പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഗുരുതരാവസ്ഥയിൽ
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹം ഇപ്പോൾ. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് സുഹൃത്തും പുല്ലാങ്കുഴല്‍ വാദകനുമായ രാകേഷ് ചൗരസ്യ വ്യക്തമാക്കി. രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ 73-കാരനായ സാക്കിര്‍ ഹുസൈനെ അലട്ടുന്നുണ്ടെന്നും കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. സാക്കിര്‍ ഹുസൈന്റെ തിരിച്ചുവരവിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും കുടുംബം അറിയിച്ചു. സാക്കിര്‍ ഹുസൈന്റെ സഹോദരീ ഭര്‍ത്താവ് അയ്യൂബ് ഔലിയ വാര്‍ത്ത സ്ഥിരീകരിച്ചതായി മാധ്യമപ്രവര്‍ത്തകന്‍…

