Headlines

kerala14.in

മകന് വിവാഹം  ഉറപ്പിച്ച പെണ്‍കുട്ടിയെ പിതാവ് വിവാഹം കഴിച്ചു;കുടുംബത്തെ ഉപേക്ഷിച്ച്‌ സന്ന്യാസം സ്വീകരിച്ചു മകൻ

നാസിക് :മകന് വിവാഹം കഴിക്കാൻ നിശ്ചയിച്ച്‌ ഉറപ്പിച്ച പെണ്‍കുട്ടിയെ പിതാവ് വിവാഹം കഴിച്ചു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് കേട്ടുകേള്‍വിയില്ലാത്ത വാർത്ത പുറത്ത് വരുന്നത്. അതേസമയം , പിതാവിൻ്റെ പ്രവൃത്തിയില്‍ കുപിതനായ മകൻ കുടുംബത്തെ ഉപേക്ഷിച്ച്‌ സന്ന്യാസം സ്വീകരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകള്‍ പ്രകാരം മകൻ്റെ വിവാഹം നിശ്ചയിച്ചിരുന്നു. കല്യാണം നടത്താനുള്ള ഒരുക്കങ്ങളും ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. ഇതിനിടെയാണ് യുവാവിന്റെ പിതാവും നവവധുവായ യുവതിയും തമ്മില്‍ പ്രണയത്തിലാകുന്നതും, തുടർന്ന് ഇരുവരും വിവാഹിതരാകുന്നതും. അതേസമയം , ഈ വിവരമറിഞ്ഞു…

Read More

പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു

തൃശ്ശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകൾ അലീനാ ഷാജനാണ് (16) മരിച്ചത്. ചികിത്സയിൽ കഴിയുന്ന മൂന്നുപേരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. തൃശ്ശൂർ സെയ്ന്റ് ക്ലേയേഴ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച അലീന. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെ ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. സഹോദരി: ക്രിസ്റ്റീന. ഞായറാഴ്ച വൈകിട്ട് മൂന്നോടെ…

Read More

സംസ്ഥാനത്തെ എല്ലാ മാവേലി സ്‌റ്റോറുകളും സൗകര്യമുള്ള സൂപ്പർമാര്‍ക്കറ്റുകളാക്കി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മാവേലി സ്‌റ്റോറുകളും കൂടുതല്‍ സൗകര്യമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജിആര്‍ അനില്‍. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് മന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണ ഏലംകുളത്ത് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 113-ാമത്തെ വിൽപന ശാലയാണ് ഏലംകുളത്ത് ഉദ്ഘാടനം ചെയ്യുന്നത്. സാമ്പത്തിക പ്രയാസങ്ങളുണ്ടെങ്കിലും ഒരു ഷോപ്പ് പോലും പൂട്ടുകയോ തൊഴിലാളികളെ പിരിച്ചുവിടുകയോ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 30 മുതല്‍…

Read More

അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

കൊല്ലം: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കൊല്ലം കടപ്പാക്കട ഭാവന നഗർ വെപ്പാലുമൂട് പള്ളിപ്പുറത്തു വീട്ടിൽ ഫിലിപ്പാണ്(ലാലു) മരിച്ചത്. 42 വയസായിരുന്നു. ഫിലിപ്പിനെ കുത്തിയ മനോജ്, ജോൺസൺ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായുണ്ടായ തർക്കത്തിന് ഇടയിലാണു മനോജ് കുത്തിയത്. ജോൺസൺ, സഹോദരൻ റാഫി, മനോജ് എന്നിവരുമായിട്ടായിരുന്നു ലാലുവിന്റെ തർക്കം. മദ്യപിച്ച ശേഷമാണ് തർക്കമുണ്ടായതെന്നു ചില ദൃക്സാക്ഷികൾ പറഞ്ഞെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല

Read More

സ്പോർട്‌സ് സ്കൂൾ, സ്പോർട്സ് കൗൺസിൽ സെലക്ഷൻ ജനുവരി 18 മുതൽ

സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്‌സ് സ്കൂൾ, തൃശ്ശൂർ സ്പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേറ്റ് സ്പോർട്‌സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ, സ്കൂൾ അക്കാദമികൾ എന്നിവിടങ്ങളിലേക്കുമുള്ള 2025-26 അധ്യയനവർഷത്തെ ആദ്യഘട്ട സെലക്ഷൻ ജനുവരി 18 മുതൽ നടക്കും. 6, 7, 8, പ്ലസ് വൺ ക്ലാസ്സുകളിലേക്ക് നേരിട്ടും 9, 10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും ആയിരിക്കും സെലക്ഷൻ….

Read More

‘നാളെ രാവിലെ 9.30ന് വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കും’: പി വി അൻവർ

        തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. നാളെ രാവിലെ 9.30ന് ഒരു പ്രസ്സ് മീറ്റ് സംഘടിപ്പിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കുമെന്നും പി വി അൻവർ കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ…

Read More

അക്കൗണ്ടില്‍ വന്ന തുക കണ്ട് വീഴരുത്!; പുതിയ തട്ടിപ്പ്, മുന്നറിയിപ്പ്

ഉപഭോക്താക്കളുടെ പണം തട്ടുന്നതിന് സൈബര്‍ ക്രിമിനലുകള്‍ ഓരോ ദിവസവും പുതിയ കെണികളുമായി എത്തുകയാണ്. ഇപ്പോള്‍ യുപിഐയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുപിഐ വഴി ബാങ്ക് അക്കൗണ്ടിലേക്ക് ചെറിയ തുക നിക്ഷേപിച്ചാണ് തട്ടിപ്പ്. ഇതില്‍ വീഴരുതെന്നും അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. യുപിഐ വഴി ബാങ്ക് അക്കൗണ്ടിലേക്ക് ചെറിയ തുക നിക്ഷേപിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ആയതായുള്ള നോട്ടിഫിക്കേഷനാണ് പിന്നീട് വരിക. എവിടെ നിന്നാണ് പണം ക്രെഡിറ്റ് ആയത് എന്ന് അറിയാന്‍ ഉപഭോക്താവ്…

Read More

മുംബൈ പോലീസ് എന്ന വ്യാജേന തട്ടിപ്പ്; വിരമിച്ച കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നും തട്ടിയത് ഒന്നര കോടി; യുവാവ് പിടിയിൽ

പാലക്കാട്‌: മുംബൈ പോലീസ്‌ എന്ന വ്യാജേന 13550000 രൂപ തട്ടിയെടുത്ത കേസില്‍ കര്‍ണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു. കര്‍ണാടക ബീദര്‍ ജന്‍വാധ റോഡ്‌ നവാദ്‌ ഗിരി സച്ചിന്‍(29) എന്നയാളെയാണ്‌ കര്‍ണാടക തെലങ്കാന അതിര്‍ത്തി ഗ്രാമത്തില്‍ വച്ച്‌ പാലക്കാട്‌ സൈബര്‍ ക്രൈം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കേന്ദ്ര സര്‍ക്കാരിലെ റിട്ടയേര്‍ഡ്‌ ഉദ്യോഗസ്‌ഥനില്‍ നിന്നാണ്‌ ഇയാൾ പണം തട്ടിയെടുത്തത്‌. ടെലികോം അധികൃതരെന്ന വ്യാജേന പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടാണ്‌ ഇയാൾ തട്ടിപ്പിന്‌ തുടക്കമിട്ടത്. മുംബൈ പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍…

Read More

വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാനായി രജിസ്ട്രാർ ഓഫീസിൽ എത്തിയപ്പോൾ വൈദ്യുതി മുടക്കം;ജനറേറ്റർ എത്തിച്ച് വിദേശത്ത് സ്ഥിര താമസമാക്കിയ യുവദമ്പതികൾ

കോട്ടയം: വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാനായി രജിസ്ട്രാർ ഓഫീസിൽ ജനറേറ്റർ എത്തിച്ച് വിദേശത്ത് സ്ഥിര താമസമാക്കിയ യുവദമ്പതികൾ. കോട്ടയം പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളിയാഴ്ചയാണ് സംഭവം. രജിസ്ട്രാർ ഓഫീസിൽ അന്ന് വൈദ്യുതി മുടക്കം ആയിരുന്നു. അമേരിക്കയിലേക്ക് മടങ്ങും മുൻപ് വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാനായി എത്തിയതാണ് യുവദമ്പതികൾ. അപ്പോഴാണ് വൈദ്യുതി ലൈനിൽ പണിമുടക്ക് ആയതിനാൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ കറന്റില്ലെന്ന് മനസിലാക്കിയത്. ശനിയാഴ്ച മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തിരുന്നതിനാൽ സർട്ടിഫിക്കറ്റ് വാങ്ങൽ മറ്റൊരു ദിവസത്തേക്ക് നീട്ടിവയ്ക്കാൻ…

Read More

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും; യു പ്രതിഭ ജില്ലാ കമ്മിറ്റിയില്‍; 5 പേരെ ഒഴിവാക്കി

ആലപ്പുഴ: ആര്‍ നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് 67കാരനായ നാസര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. എംഎല്‍എമാരായ യു പ്രതിഭ, എംഎസ് അരുണ്‍കുമാര്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പ്രതിഭ അടക്കം നാലുപേരാണ് ജില്ലാക്കമ്മിറ്റിയില്‍ പുതുതായി ഇടംനേടിയത്. കഴിഞ്ഞ ജില്ലാക്കമ്മിറ്റിയിലുണ്ടായിരുന്ന അഞ്ചുപേരെ ഒഴിവാക്കിയിട്ടുമുണ്ട്. കായംകുളം എംഎല്‍എ യു പ്രതിഭ, മാവേലിക്കര എംഎല്‍എ എം എസ് അരുണ്‍കുമാര്‍, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രന്‍, മാരാരിക്കുളം ഏരിയ സെക്രട്ടറി സി രഘുനാഥ് എന്നിവരാണ് പുതുതായി ജില്ലാ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial