Headlines

kerala14.in

ഷൂട്ടിങ്ങിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു, ഗുരുതര പരിക്ക്

ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് സിനിമയുടെ ചിത്രീകരണത്തിനിടെ പൊള്ളലേറ്റു. കേസരി വീര്‍; ലെജന്‍ഡ് ഓഫ് സോമനാഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പൊള്ളലേറ്റത്. ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ വിവരം പിതാവ് ആദിത്യ പഞ്ചോളിയും സ്ഥിരീകരിച്ചിട്ടുണ്ട്. പൊള്ളലേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും എല്ലാം മെച്ചപ്പെട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യ പഞ്ചോളി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രിന്‍സ് ധിമാന്‍ സംവിധാനം ചെയ്ത് കനു ചൗഹാന്‍ നിര്‍മിക്കുന്ന ചിത്രമാണ് കേസരി വീര്‍. ചരിത്ര സിനിമയായി…

Read More

കണ്ടെയ്നറിൽ കാലികളെ കടത്തുന്നതിൽ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി

കണ്ടെയ്നറുകളിൽ കാലികളെ കൊണ്ടുപോകുന്നതിൽ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി. കണ്ടെയ്നറുകളിൽ കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നും ക്രൂരമായ നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കാലികൾക്ക് കിടക്കാൻ മതിയായ സ്ഥലം നൽകണം. ഉണർന്നിരിക്കാൻ കണ്ണിൽ മുളക് തേയ്ക്കുന്നത് ക്രൂരം എന്ന് കോടതി അറിയിച്ചു. കാലികളെ കയറ്റും മുൻപ് വാഹനം വൃത്തിയാക്കണം. യാത്രയ്ക്ക് മുൻപ് പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകണം. യാത്രയിലുടനീളം ആവശ്യത്തിന് വെള്ളവും ഭക്ഷണവും നൽകണം. കേരളത്തിലേക്ക് രണ്ട് ലോറികളിൽ 98 കാലികളെ കൊണ്ടുവന്നതിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്ന്…

Read More

ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സഹായം; ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ കേസ്

കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. സസ്‌പെന്‍ഷനിലായ മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം, 6 പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തത്. കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സന്ദര്‍ശനത്തിന് ജയില്‍ ഡിഐജി അവസരം ഒരുക്കിയത്.ജയില്‍ ഡിഐജി ആയിരുന്ന അജയകുമാറിന്റെ നേതൃത്വത്തില്‍ ആളുകളെ…

Read More

രഹസ്യ വിവരത്തെത്തുടർന്ന് പരിശോധന; തിരുവനന്തപുരം മണക്കാട് പിടികൂടിയത് 13 കിലോ കഞ്ചാവ്

        തിരുവനന്തപുരം : തിരുവനന്തപുരം മണക്കാട് 13 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ശ്രീവരാഹം സ്വദേശികളായ മധുവും, സതിയുമാണ് പിടിയിലായത്. സതിയുടെ വീട്ടിലേക്ക് കഞ്ചാവ് കൊണ്ട് പോകുന്നതിനിടെയാണ് ഇവർ പിടിയിലായത്. മധുവാണ് ബംഗളൂരിൽ നിന്നും കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

Read More

ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്, ഇപ്പോൾ സിംഗിൾ; നടി പാർവ്വതി തെരുവോത്ത്

പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ സിംഗിൾ ആണെന്ന് താരം വെളിപ്പെടുത്തി നടി പാർവ്വതി തെരുവോത്ത്. സിനിമാരംഗത്ത് സംവിധായകരുമായോ നടൻമാരുമായോ അടുപ്പമുണ്ടായിട്ടില്ല, പക്ഷേ ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. ഡേറ്റിങ് ആപ്പുകളിൽ പ്രൊഫൈൽ ഉണ്ടെങ്കിലും അവയോട് താല്പര്യമില്ല. മറിച്ച് ഒരാളെ നേരിൽ കണ്ടു മനസ്സിലാക്കി പ്രണയിക്കുന്നതിലാണ് താല്പര്യമെന്നും പാർവതി പറഞ്ഞു. ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. പാർവതി തിരുവോത്തിന്റെ വാക്കുകൾ: “ഞാൻ പ്രണയിച്ചിട്ടുണ്ട്. പക്ഷേ, കുറെ നാളായി സിംഗിളാണ്. മുൻകാമുകൻമാരില്‍ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണ് ഞാൻ. പലരുമായും ഞാൻ…

Read More

എന്റെ അമ്മ കാൻസർ അതിജീവിത രോഗത്തേക്കാൾ അപകടകാരി തെറ്റായ ധാരണകൾ ആണെന്നും താരം

 കാൻസർ എന്ന രോഗത്തേക്കാൾ അപകടകാരി അതേ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യർ. എൻ്റെ അമ്മ കാൻസർ അതിജീവിത. എൻ്റെ മുന്നിലുള്ള മാതൃകയാണ് അമ്മ. അറിവും ബോധവത്കരണവും പ്രധാനമാണെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. ‘ആരോഗ്യം-ആനന്ദം, അകറ്റാം കാൻസറിനെ..’ എന്ന കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ. പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാൻസർ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനം മാറ്റി രോഗം കണ്ടെത്തിയാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ…

Read More

എന്റെ അമ്മ കാൻസർ അതിജീവിത രോഗത്തേക്കാൾ അപകടകാരി തെറ്റായ ധാരണകൾ ആണെന്നും താരം

 കാൻസർ എന്ന രോഗത്തേക്കാൾ അപകടകാരി അതേ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യർ. എൻ്റെ അമ്മ കാൻസർ അതിജീവിത. എൻ്റെ മുന്നിലുള്ള മാതൃകയാണ് അമ്മ. അറിവും ബോധവത്കരണവും പ്രധാനമാണെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. ‘ആരോഗ്യം-ആനന്ദം, അകറ്റാം കാൻസറിനെ..’ എന്ന കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ. പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാൻസർ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനം മാറ്റി രോഗം കണ്ടെത്തിയാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ…

Read More

തന്റെ ജോലിക്കാരിയുടെ ശമ്പളം ജോലിക്കു വരാതിരുന്നാൽ നൽകണോ യുവതിയുടെ സംശയം വൈറൽ ആകുന്നു

സോഷ്യല്‍ മീഡിയയെ പലതരത്തിലാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ചിലര്‍ സമയം ചിലവഴിക്കാനായി ഉപയോഗിക്കുമ്പോള്‍ മറ്റുചിലര്‍ തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കിടാനൊരു ഇടമായി സോഷ്യല്‍ മീഡിയയെ കാണുന്നു. തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി മറ്റുള്ളവരുമായി പങ്കിടുന്നവരും ധാരാളം. ചെയ്യുന്ന ജോലിയെ കുറിച്ചുള്ള പോസ്റ്റുകള്‍ സര്‍വ്വസാധാരണം, എന്നാല്‍ ജോലിക്കാരിയെ കുറിച്ചുള്ള പോസ്റ്റാണ് ബെംഗളൂരുവില്‍ നിന്നുള്ള യുവതി പങ്കുവെച്ചിരിക്കുന്നത്. തന്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീയുടെ ശമ്പളവും ലീവുമായി ബന്ധപ്പെട്ടതായിരുന്നു യുവതിയുടെ പോസ്റ്റ്. ജോലിക്ക് വരാത്ത ദിവസങ്ങളിലെ…

Read More

ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

കോയമ്പത്തൂർ: ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 56-കാരൻ അറസ്റ്റിൽ. കോയമ്പത്തൂർ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂർ സ്വദേശിയായ ആർ. മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഭാര്യയുടെ കാമുകനായ കരൂർ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേൽ വീട്ടിൽവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി കാന്റീനിലെ പാചകക്കാരനാണ് പ്രതിയായ മുരുകവേൽ. ഒരുവർഷം മുമ്പാണ് മുരുകവേലും ഭാര്യ സുമിത്ര(45)യും കോയമ്പത്തൂരിൽ താമസം ആരംഭിച്ചത്. നേരത്തെ ഇരുവരും തിരുപ്പൂരിലായിരുന്നു താമസം. ഈ സമയത്താണ് വീടിന് സമീപം താമസിച്ചിരുന്ന…

Read More

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഗുജറാത്ത്

ന്യൂഡൽഹി: ഉത്തരാഗഢിന് പിന്നാലെ ഗുജറാത്തും ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാനൊരുങ്ങുന്നു. ഏകീകൃത സിവിൽ കോഡിൻ്റെ കരട് നിർമ്മിക്കാൻ അഞ്ചംഗ സമിതിയെ നിയോ ഗിച്ചു. വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് രാഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി. കരട് നിർമ്മിച്ച് 45 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് നിർദ്ദേശം. കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സി എൽ മീണ, അഡ്വ. ആർ സി കൊഡേകർ, വിദ്യാഭ്യാസ പ്രവർത്തകൻ ദക്ഷേശ് ഥാക്കർ, സാമൂഹിക പ്രവർത്തക ഗീത ഷറോഫ് എന്നിവരാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial