തിരുവനന്തപുരത്ത് ശക്തമായ മഴ; വിതുരയില്‍ മണ്ണിടിച്ചില്‍; ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു മരണം
തിരുവനന്തപുരം: ജില്ലയിലെ മലയോരമേഖലയില്‍ അതിശക്തമായ മഴ. വിവിധ ഇടങ്ങളില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിതുര- ബോണക്കാട് റോഡ് അടച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. കാട്ടാക്കട പഞ്ചായത്തില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. മലയോരമേഖലകളില്‍ മൂന്നുമണിയോടെ ആരംഭിച്ച മഴ മണിക്കൂറുകള്‍ നീണ്ടു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നാളെ രാവിലെയോടയെ ഗതാഗതം പുനഃസ്ഥാപിക്കാനാകുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വിതുര – പൊന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി. കൊല്ലം ജില്ലയിലെ വിവിധ മേഖലകളിലും ശക്തമായ…

