ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഏക സിവില്‍ കോഡ്
ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നാളെ പ്രാബല്യത്തില്‍ വരും. യുസിസി പോര്‍ട്ടലും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നാളെ ഉദ്ഘാടനം ചെയ്യും. ഏക സിവില്‍ കോഡ് സമൂഹത്തില്‍ തുല്യത കൊണ്ടുവരുമെന്നും എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കുമെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തവകാശം എന്നിവയില്‍ മതം, ജെന്‍ഡര്‍ എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ആദിവാസി വിഭാഗത്തെ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാല്…

