Headlines

kerala14.in

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കാണാതായവരെ മരിച്ചതായി കണക്കാക്കും; ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട് കാണാതായവരെ മരിച്ചതായി കണക്കാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ഇവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകും. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നാവശ്യപെട്ടാണ് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. ഇതിനായി പ്രാദേശികതല സമിതികളും സംസ്ഥാനതല സമിതികളും രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിണ്ട്. കാണാതായവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് കൊടുക്കേണ്ടത് സംബന്ധിച്ച് മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്. കാണാതായവരെ സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണം. ഇത്…

Read More

പഠനത്തിൽ ഉഴപ്പിയതിനെത്തുടർന്ന് വീട്ടുകാർ ബൈക്ക് വിറ്റു; പ്രതിഷേധിച്ച് 17കാരൻ ജീവനൊടുക്കി

മീററ്റ്: പഠനത്തിൽ ഉഴപ്പിയതിനെത്തുടർന്ന് വീട്ടുകാർ ബൈക്ക് വിറ്റതിൽ പ്രതിഷേധിച്ച് 17കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മരിക്കുന്നതിന് മുൻപ് ഗൂഗിളിൽ മരിച്ച് കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് കുട്ടി തിരഞ്ഞതായി പോലീസ് കണ്ടെത്തി. ബൈക്ക് വിറ്റതിൽ പ്രതിഷേധിച്ച് സ്വയം വെടിയുതിർത്താണ് കുട്ടി ജീവനൊടുക്കിയത്. സംഭവ ദിവസം കുട്ടിയുടെ ജേഷ്ഠൻ മീററ്റ് മെ‍ഡിക്കൽ കോളേജിൽ അമ്മയെ കൊണ്ടുപോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയത് മനസ്സിലാക്കിയ ഇവർ മറ്റൊരു വഴിയിലൂടെ വീടനുള്ളിൽ പ്രവേശിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More

തെരുവ് നായയുടെ ആക്രമണത്തിൽ 8 പേർക്ക് പരിക്ക്

കാക്കനാട്: തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലും പരിസര പ്രദേശത്തും തെരുവുനായയുടെ ക്രൂരമായ ആക്രമണം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അലഞ്ഞു തിരിയുന്ന നായ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റത് ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവർ ഉൾപ്പടെ എട്ടുപേർക്കാണ്. ആക്രമണം നടത്തിയ നായയെ തിരഞ്ഞെങ്കിലും ഒടുവിൽ പൊലീസ് ക്വാര്‍ട്ടേഴ്സിനുസമീപം ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ തമ്മനം സ്വദേശിനി ദിയ സുചിത്ര കൃഷ്ണ (19), ഫ്രന്‍ഡ്‌സ് ഡ്രൈവിങ് സ്‌കൂള്‍ പരിശീലകന്‍ ആല്‍ഫി (28), ഡ്രൈവിങ് ടെസ്റ്റിനെത്തിയ ആളുടെ കൂടെയുണ്ടായിരുന്ന ഷാലു…

Read More

തിരുവനന്തപുരത്ത് സ്ത്രീ കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹത;അന്വേഷണമാരംഭിച്ച് പോലീസ്

തിരുവനന്തപുരം: . കളിപ്പാംകുളം കൊത്തുകല്ല് സ്വദേശി 52 കാരിയായ ശ്രീദേവിയാണ് തിങ്കളാഴ്ച രാത്രി കുഴഞ്ഞ് വീണ് മരിച്ചത്. എന്നാൽ സഹോദരന്റെ അടിയേറ്റാണ് ശ്രീദേവി മരിച്ചതെന്ന് പരാതി. സഹോദരന്‍ സതീഷ് കുമാറുമായുളള തര്‍ക്കത്തിനിടെ അടിയേറ്റെന്നാണ് ഫോര്‍ട്ട് പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ കേസ് എടുത്തതായും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും ഫോര്‍ട്ട് പൊലീസ് പറഞ്ഞു

Read More

കാസര്‍ഗോഡ് എംഡിഎംഎയുമായി സ്ത്രീകളടക്കം നാലു പേര്‍ പിടിയില്‍

    കാസർഗോഡ് : കാസര്‍കോഡ് മയക്കുമരുന്നുമായി 2 സ്ത്രീകളടക്കം 4 പേര്‍ അറസ്റ്റില്‍. കാറില്‍ എംഡി എം എ കടത്തുന്നതിനിടെ മഞ്ചക്കലില്‍ വെച്ചാണ് ഇവര്‍ പിടിയിലായതആദൂരിലെ മുഹമ്മദ് സഹദ് (26), വിദ്യാനഗറിലെ പി എം ഷാനവാസ് (42), ഭാര്യ ശരീഫ (40), മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എം ശുഐബ (38) എന്നിവരും ചെറിയ കുട്ടിയെയുമാണ് മയക്ക് മരുന്ന് കടത്തുന്നതിനിടെ പൊലീസ് പിടികൂടിയത്. മഞ്ചക്കലില്‍ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍…

Read More

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: ഈ വരുന്ന വ്യാഴം വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോമറിൻ മേഖലക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയാണ് മഴയ്ക്ക് കാരണം. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ 3 ജില്ലകളിലും നാളെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ…

Read More

സിനിമാ തിയേറ്ററിനുളളിൽ ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ; സംഭവം കൊല്ലം ചിതറയിൽ

      കടയ്ക്കൽ : സിനിമ തിയറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൂരിയാട് സ്വദേശി അൻസാർ (22) ആണ് മരിച്ചത്. കൊല്ലം ചിതറയിലാണ് സംഭവം. കാഞ്ഞിരത്തിൻമൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനാണ് മരിച്ചത്. അൻസാറിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചിതറ പൊലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Read More

ചികിത്സയിൽ ആയിരുന്ന യുവാവ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

കോഴിക്കോട്: പാൻക്രിയാസ് അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടിൽ അസ്കർ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതാംവാർഡിൽ അഡ്മിറ്റായിരുന്ന അസ്കർ ഇന്നലെ രാത്രി 31ാം വാർഡിൽ എത്തി ജനൽ വഴി ചാടുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ എത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; കടുവ വീണ്ടും ആടിനെ കൊന്നു.

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി അമരക്കുനിക്ക് സമീപം കടുവ വീണ്ടും ആടിനെ കൊന്നു. ആടിക്കൊല്ലി ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് കൊന്നത്. ശബ്ദം കേട്ട് എത്തിയ വീട്ടുകാര്‍ ഒച്ചവെച്ചതിനെത്തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച് കടുവ ഓടിപ്പോകുകയായിരുന്നു. ഇതോടെ കടുവ പിടിച്ച വളര്‍ത്തുമൃഗങ്ങളുടെ എണ്ണം നാലായി. ഇന്നലെ തൂപ്രയില്‍ ഒരാടിനെ കടുവ കൊന്നിരുന്നു. ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. ഇന്നു തന്നെ കടുവയെ…

Read More

കണിയാപുരത്ത് വീട്ടിനുള്ളിൽ യുവതി മരിച്ചനിലയിൽ; കൂടെ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരം കരിച്ചാറയിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല.കൊലപാതകമാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ ഷാനു എന്ന വിജിയെയാണ് വീട്ടിനുള്ളിലെ ഹാളിലെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ആദ്യഭർത്താവ് മരിച്ച വിജി കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. സംഭവശേഷം ഹോട്ടൽ ജീവനക്കാരനായ രങ്കനെ കാണാനില്ല. ഇന്നലെ രാവിലെ 8.30ഓടെ ഷിജിയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial