
റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്കിടയിലൂടെ ബൈക്ക് ഓടിച്ച് യുവാവിന്റെ പരാക്രമം; ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ
കൊച്ചി: റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തിരുന്ന യാത്രക്കാരുടെ ഇടയിലൂടെ ബൈക്ക് ഓടിച്ച് യുവാവ്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം. സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലൂടെയായിരുന്നു യുവാവിന്‍റെ പരാക്രമം. പെരുമ്പാവൂര്‍ സ്വദേശി അജ്മലാണ് ബൈക്കോടിച്ചതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് രണ്ട് പ്ലാറ്റ് ഫോമുകളാണുള്ളത്. രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് കയറാന്‍ ചരിഞ്ഞ വഴിയാണ്. ഇതുവഴിയാണ് ഇന്ന് പുലര്‍ച്ചെ യുവാവ് ബൈക്ക് ഓടിച്ച് കയറ്റിയത്. സ്റ്റേഷനില്‍…