Headlines

kerala14.in

മധ്യപ്രദേശ് പബ്ലിക് സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടി;സംഭവത്തിൽ 10-ാം ക്ലാസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശ് പബ്ലിക് സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടി. സംഭവത്തിൽ 10-ാം ക്ലാസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. തട്ടിപ്പ് എങ്ങനെ നടത്തണമെന്ന് വിദ്യാർത്ഥി പഠിച്ചത് യുട്യൂബിൽ നിന്നുമാണ്. വിലകൂടിയ വസ്ത്രങ്ങളും ഷൂസും വാങ്ങാനാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, രാജസ്ഥാൻ ജുൻജുനു സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിൽ ഒരു ചാനൽ സൃഷ്ടിക്കുകയും ജൂൺ 23 ന് നടന്ന മധ്യപ്രദേശ് പബ്ലിക്…

Read More

ദുരന്തബാധിതരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി; 20 ദിവസത്തിനകം സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിൽ തുടങ്ങും

മേപ്പാടി  : മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. 20 ദിവസത്തിനകം സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഉറപ്പാക്കാന്‍ ചേര്‍ന്ന യോഗങ്ങള്‍ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്ബ് മാറുന്ന മുറയ്ക്ക് മേപ്പാടി സ്‌കൂളില്‍ പഠനം പുനഃരാരംഭിക്കും. വെള്ളാര്‍മല, മുണ്ടക്കൈ ഈ രണ്ടു സ്‌കൂളുകളിലെയും കുട്ടികളെ ഇവിടെ ചേര്‍ക്കാനാണ് തീരുമാനം.

Read More

ഷിരൂരിൽ ജീർണാവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത് കടലിൽ; ഡിഎൻഎ പരിശോധന വേണമെന്ന് അർജുന്റെ കുടുംബം

മംഗലാപുരം: ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം ഒറ്റക്കാഴ്ചയിൽ സ്ഥിരീകരിക്കാൻ സാധിക്കാത്ത നിലയിൽ ജീർണിച്ച അവസ്ഥയിലാണെന്ന് ഈശ്വർ മൽപെ. കടലിലാണെന്ന് മൃതദേഹം കണ്ടെത്തിയതെന്നും ഇവിടേക്ക് പോകാൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്നും ഈശ്വർ മൽപ്പെ അറിയിച്ചു. മറ്റൊരു ബോട്ടിൽ അങ്ങോട്ട് പോകാനാണ് ഇദ്ദേഹത്തിൻ്റെ ആലോചന. എന്നാൽ മത്സ്യത്തൊഴിലാളികൾ കരയിലേക്ക് വരുമോയെന്നതിൽ പൊലീസുകാരുമായി ചർച്ച ചെയ്താവും തീരുമാനമുണ്ടാവുക. കാലിൽ വല കുടുങ്ങിയ നിലയിൽ പുരുഷ മൃതദേഹമാണെന്നും കൈയ്യിൽ വളയുണ്ടെന്നും ഈശ്വർ മൽപെ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോയ ബോട്ടിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്….

Read More

ബംഗ്ലാദേശിലേക്ക് ഇന്ത്യക്കാൾ പോകരുതെന്ന് മുന്നറിയിപ്പ്: വിദേശകാര്യ മന്ത്രാലയം

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ കടുത്ത അരാജകാവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിലേക്കുള്ള കൊല്‍ക്കത്ത-ധാക്ക-കൊല്‍ക്കത്ത മൈത്രി എക്‌സ്പ്രസ് ട്രെയിന്‍ ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി. റെയില്‍വേ മന്ത്രാലയം പറയുന്നതനുസരിച്ച് , മൈത്രി എക്സ്പ്രസ്, ബന്ധന്‍ എക്സ്പ്രസ്, മിതാലി എക്സ്പ്രസ് എന്നിവ ജൂലൈ പകുതിയോടെയാണ് അവസാനമായി സര്‍വീസ് നടത്തിയത്. ബംഗ്ലാദേശില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമാസക്തമായ പ്രതിഷേധം കാരണം അതിനുശേഷം റദ്ദാക്കിയിരിക്കുകയാണ് . മൈത്രി എക്സ്പ്രസും ബന്ധന്‍ എക്സ്പ്രസും 2024 ജൂലൈ 19…

Read More

ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ നിർണായക ശുപാർശ; എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക നിയമനം പി എസ് സിക്ക് വിടണം

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. നിലവിൽ സർക്കാർ സർവീസുകളിലേക്കും ബോർഡ്/കോർപ്പറേഷനുകളിലേക്കും നിയമനം നടത്തുന്ന രീതിയിൽ പി എസ് സി വഴി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനവും നടത്തണമെന്നാണ് നിർദ്ദേശം. ഇക്കാര്യത്തിൽ നിയമതടസ്സങ്ങളുണ്ടെങ്കിൽ നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശയുണ്ട്….

Read More

സ്വര്‍ണവില 51,000ലേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത് കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ…

Read More

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ ടോം സി.വർഗീസ് (23), വാഴമുട്ടം മഠത്തിൽ തെക്കേതിൽ രാജീവിൻ്റെ മകൻ ജിത്തു രാജ്(26) എന്നിവരാണ് മരിച്ചത്. അടൂർ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. കാർ യാത്രികാരായ തിരുവനന്തപുരം തൈയ്ക്കാട് അനന്തഭവനം രത്നമണിയ്ക്ക് നിസ്സാര പരിക്കേറ്റു. എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയയായിരുന്ന കാറും അടൂർ നെല്ലിമൂട്ടിൽപ്പടി ഭാഗത്ത് നിന്നും കരുവാറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്….

Read More

പാഠപുസ്തകങ്ങളുടെ മറവിൽ ലോറിയിൽ കഞ്ചാവ് കടത്ത്; പ്രതികൾക്ക് 14 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

ഇടുക്കി: പുസ്തക ലോഡിനൊപ്പം കിലോക്കണക്കിന് കഞ്ചാവും. പാഠപുസ്തകങ്ങളുടെ ഒപ്പം ലോറിയിൽ കഞ്ചാവ് കടത്തിയ കേസിൽ 2 യുവാക്കൾക്ക് 14വർഷം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അനന്തു കെ പ്രദീപ്, അതുൽ റെജി എന്നിവരാണ് പ്രതികൾ. തൊടുപുഴ എൻഡിപിഎസ് കോടതി ആണ് ശിക്ഷ വിധിച്ചത്. എൻസിഇആർടിയുടെ പുസ്തക ലോഡിനൊപ്പമായിരുന്നു 62 കിലോ കഞ്ചാവ് കടത്താൻ ശ്രമം നടന്നത്. 2020 മെയ് മാസമായിരുന്നു സംഭവം. പ്രതികൾക്ക് 14 വർഷം കഠിന തടവിനും 1,00000 രൂപ പിഴയൊടുക്കാനും…

Read More

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിന്റെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ രജിസ്ട്രിയോടാണ് കോടതി നിര്‍ദേശിച്ചത്. മെമ്മറി കാര്‍ഡ് കോടതികളുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തതില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അതിജീവിതയുടെ വാദം പൂര്‍ത്തിയായി. നടിയെ ആക്രമിച്ച…

Read More

ആഭ്യന്തര കലാപത്തിനിടെ രാജി വച്ച് പലായനം ചെയ്ത ഷേഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മകൻ

ധാക്ക: ആഭ്യന്തര കലാപത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് പലായനം ചെയ്ത ഷേഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മകനും മുഖ്യ ഉപദേഷ്ടാവുമായ സജീബ് വാസെദ് ജോയി. കടുത്ത നിരാശയിലാണ് അവര്‍ രാജ്യം വിട്ടതെന്നും സജീബ് വാസെദ് ജോയി പറഞ്ഞു ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സജീബിന്റെ പ്രതികരണം. ബംഗ്ലദേശിനെ മാറ്റിയെടുക്കാന്‍ വളരെയേറെ ശ്രമിച്ചിട്ടും തനിക്കെതിരെയുണ്ടായ കലാപത്തില്‍ അവര്‍ നിരാശയാണെന്ന് സജീബ് പറഞ്ഞു. ഹസീന അധികാരം ഏറ്റമെടുക്കുമ്പോള്‍ വെറുമൊരു ദരിദ്രരാജ്യമായിരുന്നും ബംഗ്ലാദേശ്. എന്നാല്‍ ഇന്ന് ഏഷ്യയിലെ വളര്‍ന്നുവരുന്ന രാജ്യങ്ങളിലൊന്നാക്കാന്‍ ഹസീനയ്ക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial