Headlines

kerala14.in

ഒരു മാസത്തെ ക്ഷേമ പെൻഷൻ ധനവകുപ്പ് തുക അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണത്തിനായി ധനവകുപ്പ് തുക അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പ്രതിമാസ ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന്‌ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്‌ ധനമന്ത്രി വ്യക്തമാക്കി. ഓണത്തിന്റെ ഭഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ…

Read More

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; മലപ്പുറത്ത് പതിമൂന്നുകാരൻ ജീവനൊടുക്കി

മലപ്പുറം: പതിമൂന്നുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി.

ഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി. ദേശീയ ബാലാവകാശ കമ്മീഷൻ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ തുടര്‍നടപടി സ്വീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. ഈ കത്തിനെ പിന്‍പറ്റി യു പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു.യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് സുപ്രീം കോടതിയെ സമീപിച്ചത് രാജ്യത്തെ മദ്രസ…

Read More

വർക്കലയിൽ  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: റോഡില്‍ യുവാവ് മരിച്ച നിലയില്‍. വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപമാണ് വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Read More

കോഴിക്കോട് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍. കോഴിക്കോട് നാദാപുരം വേളത്താണ് സംഭവം. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

കോഴിക്കോട് ബസ്സിനടിയിൽപ്പെട്ട് സ്കൂ‌ട്ടർ യാത്രികന് ദാരുണാന്ത്യം

കക്കട്ടിൽ: ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോഴിക്കോട് കക്കട്ടിൽ ടൗണിലാണ് സ്കൂട്ടർ യാത്രികൻ മരിച്ചത്.നരിപ്പറ്റ ഇല്ലത്ത്മീത്തൽ പരേതനായ കണ്ണന്‍റെ മകൻ 44കാരനായ രാജേഷാണ് മരിച്ചത്. ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ബസിന്‍റെ പിൻചക്രങ്ങൾക്കടിയിൽപെട്ട രാജേഷ് തൽക്ഷണം മരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. രാജേഷ് ഒരു പെയ്ന്ററായി ജോലിനോക്കുകയായിരുന്നു. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

കേരളത്തിലേക്ക് കടത്താൻ കൊണ്ടു വന്ന 12 കിലോ കഞ്ചാവുമായി നാല് പേരെ പൊലീസ് പിടികൂടി

കമ്പം: കേരളത്തിലേക്ക് കടത്താൻ കൊണ്ടു വന്ന 12 കിലോ കഞ്ചാവുമായി നാല് പേരെ പൊലീസ് പിടികൂടി. തമിഴ്നാട് കമ്പം പൊലീസാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ നാല് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേരള – തമിഴ് നാട് അതിർത്തിക്കടുത്തുള്ള കമ്പത്തു നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ നീക്കം നടക്കുന്നതായി കമ്പം സൗത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇത് തടയാൻ കമ്പം ബൈപ്പാസ് റോഡിൽ പൊലീസ് പരിശോധന തുടങ്ങി. ഈ സമയം ക്രിക്കറ്റ് മൈതാനത്തിനടുത്തുള്ള സ്വകാര്യ…

Read More

വനിത ട്വന്റി 20 ലോകകപ്പിൽ ന്യൂസിലാൻ‌ഡ്  ചാംപ്യന്മാർ;ദക്ഷിണാഫ്രിക്കയെ 32 റൺസിന് പരാജയപ്പെടുത്തി

വനിത ട്വന്റി 20 ലോകകപ്പിൽ ന്യൂസിലാൻ‌ഡ് വനിതകൾ ചാംപ്യന്മാർ. ദക്ഷിണാഫ്രിക്കൻ വനിതകളെ 32 റൺസിന് പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് ലോകചാംപ്യന്മാരായത്. ജൂണിൽ പുരുഷ ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയോട് എയ്ഡാൻ മാക്രത്തിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ ടീം പരാജയപ്പെട്ടിരുന്നു. നാല് മാസത്തിന് ശേഷം വനിത ട്വന്റി 20 ലോകകപ്പ് ഫൈനലിലും ദക്ഷിണാഫ്രിക്കൻ ടീം നിർഭാഗ്യത്തിന്റെ കാലി‍ൽ തട്ടി വീഴുകയാണ്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ വനിതകൾ ഫീൽഡിങ് തിരഞ്ഞെടുത്തു. അമേലിയ കേർ 43, ബ്രൂക്ക് ഹാലിഡെയ് 38, സൂസി ബേറ്റ്സ്…

Read More

കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു.

തിരുവനന്തപുരം: കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി എക്‌സിക്യൂട്ടിവ് അംഗമാണ്. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്നു ലാല്‍ വര്‍ഗീസ് കല്‍പകവാടി. 17 വര്‍ഷം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2016-ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്ററായി. 2021-ല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്…

Read More

രമ്യ ഹരിദാസിനെ പിൻവലിച്ചുള്ള ഒരു പിന്തുണയും വേണ്ട; പി വി അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ്

പാലക്കാട്: ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിച്ച് തന്റെ സ്ഥാനാർത്ഥി എൻ.കെ സുധീറിന് പിന്തുണ പ്രഖ്യാപിക്കണമെന്ന പി വി അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ്. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ചുള്ള ഒരു സമവായവും വേണ്ടെന്ന നിലപാടിലാണ് യുഡിഎഫ് നേതാക്കൾ. പാലക്കാടും ചേലക്കരയിലും യുഡിഎഫ് സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. അതേസമയം, സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പി വി അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരാനാണ് യുഡിഎഫ് നേതൃത്വം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial