കുനി കഴിഞ്ഞ പത്ത് ദിവസമായി പരിഭ്രാന്തിയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ദേവർഗദ്ദയിലെ കൂട്ടിൽ കടുവ കുടുങ്ങിയത്. കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലായി അഞ്ച് കൂടുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്നത്. ഇന്നലെ രാത്രിയോടെ ഈ കൂടുകളിലൊന്നിൽ തന്നെ കടുവ കുടുങ്ങുകയായിരുന്നു. വനംവകുപ്പിന്‍റെയും വെറ്ററിനറി സംഘത്തിന്റെയും ആർആർടിയുടെയും സംഘങ്ങൾ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങൾ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചും പരിശോധന…

Read More

കഷായത്തിൽ കാമുകി വിഷം കലർത്തി കൊലപ്പെടുത്തി;ഷാരോൺ വധക്കേസിൽ കോടതി വിധി ഇന്ന്

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി ഇന്ന് വിധി പറയും. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരാളെ വിവാഹം കഴിക്കാനായി കാമുകനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു യുവതി വിഷം കലർത്തിയ കഷായം കാമുകന് നൽകിയത്. കേസിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികളാണ്. ഗൂഢാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് കഴിഞ്ഞ വഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങൾ പൂർത്തിയായതോടെയാണ് കേസ് വിധി…

Read More

സത്യജിത്ത് റേ നാടക അവാർഡ് സതീഷ് സംഗമിത്രക്ക്

സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ഈ വർഷത്തെ സത്യജിത്റേ നാടക പുരസ്കാരം പ്രമുഖ നാടക സംവിധായകനും നടനുമായ സതീഷ് സംഗമിത്ര അർഹനായി. അരനൂറ്റാണ്ടുകാലം  നടനായും സംവിധായകനായും നാടക രംഗത്ത് പ്രവർത്തിച്ച ഇദ്ദേഹംനാടക രംഗത്തു നൽകിയ സമഗ്രസംഭാവനകൾ മുൻ നിർത്തിയാണ് പുരസ്കാരം ലഭിച്ചത്. 11 സംസ്ഥാന അവാർഡുകൾ അടക്കം നേടിയിട്ടുള്ള സതീഷ് സംഗമിത്ര പതിനായിരത്തിലധികം വേദികളിൽ നാടക നടനായി അരങ്ങിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.25001 രൂപയും പ്രശസ്തിപത്രവും ശില്പമാണ് അവാർഡായി നൽകുന്നത്. 18 ന് തിരുവനന്തപുരത്ത്  നടക്കുന്ന ചടങ്ങിൽ…

Read More

പറവൂരിൽ  3 പേരെ വീട്ടിൽ കയറി വെട്ടി കൊന്നു; അയൽവാസി അറസ്റ്റിൽ

കൊച്ചി: പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. അക്രമിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അയൽക്കാരനായ റിതു ജയനാണ് പിടിയിലായത്. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിലാണ് ദാരുണ സംഭവം. കണ്ണൻ, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്. അക്രമി ലഹരിക്കു അടിമയാണെന്ന നിഗമനം പൊലീസിനുണ്ട്. തർക്കം മാത്രമല്ല…

Read More

മണ്ണാർക്കാട് നിന്ന് കടുവ നഖവും പുലിപ്പല്ലും കടത്താൻ ശ്രമിച്ചു; രണ്ട് ഫോറസ്റ്റ് ജീവനക്കാർ അറസ്റ്റിൽ

മണ്ണാർക്കാട് റെയ്ഞ്ച് പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് കടുവ നഖവും പുലിപ്പല്ലുകളും പിടികൂടി. മുൻ ഫോറസ്റ്റ് താൽകാലിക വച്ചറായ സുരേന്ദ്രൻ, ഫോറസ്റ്റ് വാച്ചറായ സുന്ദരൻ എന്നിവരെയാണ് തൊണ്ടി സഹിതം പിടികൂടിയത്. കേന്ദ്ര വൈഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യൂറോയുടെ നിർദേശപ്രകാരം പരിശോധന നടത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. 2 കടുവാ നഖങ്ങൾ, 12 പുലി നഖങ്ങൾ, 4 പുലിപ്പല്ലുകൾ എന്നിവ വിൽക്കാൻ ശ്രക്കവെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഫോറസ്റ്റ് ഇൻ്റലിജൻസ് സെല്ലിന്റെയും പാലക്കാട് ഫ്ലയിങ് സ്ക്വാഡ്…

Read More

എടിഎമ്മിലേക്ക് കൊണ്ടുപോയ പണം അപഹരിച്ച് അക്രമികൾ; തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി.

ബെംഗളൂരു: എടിഎമ്മിലേക്ക് കൊണ്ടുപോയ പണം അപഹരിച്ച് അക്രമികൾ. തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബീദറിലാണ് സംഭവം. എടിഎമ്മിലേക്ക് പണവുമായി പോയ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ഇത് തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരൻ ഗിരി വെങ്കിടേഷാണ് മരിച്ചത്. ബൈക്കില്‍ എത്തിയ സംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇത് ആദ്യമായല്ല സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയായി എടിഎം കവർച്ചക്കാരുടെ സംഘം പ്രദേശത്തു പിടിമുറുക്കിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

Read More

യോഗത്തിനിടെ വാക്കുതർക്കം; സർവകലാശാല സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ട് വൈസ് ചാൻസലർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ നടന്ന സിൻഡിക്കേറ്റ് യോഗതിനിടെ വാക്ക് തർക്കം. ഇതേത്തുടർന്ന് യോഗം പിരിച്ചു വിട്ട് വൈസ് ചാൻസലർ. ഡോ.സജി ഗോപിനാഥ് വിരമിച്ചതിനെത്തുടർന്നു നിയമിതനായ കുസാറ്റ് പ്രൊഫസർ ഡോ.കെ.ശിവപ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിൽ വച്ചാണ് സിൻഡിക്കേറ്റ് അംഗങ്ങളും വിസിയും തമ്മിൽ വാക്കേറ്റമുണ്ടായത്. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്ന കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനാ പ്രസിഡന്റ് ആർ.പ്രവീണിനെതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് വിസിയുടെ പരിശോധനയോ അംഗീകാരമോ കൂടാതെ നേരിട്ട് സിൻഡിക്കേറ്റ് യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial