Headlines

kerala14.in

കസാക്കിസ്ഥാനിൽ യാത്രാവിമാനം പൊട്ടിത്തെറിച്ച് അഗ്നിഗോളമായി; 110 യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് വിവരം

അസ്താന: കസാക്കിസ്ഥാനിലെ അക്തൗ പ്രദേശത്ത് യാത്രാവിമാനം തകർന്നുവീണ് അപകടം. റഷ്യയിലേക്ക് തിരിച്ച വിമാനമാണ് പൊട്ടിത്തെറിച്ച് തകർന്നുവീണത്. വിമാനത്തിൽ 110 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആറ് യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് കസാക്കിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം ഗ്രോസ്‌നിയിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുകയായിരുന്നു എയര്‍പോര്‍ട്ടിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. നിരവധി തവണ ആകാശത്ത് വലംവെച്ച വിമാനം അടിയന്തര ലാന്റിംഗിന് നിര്‍ദേശം…

Read More

ക്രിസ്മസ് പുലരിയിൽ അമ്മതൊട്ടിലിൽ കുഞ്ഞതിഥി

ഇന്നു പുലർച്ചെ 5.50നാണ് ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലിൽ ആലം മുഴങ്ങിയത്. ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ കണ്ടെത്തിയത്. ജീവനക്കാർ കുഞ്ഞിനെയെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പുതിയ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ച വിവരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ക്രിസ്തുമസ് പുലരിയിൽ കുഞ്ഞ് മകൾക്ക് പേര് മന്ത്രി ക്ഷണിച്ചു. നിരവധിപേരാണ് ഇതിനോടകം കുഞ്ഞിന് പേരുകൾ നിർദ്ദേശിച്ച് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമൻ്റ് ചെയ്തത്….

Read More

ബന്ധുവീട്ടിലെ വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാന്‍ പോയ വിദ്യാർഥി കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറം: തിരുവാലിയില്‍ വിദ്യാര്‍ഥി കിണറിൽ വീണു മരിച്ച നിലയില്‍. പത്തിരിയാല്‍ മേലങ്ങാടി പൈക്കാടിക്കുന്ന് മണ്ണൂര്‍ക്കര ബാബുമോന്റെ മകന്‍ അശ്വിനാണു (17) മരിച്ചത്. സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാന്‍ പോയ അശ്വിന്‍ അബദ്ധത്തില്‍ കിണറില്‍ കാല്‍വഴുതി വീണതാകാമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ വൈകീട്ട് 5.30നാണു സംഭവം. അശ്വിന്റെ സുഹൃത്തിന്റെ ബന്ധുക്കള്‍ വീട്ടിലില്ലാത്ത സമയത്ത് അവിടെയുണ്ടായിരുന്ന വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാനായി കൂട്ടുകാരോടൊപ്പം പോയതായിരുന്നു അശ്വിന്‍. അശ്വിന്‍ കിണറില്‍ വീണതിന് പിന്നാലെ കൂട്ടുകാര്‍ ബഹളം വച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ അശ്വിനെ…

Read More

തിരുവല്ലയിൽകരോള്‍ സംഘത്തിന് നേരെ ആക്രമണം.സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണം. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കരോള്‍ സംഘത്തിന്റെ പരാതി. പ്രദേശവാസികളായ ആളുകള്‍ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും വൈകാതെ അവരെ പിടികൂടുമെന്നും കോയിപ്രം പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം പാലക്കാട്ടെ സ്‌കൂളില്‍ സ്ഥാപിച്ച ക്രിസ്മസ് പുല്‍ക്കൂട് തകര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം….

Read More

കൊച്ചിയിലെ സ്പാ കേന്ദ്രീകരിച്ച് അനാശാസ്യം; എട്ട് സ്ത്രീകൾ ഉൾപ്പെടെ 12 പേർ പിടിയിൽ

കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിലാണ് സംഘം അനാശ്യാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

Read More

ഡൽഹിയിൽ എട്ടുവയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപണം

ന്യൂഡൽഹി: ഡൽഹിയിൽ കാണാതായ എട്ടുവയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽഹിയിലെ ശങ്കർ വിഹാർ മിലിട്ടറി പ്രദേശത്താണ് കുട്ടിയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ കെട്ടിടത്തിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. ബുധനാഴ്ച്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉന്നയിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധമടക്കമുള്ള സമരങ്ങളിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തിൽ ഡൽഹി…

Read More

വർക്കലയിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം ലഹരി ഉപയോഗിച്ചതിന് പരാതി നൽകിയതിന്

തിരുവനന്തപുരം: വർക്കല താഴെവെട്ടൂരിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ 60 വയസ്സുള്ള ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടിയത്.താഴെവെട്ടുർ പള്ളിക്ക് സമീപം ക്രിസ്മസ് രാത്രിയാണ് സംഭവം. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ വയോധികനെ തിരുവനന്തപുരം മെഡിക്കൽ…

Read More

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തിൽ ക്രമക്കേട്; രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തിൽ ക്രമക്കേട് കണ്ടെത്തിതിന് പിന്നാലെ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഭക്തർ ക്ഷേത്രത്തിൽ സമർപ്പിച്ച സാരികൾ ലേലവിലയിടാതെ വിൽപ്പന നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ക്ഷേത്ര ഭരണസമിതിയുടെ നടപടി. ഓഡിറ്റർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. ഞായർ, വ്യാഴം ദിവസങ്ങളിലാണ് ഭക്തർ സമർപ്പിച്ച സാരി, മുണ്ട് എന്നിവ ക്ഷേത്രത്തിൽ ലേലത്തിന് വെയ്ക്കുന്നത്. ഇവയ്ക്ക് അടിസ്ഥാന വില നിശ്ചയിച്ചാണ് വിൽപ്പന നടത്തേണ്ടത്. എന്നാൽ രശീതി പരിശോധിച്ചപ്പോൾ…

Read More

നെയ്യാറ്റിന്‍കരയില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

     ബാലരാമപുരം : നെയ്യാറ്റിന്‍കരയില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ് വെട്ടേറ്റത് . പുന്നക്കാട് ഭാഗത്ത് വീട്ടില്‍ പെന്‍ഷന്‍ നല്‍കുന്നതിനിടെയാണ് ആക്രമണം. ഒരാൾ എത്തി കയ്യിലിരുന്ന ആയുധം കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെട്ടേറ്റ ലെനിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു

         ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരുക്കേറ്റു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട വിവരം വൈറ്റ്-നൈറ്റ് കോർപ്സ് ആണ് എക്സിലൂടെ അറിയിച്ചത്. 11 മദ്രാസ് ലൈറ്റ് ഇൻഫന്ട്രിയുടെ ഭാഗമായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial