ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ പണയ സ്വർണ്ണത്തട്ടിപ്പ്; ഒരു കിലോ സ്വർണ്ണം കൂടി കണ്ടെടുത്തു
വടകര: പണയ സ്വർണ്ണം മോഷ്ടിച്ച് തിരിമറി നടത്തിയ കേസിൽ ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തു. അറസ്റ്റിലായ രണ്ടാം പ്രതിയുമായി തമിഴ്നാട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെയാണ് ഒരു കിലോ സ്വര്‍ണ്ണം കൂടി കണ്ടെടുത്തത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ പണയം വെച്ച 26 കിലോ സ്വര്‍ണമാണ് തിരിമറി നടത്തിയത്. ഇനി 9 കിലോയിലധികം സ്വര്‍ണം കൂടി കണ്ടെത്താനുണ്ട്. സ്വര്‍ണം പൊലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ വടകര ശാഖയില്‍ നടന്ന സ്വര്‍ണപ്പണയ വായ്പാ തട്ടിപ്പിലെ ഇടനിലക്കാരനായ രണ്ടാം…

