ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് പൊള്ളലേറ്റു; നൽകിയത് നാട്ടുവൈദ്യന്റെ ചികിത്സ; മൂന്നു വയസ്സുകാരന്റെ മരണത്തിൽ അച്ഛനും നാട്ടുവൈദ്യനും അറസ്റ്റിൽ
പനമരം: മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. അല്‍ത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് (68) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി ആണ് അറസ്റ്റ്. കഴിഞ്ഞ മാസം 20ന് ആണ് അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ മരിച്ചത്. ജൂൺ ഒൻപതിന് വൈകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കുട്ടിക്കു പൊള്ളലേറ്റത്. തുടർന്നു കുട്ടിയെ മാനന്തവാടി…

