11,312 മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി വിദേശത്തേക്ക് കടത്തിയ കേസ്; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ
ബെംഗളൂരു: കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെകുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ബെലേക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തി എന്ന കേസിൽ ഉൾപ്പെട്ടിരിക്കുകയാണ് കാർവാർ എംഎൽഎ. കോൺഗ്രസ് നേതാവുകൂടിയായ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സെയിലിനെയും മറ്റ് രണ്ട് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കണമെന്നും കോടതി സിബിഐയോട് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 11,312 മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സതീഷ്…

