വീട്ടിൽ നട്ടുവളർത്തി പരിപാലിച്ചത് 13 കഞ്ചാവ് ചെടികൾ; യുവാവിന് ഒന്നേകാല്‍ വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും
തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി പരിപാലിച്ച സംഭവത്തിൽ യുവാവിന് ഒന്നേകാല്‍ വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി ബിനീഷ് ആണ് പ്രതി. സഹോദരിയുടെ വീട്ടിലാണ് ഇയാൾ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. 13 ചെടികളാണ് പ്രതി നട്ടത്. പിഴ ഒടുക്കാതിരുന്നാല്‍ 3 മാസം അധിക കഠിന തടവും അനുഭവിക്കണം. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.അനില്‍കുമാര്‍ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. സഹോദരിയുടെ വസ്തുവില്‍ 13 കഞ്ചാവ്…

