ഗ്യാസ് ചോരുന്നതറിയാതെ വീടു പൂട്ടി പുറത്തുപോയി; തിരിച്ചെത്തിയപ്പോൾ ലീക്കായ ഗ്യാസ് പുറത്ത് പോകാൻ ഫാൻ ഓണാക്കിയതും പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറി; ഗുരുതരമായി പൊള്ളലേറ്റ് കുടുംബത്തിലെ മൂന്നു പേർ
ബംഗളുരു: വീട്ടിൽ ആളില്ലാതിരുന്ന സമയം സ്റ്റൗവിൽ നിന്ന ഗ്യാസ് ചോർന്നു. വീട്ടുകാരെത്തി ഫാൻ ഓണാക്കിയതും പൊട്ടിത്തെറിച്ച് 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളുരുവിലെ ഡിജെ ഹള്ളിയിൽ സെയ്ദ് നാസിർ പാഷ, ഭാര്യ കുൽസും, ഏഴ് വയസുകാരനായ മകൻ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം നടന്നത്. വീട്ടിലെ ഗ്യാസ് സ്റ്റൗവിന്റെ റെഗുലേറ്ററിലൂടെ വാതകം ചോർന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പാചക വാതകം ചോർന്നുകൊണ്ടിരിക്കെ അത് മനസിലാക്കാതെ കുടുംബാംഗങ്ങൾ എല്ലാവരും വീട്…

