kerala14.in

രാജേഷ് മാധവൻ വിവാഹിതനായി; വധു ദീപ്തി കാരാട്ട്

നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്‌ത കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാജേഷ്. ഇരുവരുടേതും പ്രണയവിവാഹമാണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി. കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. പാലക്കാടാണ് ദീപ്‌തിയുടെ സ്വദേശം. അമൃതയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായും ഏഷ്യാനെറ്റ് ന്യൂസിൽ പ്രോഗ്രാം പ്രൊഡ്യൂസറായുമൊക്കെ…

Read More

തീർത്ഥാടന ടൂറിസം മേഖലയിൽ പുതിയൊരു ചുവടുവയ്പുമായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു.

  പമ്പ : തീർത്ഥാടന ടൂറിസം മേഖലയിൽ പുതിയൊരു ചുവടുവയ്പുമായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു. ശബരിമലയുടെ പ്രധാന വിവരങ്ങൾ അടങ്ങുന്ന ലഘു ചലച്ചിത്രം, ഇംഗ്ലീഷ് ഇ-ബ്രോഷർ, തെരഞ്ഞെടുത്ത മികച്ച ഫോട്ടോഗ്രാഫുകളുടെ ഗ്യാലറി എന്നിങ്ങനെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ ഉള്ളടക്കവുമായി വളരെ വിപുലമായ ഒരു മൈക്രോ സൈറ്റ് ആണ് ടൂറിസം വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. സമ്പന്നമായ ഉള്ളടക്കമുള്ള ഇ-ബ്രോഷര്‍ തീര്‍ഥാടകര്‍ക്കുള്ള സമഗ്രവും വിശദവുമായ വെര്‍ച്വല്‍ യാത്രാ ഗൈഡാണ്. അധികൃതരെ…

Read More

മഞ്ഞുകാലം  ലഡാക്കിൽ കർശന നിരീക്ഷണം നടത്തുന്നതിനായി എല്ലാ വൻ സജ്ജീകരണങ്ങളുമായി ഇന്ത്യൻ സൈന്യം.

മഞ്ഞുകാലം എത്തിയതോടെ ലഡാക്കിൽ കർശന നിരീക്ഷണം നടത്തുന്നതിനായി എല്ലാ വൻ സജ്ജീകരണങ്ങളുമായി ഇന്ത്യൻ സൈന്യം. ഏത് ഭൂസാഹചര്യത്തിനും അനുയോജ്യമായ വാഹനങ്ങളടക്കം (ATV – All Terrain Vehicle) ഇറക്കിയാണ് പ്രതിരോധം തീർത്തത്. പോളറിസ് സ്പോർസ്മാൻ, പോളറിസ് ആർഇസെഡ്ആർ, ജെഎസ്ഡബ്ല്യു ഗെക്കോ അറ്റോർ എന്നിവയാണ് രംഗത്തിറക്കിയത്. ഗാൽവാൻ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഈ സജ്ജീകരണങ്ങൾ. തണുത്തുറഞ്ഞ കാലാവസ്ഥയിൽ തെറ്റിനീങ്ങുന്ന പ്രതലത്തിലൂടെ അനായാസം മുന്നോട്ട് പോകാൻ ഈ വാഹനങ്ങൾക്ക് സാധിക്കും. അതിനാൽ തന്നെ മേഖലയിൽ അതിശക്തമായ മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയിലും വലിയ പ്രതിസന്ധികളെ…

Read More

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം; ആര്യ രാജേന്ദ്രനെ മേയറാക്കിയത് ആന മണ്ടത്തരം

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റം പേരുദോഷം സൃഷ്ടിക്കുന്നുവെന്ന് പ്രതിനിധികളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. ആര്യാ രാജേന്ദ്രനെ മേയര്‍ ആക്കിയത് ‘ആന മണ്ടത്തരം’. കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ പലയിടത്തും ബിജെപി മുന്നേറ്റമാണ്. പക്വതയില്ലാത്ത ആര്യയുടെ പെരുമാറ്റം ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് പ്രതിനിധികള്‍ ആരോപിച്ചു. സര്‍ക്കാര്‍ കൊട്ടിയാഘോഷിച്ചു തുടങ്ങിയ കെ ഫോണ്‍ പദ്ധതിയുടെ അവസ്ഥ എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന ആവശ്യവും പ്രതിനിധികള്‍ ഉയർത്തി. നേതാക്കളുടെ ജാഡയും മസിലുപിടിത്തവും ആണോ…

Read More

പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് ഏഴു വർഷം സാധാരണ തടവും ഒന്നരലക്ഷം രൂപ പിഴയും.

തിരൂർ: പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് ഏഴു വർഷം സാധാരണ തടവും ഒന്നരലക്ഷം രൂപ പിഴയും. പുറത്തൂരിലെ പയ്യം പള്ളി നിയാസി (35)നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴ പിഴയൊടുക്കിയില്ലെങ്കിൽ ഒരുവർഷം അധിക തടവുശിക്ഷ അനുഭവിക്കണമെന്നും തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യർ ശിക്ഷാ വിധിയിൽ വ്യക്തമാക്കി. പ്രതി പിഴയടയ്ക്കുന്നപക്ഷം 1,40,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. 2012 നവംബർ 12-ന് രാത്രിയിലാണ്…

Read More

55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തം വിഫലം;രാജസ്ഥാനിലെ ദൗസയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരൻ മരിച്ചു.

ജയ്പൂർ: രാജസ്ഥാനിലെ ദൗസയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരൻ മരിച്ചു. 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്നും രണ്ട് തവണ ഇസിജി ചെയ്തെന്നും കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു കൊണ്ട് ഗവൺമെന്റ് ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ദീപക് ശർമ്മ പറഞ്ഞു. 160 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആര്യൻ വീണത്. പാടത്തു കളിക്കുന്നതിനിടെ മൂടിയില്ലാത്ത കുഴൽക്കിണറിൽ വീഴുകയായിരുന്നു.ദേശീയ ദുരന്തനിവാരണ സേനയാണ്…

Read More

വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ  സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്; പിണറായി വിജയനും സ്റ്റാലിനും ചർച്ച നടത്തും.

കോട്ടയം: വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ (ഇ.വി.രാമസ്വാമി നായ്ക്കർ) സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിക്കും. വൈക്കം കായലോര ബീച്ച് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. പിണറായി വിജയനും എം കെ സ്റ്റാലിനും തമ്മിൽ ഇന്ന് കുമരകത്ത് ചർച്ച നടത്തും. സ്റ്റാലിനും പിണറായി വിജയനും കുമരകത്ത് എത്തിയിട്ടുണ്ട്. കുമരകം ലേക് റിസോർട്ടിലാണ് ഇരുവരും താമസിക്കുന്നത്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണ സമയത്താകും ഇരുവരും ഒന്നിച്ചു കാണുക. മുല്ലപ്പെരിയാർ…

Read More

ഭർത്താവിൻ്റെ കടം തീർക്കാൻ നവജാത ശിശുവിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ യുവതി അറസ്റ്റിൽ

ബെംഗളൂരു: നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ യുവതി അറസ്റ്റിൽ. ബെംഗളൂരുവിലെ രാമനഗര സ്വദേശിനിയായ യുവതിയാണ് 30 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വാങ്ങിയ യുവതിയും അറസ്റ്റിലായി. വിൽക്കാൻ സഹായിച്ച രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ മാണ്ഡ്യയിലെ ചൈൽഡ് വെൽഫെയർ ഹോമിലേക്ക് മാറ്റി. ഭർത്താവിന്റെ കടം തീർക്കാനായാണ് കുഞ്ഞിനെ വിറ്റതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഡിസംബർ ഏഴിന് യുവതിയുടെ ഭർത്താവാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യക്ക് കൃത്യത്തിൽ പങ്കുള്ളതായി…

Read More

ന്യൂനമര്‍ദ്ധം സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രവും ശക്തവുമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

Read More

55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ 5 വയസുകാരനെ രക്ഷപ്പെടുത്തി

ജയ്പൂർ: 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസുകാരനെ പുറത്തെടുത്തു. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് അധികൃതർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തിൽ 160 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആര്യൻ വീണത്. പാടത്തു കളിക്കുന്നതിനിടെ മൂടിയില്ലാത്ത കുഴൽകിണറിൽ വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയാണു രക്ഷാദൗത്യം ഏറ്റെടുത്തത്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴൽക്കിണറുമായി ബന്ധിച്ച ശേഷമാണ് കുട്ടിയെ പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial