ഇരുപത്തിരണ്ടുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; കാമുകൻ അറസ്റ്റിൽ
ലക്‌നൗ: ഭാര്യാസഹോദരന്റെ മകളെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. മാൻസി പാണ്ഡെ എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തിലാണ് യുവതിയുടെ പിതാവിന്റെ സഹോദരീഭർത്താവ് മണികാന്ത് ദ്വിവേദി അറസ്റ്റിലായത്. ഇരുവരും തമ്മിൽ ഏറെക്കാലമായി അവിഹിത ബന്ധം പുലർത്തിയിരുന്നു. ഇതിനിടെ യുവതി മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് മണികാന്ത് ദ്വിവേദി പൊലീസിനോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് യുവതി കൊല്ലപ്പെടുന്നത്. മണികാന്തും മാൻസി പാണ്ഡെയും തമമിൽ ഏറെ നാളായി വിവാഹേതര ബന്ധം പുലർത്തിയിരുന്നുവെന്ന് പൊലീസ്…

