11 വർഷങ്ങൾക്കു മുൻപ് ആറ് വയസ്സുകാരനോട് കാട്ടിയ ക്രൂരതയ്ക്ക് അച്ഛനും രണ്ടാനമ്മയ്ക്കും എതിരെ ഇന്നു കോടതി വിധി പറയും
ഇടുക്കി: കുമളിയില്‍ ആറുവയസുകാരനായ മകനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ആറുവയസ്സുകാരനായ ഷെഫീക്കിനെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ ചേർന്നാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 11 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് വിധി പറയാനൊരുങ്ങുകയാണ്. മനുഷ്യ മനസാക്ഷി മരവിക്കുന്ന ക്രൂര പീഡനമാണ് ഷെഫീക്കിന് ഏൽക്കേണ്ടി വന്നത്. അതും ആറുവയസ്സ് മാത്രമുളള കുട്ടിയോടായിരുന്നു ഇരുവരുടേയും ക്രൂരത. പട്ടിണിക്കിട്ടതും ക്രൂരമായി…

