തോട്ടട ഐടിഐ സംഘർഷം; കണ്ണൂർ ജില്ലയിൽ ഇന്ന് കെ എസ് യു പഠിപ്പ് മുടക്ക്
കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തെ തുടർന്ന് ജില്ലയിൽ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ എസ് യു. കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച്ച സർവ്വകക്ഷി യോഗം വിളിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ക്യാമ്പസിൽ കെഎസ്‌യുവിന്റെ കൊടി കെട്ടുന്നതിന് ചൊല്ലിയാണ് സംഘർഷമുണ്ടായത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനെ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. ക്യാമ്പസിൽ പോലീസ് സാന്നിധ്യം…

