സംസ്ഥാനത്ത് വീണ്ടും എം പോക്സ്; രോഗം സ്ഥിരീകരിച്ചത് അബുദാബിയിൽ നിന്നെത്തിയ യുവാവിന്
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും എം പോക്സ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എംപോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 26 കാരനായ യുവാവിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. എംപോക്സ് രോഗലക്ഷണത്തോടെ ദുബായിൽനിന്ന് എത്തിയ തലശ്ശേരി സ്വദേശിയായ യുവാവിനെ ഞായറാഴ്ച വൈകിട്ട് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ സാംപിൾ പരിശോധയ്ക്കായി അയച്ചു. എന്താണ് എംപോക്‌സ്? ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ…

