ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി സ്ത്രീയാണെന്ന് വാദം,പൊളിഞ്ഞു ലിംഗനിര്‍ണയ പരിശോധനയിൽ സ്ത്രീ പുരുഷനായി
ലഖ്നൗ: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി സ്ത്രീയാണെന്ന് വാദം, ഒടുവിൽ ലിംഗനിര്‍ണയ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടതോടെ വാദം പൊളിഞ്ഞു. സ്ത്രീ പുരുഷനായി. ഒടുവിൽ കോടതി 20 വർഷം തടവും വിധിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 12000 രൂപ പിഴയും ചുമത്തി. ഫരീന്‍ അഹമ്മദ് എന്ന 23കാരനാണ് കുറ്റക്കാരന്‍. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവില്‍ കഴിയേണ്ടി വരും. 2022 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ടിവി കാണാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ കുട്ടിയെ ഫരീന്‍…

