ഷെഫീഖ് വധശ്രമക്കേസ്: പിതാവിന് ഏഴ് വർഷവും രണ്ടാനമ്മയ്ക്ക് 10 വർഷവും തടവ് ശിക്ഷ
ഇടുക്കി: നാലര വയസുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ച കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷയും പിഴയും ശിക്ഷ. ഒന്നാം പ്രതിയും കുട്ടിയുടെ പിതാവുമായ ഷെരീഫിന് ഏഴ് വർഷം തടവും രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് 10 വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. ഷെരീഫ് 50,000 രൂപ പിഴ ഒടുക്കണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവും അനുഭവിക്കണം. പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 11 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ…

