Headlines

kerala14.in

ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു.

പാരിസ്: പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. എക്സിലൂടെ തന്റെ വിരമിക്കൽ അറിയിച്ചതാണ് താരം. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാൻ കരുത്തില്ലെന്നും എല്ലാവരോടും ക്ഷമിക്കണമെന്നുമാണ് വിനേഷ് ഫോഗട്ട് കുറിച്ചത്. ‘ഗുസ്തി ജയിച്ചു. ഞാൻ തോറ്റു. ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകർന്നു, ഇതിൽ കൂടുതൽ കരുത്ത് എനിക്കില്ല. വിട ഗുസ്തി 2001-2024. നിങ്ങളോട് എപ്പോഴും കടപ്പെട്ടിരിക്കും, ക്ഷമിക്കണം’ – എക്സിൽ വിനേഷ് കുറിച്ചു. വിനേഷിന്റെ വിരമിക്കൽ പ്രഖ്യാപനം ലോകം…

Read More

മുതിർന്ന സിപിഎം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു.

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിൻ്റെ മുതിർന്ന നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. കൊൽക്കത്തയിലെ വീട്ടിൽ രാവിലെ 9.30ഓടെയാണ് അന്ത്യം. അസുഖത്തെ തുടർന്ന് കുറച്ചുകാലമായി പൊതുപ്രവർത്തനത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. രണ്ട് തവണയായി 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. 1966ലാണ് ബുദ്ധദേവ് ഭട്ടാചാര്യ സി.പി.എം അംഗമായി പ്രവർത്തനം തുടങ്ങിയത്. 1968ൽ ഡി.വൈ.എഫ്.ഐ പശ്ചിമബംഗാൾ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971ൽ സി.പി.എം പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായും, തുടർന്ന് 1982ൽ സംസ്ഥാന…

Read More

ബിൽ തുക മാറാൻ കരാറുകാരനിൽ നിന്നും 50000 രൂപ കൈക്കൂലി; പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ  പിടിയിൽ

റാന്നി: കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ. ബിൽ തുക മാറി നൽകാൻ കരാറുകാരനില്‍ നിന്ന് 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വെച്ചൂച്ചിറ പഞ്ചായത്തിലെ അസിസ്റ്റന്‍റ് എഞ്ചിനീയർ വിജി വിജയന്‍ വിജിലൻസിന്‍റെ പിടിയിലായത്. പഞ്ചായത്തിലെ കുളം നവീകരണത്തിന് ഒമ്പതര ലക്ഷം രൂപ നേരത്തേ നൽകിയിരുന്നു. അന്നും ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നെങ്കിലും കരാറുകാരൻ നൽകിയില്ല. തുടർന്ന് അന്തിമ ബില്ലായ 12.5 ലക്ഷം രൂപ നൽകണമെങ്കിൽ ആദ്യ ബില്ലിന്‍റെ കൈക്കൂലിയും ചേർത്ത് ലക്ഷം രൂപ വേണമെന്നാണ് വിജി ആവശ്യപ്പെട്ടത്….

Read More

കടം കൊടുത്തത് തിരികെ ചോദിച്ച യുവാവിനെ വീടുകയറി ആക്രമിച്ചു; ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേർ പിടിയിൽ.

തിരുവനന്തപുരം: കടം കൊടുത്തത് തിരികെ ചോദിച്ച യുവാവിനെ ഗോവിന്ദമംഗലത്ത് വീടുകയറി യുവാവിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതികളിൽ മൂന്ന് പേർ പിടിയിൽ. ക്വട്ടേഷൻ കേസിൽ വെമ്പായം സ്വദേശി ദീപക്(31),കവടിയാര്‍ സ്വദേശി അല്‍ അമീന്‍(34), മുട്ടത്തറ പരവന്‍കുന്ന് സ്വദേശി ദിലീപ്(30) എന്നിവരാണ് അറസ്റ്റിലായത്. മാറനല്ലൂർ പോലീസാണ് ചെന്നൈയിൽ നിന്നും ഇവരെ പിടികൂടിയത്. ഓഗസ്റ്റ് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. ഗോവിന്ദമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന ചെന്നൈ സ്വദേശിയായ അരുണ്‍കുമാറിനേയും സുഹൃത്ത് അനൂപിനേയും ഓട്ടോറിക്ഷയിലെത്തിയ 15-ഓളം പേരടങ്ങുന്ന സംഘം വീട്ടില്‍ക്കയറി മർദിക്കുകയായിരുന്നു. മാരകായുധങ്ങളുപയോഗിച്ച്…

Read More

കാമുകിയ്ക്ക് പിറന്നാൾ സമ്മാനമായി ആപ്പിൾ ഐഫോൺ വാങ്ങണം, പാർട്ടി നടത്തണം, അമ്മയുടെ സ്വർണം മോഷ്ടിച്ച ഒമ്പതാം ക്ലാസുകാരൻ പിടിയിൽ

ഡൽഹി: കാമുകിയ്ക്ക് പിറന്നാൾ സമ്മാനമായി ആപ്പിൾ ഐഫോൺ വാങ്ങാനും പാർട്ടി നടത്താനുമായി അമ്മയുടെ സ്വർണം മോഷ്ടിച്ച ഒമ്പതാം ക്ലാസുകാരൻ പിടിയിൽ. ഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം. സ്വർണം നഷ്ടമായതോടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒരു ജോടി സ്വർണ്ണ കമ്മലുകൾ, ഒരു മോതിരം, ഒരു ചെയിൻ എന്നിവയാണ് നഷ്ടപ്പെട്ടത്. ഇവ നഗരത്തിലെ സ്വർണപ്പണിക്കാരിൽ നിന്ന് പൊലീസ് പിന്നീട് കണ്ടെത്തി. ഓഗസ്റ്റ് 2ന് ആഭരണങ്ങൾ നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ വീട്ടമ്മ തൊട്ടടുത്ത ദിവസംതന്നെ പൊലീസീൽ പാരാതി…

Read More

വീടിനു സമീപം പതുങ്ങി നിന്നു; വെള്ളവുമായി വന്ന വീട്ടമ്മയെ ആക്രമിച്ചു മാല കവർന്നു,നെടുമങ്ങാട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്തിന് സമീപം കരിമണലിൽ പട്ടാപകൽ വീട്ടിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ചു. കരിമണൽ മേലെ മണപ്പുറത്ത് വീട്ടിൽ ലീല (60)യുടെ കഴുത്തിൽ കിടന്ന മാലയാണ് കവർന്നത് . വീടിന്‍റെ അടുക്കള വശത്ത് കിണറ്റിൽ നിന്നും വെള്ളം കോരുകയായിരുന്ന വീട്ടമ്മയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയശേഷം കഴുത്തിൽ മാല മോഷ്ടിക്കുകയായിരുന്നു.തുടര്‍ന്ന് മോഷ്ടാവ് മാലയുമായി കടന്നുകളഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശി…

Read More

നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ചു പേർ മരിച്ചു

ന്യൂഡല്‍ഹി: നേപ്പാളിലെ നുവാക്കോട്ടില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് ചൈനീസ് യാത്രക്കാരടക്കം അഞ്ച് പേര്‍ മരിച്ചു. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും പൈലറ്റ് അരുണ്‍ മല്ലയുമാണ് മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഒരു മൃതദേഹം തിരിച്ചറിയാനായിട്ടില്ല. കാഠ്മണ്ഡുവില്‍ നിന്ന് റസുവയിലേക്ക് പോവുകയായിരുന്ന 9N-AJD എയര്‍ ഡൈനാസ്റ്റി ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടസ്ഥലത്ത് നിന്ന് അഞ്ച് മൃതദേഹങ്ങളും പോലിസ് കണ്ടെടുത്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ത്രിഭുവൻ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് ഉച്ചയ്ക്ക് 1:54 ന് പറന്നുയർന്ന ഹെലികോപ്റ്റർ മൂന്ന് മിനിറ്റിനുള്ളിൽ ടവറുമായുള്ള ബന്ധം…

Read More

തൃക്കാക്കരയിൽ സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: തൃക്കാക്കരയിലെ ഉണിച്ചിറയിൽ സ്വകാര്യ ഫ്ളാറ്റിലെ ലിഫ്റ്റ് തകർന്ന് വീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. ഉണിച്ചിറ വട്ടേക്കുന്നം സ്വദേശി നസീറാണ് (43) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. കംപ്യൂട്ടർ ഹാർഡ് വെയർ കമ്പനിയുടെ ഗോഡൗണിലാണ് അപകടം ഉണ്ടായത്. ചുമട്ടുതൊഴിലാളിയായ നസീർ ലിഫ്റ്റിലേക്ക് സാധനങ്ങൾ കയറ്റി അയക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ച ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More

കവിയും ഗാനരചിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിൻ്റെ പുതിയ പുസ്തകം; ഹരിതവർത്തമാനം കവർ പേജ് പ്രകാശനം നടന്നു.

ആറ്റിങ്ങൽ :കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ പുതിയ പുസ്തകം ഹരിതവർത്തമാനത്തിന്റെ കവർ പേജ് പ്രകാശനം നടന്നു.  ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എസ്. വേണുഗോപാൽ പ്രകാശനം നിർവ്വഹിച്ചു.  ഡോ : രതീഷ് നിരാല ഏറ്റുവാങ്ങി. ദിലീപ് നാരായണൻ അദ്ധ്യക്ഷനായി  മണമ്പൂർ ,സദനത്തിൽ പാഠശാല ഹാളിൽ നടന്ന ചടങ്ങിൽ ഷിബു സുരേന്ദ്രൻ നന്ദി പറഞ്ഞു. മണമ്പൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വരദരാജൻ, ബാലു വിവേകാനന്ദൻ, ജയലാൽ, ഷീബ എന്നിവർ പങ്കെടുത്തു. ടോപ്പ് വ്യൂ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ കവർ…

Read More

സ്കൂൾ കലോത്സവങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി

തിരുവനന്തപുരം: സ്‌കൂള്‍ കലോല്‍സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടില്‍ ശുപാര്‍ശ. സ്‌കൂള്‍ കലോല്‍സവങ്ങള്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കണം. പ്രൈമറി തലത്തിലെ കുട്ടികളെ ഒരു യൂണിറ്റായും കൗമാര പ്രായത്തിലുള്ള സെക്കന്ററി കുട്ടികളെ മറ്റൊരു യൂണിറ്റായും പരിഗണിക്കണം. ഇതുവഴി സ്‌കൂള്‍ കലോല്‍സവത്തിന്റെ ഇന്നുള്ള അനാരോഗ്യപരമായ വൈപുല്യം ഒഴിവാക്കാന്‍ കഴിയുമെന്നും റിപോര്‍ട്ടില്‍ പറയുന്നു ജില്ലാതലത്തോടെ മല്‍സരങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നും സംസ്ഥാനതലം സാംസ്‌കാരിക വിനിമയത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും നിലവില്‍ കാണപ്പെടുന്ന അനാരോഗ്യകരമായ മത്സരങ്ങള്‍ നിരുല്‍സാഹപ്പെടുത്തണമെന്നും റിപോര്‍ട്ടില്‍ പറയുന്നു. കലോല്‍സവത്തെ മല്‍സരമാക്കി മാറ്റുന്നത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial