ആചാരങ്ങളെല്ലാം കാറ്റിൽ പറത്തി ഭരണഘടന തൊട്ട് പ്രതിജ്ഞയെടുത്ത്
വിവാഹിതരായി ഛത്തീസ്ഗഢ് ദമ്പതികള്‍
താലിയും സിന്ദൂരവുമില്ല, അഗ്നിക്ക് വലം വെച്ചില്ല കൊട്ടും കുരവയുമില്ലാതെ പരമ്പരാഗത കീഴ് വഴക്കങ്ങൾ എല്ലാം പൊളിച്ചെഴുതി ഒരു വിവാഹം. സാക്ഷിയായത് അംബേദ്‌കർ ചിത്രം, ആചാരങ്ങളെല്ലാം കാറ്റിൽ പറത്തി ഭരണഘടന തൊട്ട് പ്രതിജ്ഞയെടുത്ത്വിവാഹിതരായി ഛത്തീസ്ഗഢ് ദമ്പതികള്‍. കാപു ഗ്രാമ നിവാസികളായ ഇമാന്‍ ലാഹ്‌രെയും പ്രതിമ ലാഹ്‌രെയുമാണ് ഇങ്ങനെ വ്യത്യസ്തമായി വിവാഹിതരായത്. ഡിസംബര്‍ പതിനട്ടിനായിരുന്നു ഇവരുടെ വിവാഹം. ലളിതമായിരുന്നു ഇവരുടെ വിവാഹ ചടങ്ങ്. അംബേദ്കറുടെ ചിത്രത്തിന് മുന്‍പില്‍ നിന്ന്, ഇനിയുള്ള കാലം പരസ്പരം പിന്തുണ നല്‍കി ഒന്നിച്ചു ജീവിക്കാമെന്ന് ഭരണഘടന…

