ഭര്‍ത്താവില്‍ നിന്ന് പണം തട്ടാന്‍ സ്ത്രീകള്‍ പീഡനവിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്: സുപ്രീംകോടതി
ന്യൂഡല്‍ഹി: സ്ത്രീ സംരക്ഷണ നിയമങ്ങള്‍ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചുവരുകയാണെന്ന് സുപ്രിംകോടതി. ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന സ്ത്രീകള്‍ ഗാര്‍ഹികപീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, ബലാല്‍സംഗം, ക്രൂരത, പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിയമങ്ങളും വകുപ്പുകളും പാക്കേജായി ദുരുപയോഗം ചെയ്യുകയാണെന്നും ജസ്റ്റീസുമാരായ ബി വി നാഗരത്‌ന, എന്‍ കെ സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ” ക്രിമിനല്‍ നിയമത്തിലെ വ്യവസ്ഥകള്‍ സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമാണ്, എന്നാല്‍ ചിലപ്പോള്‍ ചില സ്ത്രീകള്‍ ഒരിക്കലും ഉദ്ദേശിക്കാത്ത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.”-കോടതി…

