Headlines

kerala14.in

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണൻ

       ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിലാദ്യമാണ്. കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലി നേടിയത്. പുരുഷന്‍മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ വിമര്‍ശനമുന്നയിച്ചത് വന്‍ വിവാദമായിരുന്നു. അപ്പോഴും…

Read More

ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പുറത്തുവന്നിട്ടുള്ള പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാവികത ഒന്നും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഗോപൻ സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും നൽകിയ ഹർജിയിൽ കല്ലറ പരിശോധിക്കാനുള്ള ഉത്തരവ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് നടപടികൾ ആരംഭിച്ചത്. അതേസമയം, ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു….

Read More

വ്യാജ സ്വർണം പണയം വച്ച് തട്ടിപ്പ് നടത്തിയ മൂവർ സംഘംപിടിയിൽ.

പത്തനാപുരം: ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണം നിർമിച്ച് സംസ്ഥാനത്തുടനീളം പണയം വെച്ച് തട്ടിപ്പ് നടത്തിയ മൂവർ സംഘം കൈക്കലാക്കിയത് കോടികൾ. സംഭവത്തിലെ പ്രധാന സൂത്രധാരൻ കോട്ടയം വൈക്കം പെരുവ സ്വദേശി അനു ചന്ദ്രൻ, മുക്കുപണ്ടം നിർമിച്ച വൈക്കം മനയ്ക്കൽ ചിറയിൽ ബിജു, പത്തനാപുരത്തെ ഇടനിലക്കാരൻ ഷെബീർ എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരെ തെളിവെടുപ്പിനായി പത്തനാപുരം, കുണ്ടയം എന്നിവിടങ്ങളിലെ സ്വകാര്യ ബാങ്കുകളിൽ എത്തിച്ചു. പ്രതികൾ വ്യാജ സ്വർണം ഇവിടെ ആണ് പണയം വെച്ച് പണം തട്ടിയത്. ബാങ്ക് ജീവനക്കാർ…

Read More

ലോസ് ആഞ്ചൽസ് കാട്ടുതീയിൽ നഷ്ടം 22 ലക്ഷം കോടി രൂപ

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആഞ്ചൽ​സി​ൽ അ​തി​സ​മ്പ​ന്ന മേ​ഖ​ല​ക​ളെ ചാ​ര​മാ​ക്കി പ​ട​രു​ന്ന കാ​ട്ടു​തീ ഇ​തി​ന​കം 25,000 കോ​ടി ഡോ​ള​റി​ന്റെ (ഏ​ക​ദേ​ശം 22 ല​ക്ഷം കോ​ടി രൂ​പ) ന​ഷ്ടം ഉ​ണ്ടാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​​ൽ തന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ച്ച അ​ഗ്നി​ബാ​ധ​യാ​കും ഇ​ത് എന്നതിൽ സംശയമൊന്നുമില്ല. ആളിപ്പടർന്നുകൊണ്ടിരിക്കുന്ന കാട്ടുതീയിൽ 24 പേർ ഇതിനകം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 40,000 ഏക്കർ ഭൂമി കത്തിയമർന്നു. 12,300ലേറെ കെട്ടിടങ്ങളും നശിച്ചു. അഞ്ചിടത്ത് പടർന്ന തീ മൂന്ന് മേഖലകളിൽ ഇപ്പോഴും സജീവമായി തുടരുകയാണ്….

Read More

വിവാഹം ആഘോഷിക്കാനായി പടക്കം പൊട്ടിച്ചു; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അയൽ വീട്ടിലെ നവജാത ശിശു ആശുപത്രിയിൽ

കണ്ണൂർ: കണ്ണൂർ പാനൂരിനടുത്ത് വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ 18 ദിവസം പ്രായമായ കുഞ്ഞിന് ഗുരുതര ആരോഗ്യപ്ര​ശ്നം. ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷവും തിങ്കളാഴ്ച പകലുമായാണ് കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ വിവാഹത്തോടനുബന്ധിച്ച് പടക്കം പൊട്ടിച്ചത്. കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണിപ്പോൾ. തലേന്ന് രാത്രി ബാൻഡ് മേളവും ചെറിയ തോതിലുള്ള പടക്കം പൊട്ടിക്കലും ഉണ്ടായിരുന്നു. ഈ ശബ്ദം കേട്ട് ​കുഞ്ഞ് പേടിച്ച് വിറക്കുകയും പ്രത്യേക ശബ്ദം ഉണ്ടാക്കുകയും ചെയ്തതായി…

Read More

തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം; 18 കാരന്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു

തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയെ കൊലപ്പെടുത്തി. 18 കാരനായ ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 17 കാരനാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ആറരയോടെയാണ് കൊലപാതകം നടന്നത്. ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ ഇരുവരും തമ്മില്‍ ഇന്നലെ രാത്രി വലിയ തര്‍ക്കവും വെല്ലുവിളിയും ഉണ്ടായിരുന്നു.ഈ പകയില്‍ ഉറങ്ങിക്കിടന്ന 18 കാരനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടന്‍…

Read More

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു, ആക്രമണം മോഷണ ശ്രമം തടയുന്നതിനിടെ

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ മോഷ്ടാവ് നടനെ ആക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലാണ് മോഷണ ശ്രമം നടന്നത്. വീട്ടിൽ അതികമ്രിച്ചു കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ സെയ്ഫ്. അദ്ദേഹത്തിന്റെ ശരീരത്ത് കുത്തേറ്റതിന്റെ ആറു മുറിവുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ആഴത്തലുള്ളതാണെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു

Read More

അഞ്ചാം ക്ലാസുകാരൻ വീടിനുള്ളിൽ മരിച്ചനിലയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ആലപ്പുഴ: പത്ത് വയസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ. അരൂർ ബൈപ്പാസ് കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിലാഷ് – ധന്യ ദമ്പതികളുടെ മകൻ 10 വയസ്സുകാരനായ കശ്യപ് ആണ് മരിച്ചത്. അരൂർ സെൻ്റ് അഗസ്റ്റ്യൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വീട്ടിലെ മുകൾ നിലയിലെ മുറിയിൽ ഊഞ്ഞാലിനായി കെട്ടിയ തുണിയിൽ കുടുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. കുമ്പളം സ്വദേശികളായ കുടുംബം ഏതാനും വർഷങ്ങളായി അരൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അസുഖബാധിതയായ സഹോദരിയെയും കൊണ്ട് അച്ഛനും അമ്മയും ആശുപത്രിയിൽ പോയ…

Read More

ഷാരോൺ വധകേസ്;ജനുവരി 17 ന് കോടതിവിധി

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജനുവരി 17ന് വിധി പറയും. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളാണ്. ഗ്രീഷ്മയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഷാരോൺ വിസമ്മതിച്ചതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. ഒരു ഗ്ലാസ് ജ്യൂസിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ നേരത്തെ ശ്രമിച്ചിരുന്നു. ഇതിനെ ‘ജ്യൂസ് ചലഞ്ച്’ എന്ന് അവർ വിശേഷിപ്പിച്ചിരുന്നു. എന്നാൽ കയ്പ്പ് കാരണം…

Read More

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുക്കും. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയാണ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്. രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial