ആറ്റിങ്ങലില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി; സുഹൃത്തുക്കൾക്കൊപ്പം വർക്കല ക്ലിഫിൽ പോയതെന്ന് പോലീസ്
തിരുവനന്തപുരം: ഇന്നലെ ആറ്റിങ്ങലിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. വർക്കല ക്ലിഫിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ട്യൂഷന് പോകാതെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫില്‍ പോയതാണെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞു. കയ്യിലുള്ള കാശ് തീര്‍ന്നത് കാരണം വീട്ടിലേക്ക് മടങ്ങി വരാനായില്ല. ഇന്നലെ രാവിലെ എട്ടരയോടെ ആറ്റിങ്ങല്‍ പളളിക്കലില്‍ നിന്നുമാണ് നിയാസ്-നിഷ ദമ്പതികളുടെ മകന്‍ ഉമര്‍ നിഥാനെ(14) കാണാതായത്. പള്ളിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമര്‍. പള്ളിക്കലിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഉമര്‍…

