kerala14.in

ട്വന്റി20 ലോകകപ്പ്; കിരീടം ഇന്ത്യക്ക്

ബാർബഡോസ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാനം വരെ പൊരുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു , ഇന്ത്യക്ക് വേണ്ടി  അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും ഉറച്ച പിന്തുണ നൽകിയ അക്ഷർ പട്ടേലും ശിവം ദുബെയുമാണ് ഇന്ത്യക്ക്  ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 59 പന്തുകൾ നേരിട്ട കോലി 76 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമയും…

Read More

ബസിൽ വിദ്യാർത്ഥിനിയോട് യാത്രക്കാരന്റെ ലൈം ഗീകാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി

കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യവേ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ മജീദ് (52) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാര്‍ത്ഥിനി തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകവേയാണ് അതിക്രമത്തിന് ഇരയായത്. അസുഖത്തിന്റെ അവശതയില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിനിയെ ബസ് രാമനാട്ടുകര ബസ് സ്റ്റാന്റിലേക്ക്…

Read More

നാല് വര്‍ഷ ബിരുദ കോഴ്സ്: അധ്യാപക തസ്തികകൾ നിലനി‌ർത്തും

നാലുവർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്‌ഡഡ്‌ കോളേജുകളിലെ മുഴുവൻ അധ്യാപക തസ്‌തികകളും നിലനിർത്തും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മിൽ നടന്ന ചർച്ചയിലാണ്‌ തീരുമാനം.തിങ്കളാഴ്‌ച ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്‌തികകളും തുടരും. വിദ്യാർഥികൾക്ക്‌ ആവശ്യമായ മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകുന്നതിന്‌ ഗസ്‌റ്റ്‌ അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾ…

Read More

വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിച്ചു; ആനുകൂല്യങ്ങളിൽ മാറ്റമില്ല

റിലയൻസ് ജിയോയ്ക്കും എയർടെലിനും പിന്നാലെ വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിച്ചു. ജൂലായ് നാല് മുതൽ വർധനവ് നിലവിൽ വരും. എയർടെലിന് സമാനമായ നിരക്ക് വർധനയാണ് വോഡ‍ഫോൺ ഐഡിയയിലും വരുത്തിയിരിക്കുന്നത്. നിലവിൽ വോഡഫോൺ ഐഡിയയുടെ ഏറ്റവും ചെറിയ പ്ലാനിന് 179 രൂപയാണ് വില. ഇത് 199 രൂപയായി വർധിപ്പിച്ചു.പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുന്ന 28 ദിവസത്തെ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കായ 269 രൂപയുടെ പ്ലാനിന് ഇനിമുതൽ 299 രൂപ നൽകേണ്ടി വരും. 28 ദിവസം 1.5…

Read More

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റം; പുതിയ ഭേദഗതി ഇങ്ങനെ

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തിൽ. സിം സ്വാപ്പ്, റീപ്ലേസ്‌മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനാണ് മാറ്റം. പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്തിയാണ് പുതിയ ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം. ജൂലായ് ഒന്നുമുതല്‍ ഇതു പ്രാബല്യത്തിലാകുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു. ട്രായ് നിയമം അനുസരിച്ച്,…

Read More

‘കയ്യൂരിന്റേയും കരിവള്ളൂരിന്റേയും മണ്ണ്, അധോലോക അഴിഞ്ഞാട്ട കഥകൾ ചെങ്കൊടിക്ക് അപമാനം’- സിപിഐ

കണ്ണൂർ: സിപിഎമ്മിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഐ. കണ്ണൂരിൽ നിന്നു വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അധോലോകത്തിന്റെ പിൻപറ്റുന്നവർ ഇടതു പക്ഷത്തിന്റെ ഒറ്റുകാരാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ഇടതിനേറ്റ തിരിച്ചടിയിൽ ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. സ്വർണം പൊട്ടിക്കുന്നതിന്റേയും അധോലോകത്തിന്റേയും കഥകൾ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ തുറന്നടിച്ചു. കണ്ണൂരിൽ നിന്നു കേൾക്കുന്ന വാർത്തകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റേയും കരിവള്ളൂരിന്റേയും തില്ലങ്കേരിയുടേയും പരാമ്പര്യമുള്ള മണ്ണാണ് അത്. അവിടെ നിന്നു സ്വർണം…

Read More

അരവിന്ദ് കെജ്രിവാൾ വീണ്ടും തിഹാർ ജയിലിലേക്ക്; അടുത്ത മാസം 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി

ന്യൂഡൽഹി: മദ്യ നയക്കേസിൽ സിബിഐ അറസ്റ്റു ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അടുത്ത മാസം 12 വരെ കെജ്‌രിവാൾ തിഹാർ ജയിലിലൽ കഴിയണം. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുന്ന കേസിൽ ഡൽഹിയിലെ റൗസ് അവന്യു കോടതിയുടേതാണ് നടപടി. 2021-22 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21- നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇ.ഡി. കസ്റ്റഡിയിൽ ഇരിക്കെ ജൂണ്‍ 26-ന്…

Read More

അക്ഷയ, ഫ്രണ്ട്‌സ് കേന്ദ്രങ്ങളിലൂടെ ഇനി മുതല്‍ വൈദ്യുതി ബില്‍ അടക്കാനാവില്ല: കെഎസ്ഇബി

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബില്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കി കെ എസ് ഇ ബി. ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈദ്യുതി ബില്‍ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താന്‍ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി. 70 ശതമാനത്തോളം ഉപഭോക്താക്കളും ഓണ്‍ലൈന്‍ വഴിയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. പണമടക്കാനായി നിരവധി നിരവധി ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. നേരിട്ടെത്തി സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍…

Read More

കനത്ത മഴയ്ക്കിടെ മതിൽ തകർന്നുവീണു; ഗ്രേറ്റർ നോയിഡയിൽ മൂന്ന് കുട്ടികൾ മരിച്ചു; അഞ്ച് കുട്ടികൾക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ കനത്ത മഴയിൽ മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം. നിര്‍മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തില്‍പ്പെട്ട എട്ട് കുട്ടികളുടെ മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു. പോലീസും ബന്ധുക്കളും ചേര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ച് അഞ്ച് കുട്ടികള്‍ ചികിത്സയിലാണ്. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്തിരുന്നു. രാത്രിയോടെയാണ് അപകടം

Read More

ദില്ലിയിൽ കനത്തമഴ; 3 മരണം, മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് സർക്കാർ

ദില്ലി: ദില്ലിയിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മഴക്കെടുതിയിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലർട്ട് ആണെങ്കിലും സാധാരണ മഴയാകും ലഭിക്കുക എന്നാണ് പ്രവചനം. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്.ദില്ലി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. അതേസമയം തകർന്ന് വീണ മേൽക്കൂരയുടെ ഭാഗം പൂർണ്ണമായി മാറ്റാനുള്ള ശ്രമം തുടരുകയാണ്. ടെർമിനിൽ ഒന്നിൽ നിന്ന് ഇന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial