kerala14.in

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി;മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) പ്രീമിയം തുക വർധിപ്പിച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഇൻഷുറൻസ് പ്രീമിയം മാസം 500 രൂപയിൽ നിന്ന് 810 ആയി വർധിപ്പിച്ചു. മാസം 310 രൂപയുടെ വർധനവാണുണ്ടായത്. ഒരു വർഷം 8237 രൂപയും ജിഎസ്ടിയും പ്രീമിയം തുകയായി നൽകണം. പെൻഷൻകാർക്ക് പ്രീമിയം തുക പെൻഷൻ തുകയിൽ നിന്ന് ഈടാക്കും. ഇതിനെ നിയമപരമായി നേരിടാൻ പ്രതിപക്ഷ സർവീസ് സംഘടനകൾ തീരുമാനിച്ചതായാണ് വിവരം

Read More

സിഎസ്ഐആർ-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു,ചോദ്യപേപ്പർ 37 വിദ്യാർഥികൾക്ക് വിറ്റു; രണ്ട് പേർ അറസ്റ്റിൽ

ഡൽഹി: സിഎസ്ഐആർ-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ലൈഫ് സയൻസ് ,കെമിക്കൽ സയൻസ് പരീക്ഷകളുടെ പേപ്പറാണ് ചോർന്നത്. ഹരിയാനയിലെ സോനേപ്പാളിലായിരുന്നു സംഭവം. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷയ്ക്ക് ഒരു ദിവസം മുൻപ് തന്നെ രണ്ട് വിഷയങ്ങളുടെ ചോദ്യപേപ്പർ 37 വിദ്യാർഥികൾക്ക് കിട്ടി. 4 ലക്ഷം രൂപയ്ക്കാണ് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ വിറ്റതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡിസംബർ 18 മുതലാണ് സിഎസ്ഐആർ നെറ്റ് പരീക്ഷ നടന്നത്. നാലുലക്ഷം…

Read More

അഴിമതിക്കേസില്‍ പ്രതിയായ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അഴിമതിക്കേസില്‍ പ്രതിയായ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍. ജയിലില്‍ വഴിവിട്ട സഹായം നല്‍കുന്നതിന് തടവുകാരോട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് നടപടി. ആരോപണം ഉയര്‍ന്നതിനു പിന്നാലെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.  ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണന്‍ സിജിത്ത് അടക്കമുള്ള തടവുകാര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും, പലര്‍ക്കും വഴിവിട്ട് പരോള്‍ അനുവദിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു….

Read More

ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ജീവപര്യന്തം തടവു ശിക്ഷ ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ജീവപര്യന്തം തടവു ശിക്ഷ ഡല്‍ഹി ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. വിചാരണക്കോടതി വിധിക്കെതിരെ സെന്‍ഗാര്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പാക്കും വരെയാണ് നടപടി. സെന്‍ഗാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. ഇരയുടെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കരുതെന്നും…

Read More


എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലുണ്ടെന്നും മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതായി അദ്ദേഹം വ്യക്തമാക്കി. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയ പാർട്ടികളുടെ കൈയിലും വോട്ടർ പട്ടിക എത്തിക്കാൻ നീക്കം ആരംഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പേരുകൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ ceo.kerala.gov.in, voters-corner ലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ecinet മൊബൈൽ…

Read More

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്

മധ്യപ്രദേശ് മത പരിവർത്തനം നടത്തിയെന്ന് ആരോപിച്ച് കാഴ്ചാ പരിമിതിയുള്ള യുവതിക്ക് നേരെ അധിക്ഷേപവുമായി ബിജെപി നേതാവ്. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. തിങ്കഴാഴ്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അധിക്ഷേപം പുറത്തറിയുന്നത്. ഗൊരഖ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ വച്ചാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത്. ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ജബൽപൂരിൽ അടുത്തിടെ വൈസ് പ്രസിഡന്റായി നിയമിതയായ അഞ്ജു ഭാർഗവയ്ക്കെതിരെയാണ് വീഡിയോ വൈറലായതിന് പിന്നാലെ വിമർശനം രൂക്ഷമാവുകയാണ്. പൊലീസുകാർ അടക്കമുള്ളവർ…

Read More

പരിക്കേറ്റ് ശ്വാസമെടുക്കാനാവാതായ യുവാവിന് നടുറോഡില്‍ ശസ്ത്രക്രിയ; ‘രക്ഷകരായി മൂന്ന് ഡോക്ടര്‍മാര്‍, കയ്യടി

കൊച്ചി:വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ മരണം പടിവാതില്‍ക്കലെത്തിയ സമയത്ത് യുവാവിന് രക്ഷകരായി മൂന്ന് യുവ ഡോക്ടര്‍മാര്‍. ബൈക്കപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി ലിനുവിനെയാണ് ഡോക്ടര്‍മാര്‍ ചേര്‍ന്ന് രക്ഷിച്ചത്.ഞായറാഴ്ച രാത്രി 8.30ന് ഉദയംപേരൂര്‍ വലിയകുളത്തിനു സമീപമാണ് ബൈക്കപകടം ഉണ്ടായത്. ലിനു സഞ്ചരിച്ച സ്‌കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിന്‍, വേഴപ്പറമ്പ് സ്വദേശി മനു എന്നിവര്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ശ്വാസമെടുക്കാന്‍ കഴിയാത്ത നിലയിലായ ലിനുവിനെ അതുവഴി പോവുകയായിരുന്ന കോട്ടയം മെഡിക്കല്‍…

Read More

ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി, കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും

കേരളത്തില്‍ ക്രിസ്തുമസ് സ്കൂള്‍ അവധി നാളെ മുതല്‍. ഡിസംബർ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി. ക്രിസ്മസ് അവധിക്കൊപ്പം വാരാന്ത്യങ്ങളും കൂടി ഉള്‍പ്പെടുമ്പോള്‍ ഇത്തവണ കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി ആഘോഷങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആഘോഷിക്കാൻ 12 ദിവസമാണ് അവധി ലഭിക്കുക. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 12 ആയി. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷയുടെ തീയതിയില്‍ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം…

Read More

ജീവപര്യന്തം ശിക്ഷ: ഇളവില്ലാതെ ശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രതികള്‍ക്ക് ജീവിതാവസാനം വരെ ഇളവില്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. വിചാരണക്കോടതി ശിക്ഷ ശരിവച്ച കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കിരണ്‍ വേഴ്‌സസ് ദി സ്റ്റേറ്റ് ഓഫ് കര്‍ണാടക എന്ന കേസിലാണ് സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാന്‍ ഭരണഘടനാകോടതികള്‍ക്ക് (സുപ്രീം കോടതി, ഹൈക്കോടതി) മാത്രമാണ് അധികാരമെന്നും ജസ്റ്റിസുമാരായ എ. അമാനുള്ള, കെ. വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ജീവപര്യന്തം തടവ് എന്നതിന്റെ അര്‍ഥം…

Read More

ക്രിമിനൽ കേസുകളിൽ കരുത്തായി ഡിജിറ്റൽ ഫിംഗർപ്രിന്‍റ് സാങ്കേതികവിദ്യ: കുസാറ്റ് ഗവേഷകർക്ക് പേറ്റന്‍റ്

കൊച്ചി : കളമശ്ശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ വികസിപ്പിച്ച ‘സിസ്റ്റം ആൻഡ് മെത്തേഡ് ഫോർ ജനറേറ്റിംഗ് ഡിജിറ്റൽ ഫിംഗർപ്രിന്റ് ഓഫ് എ ഡിജിറ്റൽ എവിഡൻസ്’ എന്ന നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചു. ക്രിമിനൽ അന്വേഷണങ്ങളിലും ഡിജിറ്റൽ ഫൊറൻസിക് രംഗത്തും ഉപയോഗിക്കുന്ന ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുകയാണ് ഈ സിസ്റ്റത്തിന്റെ പ്രധാന ലക്ഷ്യം. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ തെളിവുകൾ കൈകാര്യം ചെയ്യുന്നതിലെ കൃത്യതയും സുരക്ഷയും നിർണായകമാകുകയാണ്. ഈ പശ്ചാത്തലത്തിൽ, അന്വേഷണ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial