നടി രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ്
നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദീഖ്. ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്ന് കാട്ടി ഡിജിപിക്കാണ് പരാതി നൽകിയത്. രേവതി സമ്പത്ത് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നു. ഒരു ഘട്ടത്തിൽ പോക്സോ കേസിൽ ഉൾപ്പെടുത്താൻ മാധ്യമങ്ങൾ വഴി മറ്റൊരു ആരോപണമുന്നയിച്ചു. രേവതിയുടെ സോഷ്യൽ മീഡിയയിൽ നിന്നുള്ള വിവരം അനുസരിച്ചാണെങ്കിൽ അവരുടെ ചൈനയിലെ പഠനം പകുതി വഴി ഉപേക്ഷിച്ചെത്തിയ കുട്ടിക്ക് തന്നെ കാണുമ്പോൾ പ്രായ പൂർത്തിയായിട്ടുണ്ട്. മാത്രമല്ല ചൈനയിൽ മെഡിസിന് പഠിക്കുമ്പോൾ സഹപാഠിയുടെ നഗ്ന ചിത്രമെട്ടുത്തുവെന്ന ആരോപണം ഒരു…

