kerala14.in

വയനാട് ദുരന്തം; കേരളത്തിന് 10 കോടി കൈമാറി ആന്ധ്രപ്രദേശ് സര്‍ക്കാര്‍

. തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കൈമാറി. ദുരന്തം ഉണ്ടായ ഉടനെ കേരളത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹായം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തില്‍ വീടും വസ്തുവകകളും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയത്.

Read More

ഒല ഇലക്ട്രിക് ആദ്യത്തെ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി.ഉടൻ വിപണിയിൽ

ന്യൂഡൽഹി : രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ശ്രേണി ഒല റോഡ്സ്റ്റർ ഔദ്യോഗികമായി ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. റോഡ്സ്റ്റർ എക്സ്, റോഡ്സ്റ്റർ, റോഡ്സ്റ്റർ പ്രോ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഈ വേരിയന്റുകളെല്ലാം വ്യത്യസ്ത ബാറ്ററി പാക്കുകളുമായാണ് വരുന്നത്. റോഡ്സ്റ്റർ X 2.5kWh, 3.5kWh, 4.5kWh മൂന്ന് ബാറ്ററി പായ്ക്കുകളിൽ വരുന്നു. അവയുടെ എക്സ്-ഷോറൂം വില യഥാക്രമം 74,999 രൂപ, 84,999 രൂപ, 99,999…

Read More

ഓൺലൈൻ തട്ടിപ്പിലൂടെ തൃശ്ശൂർ സ്വദേശിയായ  യുവതിക്ക് 55 ലക്ഷം നഷ്ടമായി; 4 പേർ അറസ്റ്റിൽ

      തൃശൂര്‍ : ഒല്ലൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും നിക്ഷേപ തട്ടിപ്പിലൂടെ അരക്കോടിയിലധികം രൂപ ഓണ്‍ലൈന്‍ വഴി കൈക്കലാക്കിയ കേസിലെ പ്രതികൾ പിടിയിൽ.  മലപ്പുറം എടരിക്കോട് ചിതലപ്പാറ സ്വദേശി എടക്കണ്ടന്‍ വീട്ടില്‍ അബ്ദുറഹ്മാന്‍ (25), എടക്കോട് പുതുപറമ്പ് സ്വദേശി കാട്ടികുളങ്ങര വീട്ടില്‍ സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി തടത്തില്‍ വീട്ടില്‍ ജിത്തു കൃഷ്ണന്‍ (24), കാട്ടിപ്പറത്തി കഞ്ഞിപ്പുര സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ രോഷന്‍ റഷീദ് (26) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ്…

Read More

വയനാട് ദുരന്തം സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച്; 5 ദിവസത്തെ വേതനം നൽകണം; സർക്കാർ ഉത്തരവിറക്കി

       വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗ്ഗനിർദേശങ്ങൾ അറിയിച്ച് സർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നൽകണം. ശമ്പള തുക കണക്കാക്കുന്നത് 2024 ഓഗസ്റ്റ് മാസത്തെ മൊത്ത ശമ്പളം അടിസ്ഥാനമാക്കി. സമ്മതപത്രം ഡിഡിഒമാർ സ്വീകരിക്കും. അഞ്ച് ദിവസത്തെ വേതനം നൽകുന്നവർക്ക് മൂന്ന് ഗഡുക്കളായി നൽകാമെന്ന് മാർഗനിർദേശം. 5 ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നവർക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തിൽ 10 ഗഡുക്കളായി നൽകാം. സംഭാവന…

Read More

ഭർത്താവിൻ്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്തു; ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: ഭർത്താവിന്റെ നിരന്തര മാനസിക പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഊർങ്ങാട്ടേരി ആനക്കല്ലിൽ നസീൽ ആണ് മുക്കം പൊലീസിന്റെ പിടിയിലായത്. ഗോതമ്പ് റോഡ് ചിറയിൽ ഹഫീഫ ജെബിൻ വിദേശത്തുള്ള ഭർത്താവിന്റെ മാനസിക പീഡനം മൂലമാണ് യുവതി തൂങ്ങി മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ആയിരുന്നു യുവതി തൂങ്ങി മരിച്ചത്. വിവാഹം കഴിഞ്ഞ് 20 ദിവസം മാത്രമായിരുന്നു ഭർത്താവിനൊപ്പം ഹഫീഫ കഴിഞ്ഞത്. വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ ഭർത്താവ് നസീൽ ഫോണിലൂടെ പലപ്പോഴും…

Read More

പി.എസ്.സി പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം; വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ശനിയാഴ്ച (ആഗസ്റ്റ് 17) നടത്തുന്ന ക്ലാർക്ക് (നേരിട്ടുള്ള നിയമനം-കൊല്ലം,കണ്ണൂർ) (വിവിധ വകുപ്പുകൾ) (കാറ്റഗറി നമ്പർ 503/2023) പരീക്ഷയ്ക്കായി നിശ്ചയിച്ച ജി.വി.എച്ച്.എസ്.എസ് ഗേൾസ് നടക്കാവ് (സെന്റർ നമ്പർ 1391), ഗവ.ഗേൾസ് എച്ച്എസ്എസ് നടക്കാവ് (പ്ലസ് ടു വിഭാഗം) (സെന്റർ നമ്പർ 1392) എന്നീ പരീക്ഷാകേന്ദ്രങ്ങൾ യഥാക്രമം ഗവ. എച്ച്എസ്എസ് കാരപ്പറമ്പ്, ഗവ. മോഡൽ എച്ച്എസ്എസ് (പ്ലസ് ടു വിഭാഗം) കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മാറ്റി. ഫോൺ: 0495-2371971.

Read More

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ നീളും; ഡ്രഡ്ജര്‍ എത്താന്‍ വൈകും

         ഷിരൂർ : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ നീളും. ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജര്‍ എത്തിക്കാന്‍ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ തിരച്ചിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആഴങ്ങളില്‍ കണ്ടെത്തിയ അടയാള സൂചനകളുടെ ചുവട് പിടിച്ചാണ് ഇന്നത്തെ തിരച്ചില്‍ ആരംഭിച്ചത്. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ലോറിയുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു ഇന്നത്തെ തിരച്ചില്‍. ഈശ്വര്‍ മാല്‍പെക്കും, നേവിക്കും ഒപ്പം എന്‍ഡിആര്‍എഫിന്റെ രണ്ട് ഡൈവര്‍മാറും…

Read More

വടകരയിൽ ബാങ്കിൽ നിന്നും 26 കിലോ സ്വർണവുമായി മാനേജർ മുങ്ങി; പകരം വെച്ചത് മുക്കുപണ്ടം; 17 കോടിയുടെ തട്ടിപ്പ്

      കോഴിക്കോട് : കോഴിക്കോട് വടകരയിൽ പണയം വച്ച 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജർ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലാണ് തട്ടിപ്പ്. കഴിഞ്ഞ മൂന്ന്  വർഷമായി തമിഴ്നാട് മേട്ടുപാളയം സ്വദേശി മധുജയകുമാർ ആണ് ബാങ്ക് മാനേജർ. കഴിഞ്ഞ മാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം…

Read More

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി ധർമ്മേന്ദ്രകുമാർ പിടിയിൽ

       ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ധര്‍മ്മേന്ദ്രകുമാര്‍ പിടിയില്‍. കൊല്ലപ്പെട്ടത് നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്. ജൂലൈ 30ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെടുത്തത് രണ്ട് ദിവസം മുന്‍പ് ഉത്തര്‍പ്രദേശിലാണ് ഉത്തരാഖണ്ഡ് നൈനിത്താളിലെ സ്വകാര്യ ആശുപത്രിയിലെ 33-കാരിയായ നഴ്‌സ് ആണ് ജോലി കഴിഞ്ഞ് മടങ്ങവെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് നഴ്‌സിന്റെ മൃതദേഹം കണ്ടെടുത്തത്. ജൂലായ് 30-ന് വൈകുന്നേരം ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ…

Read More

മെഡിക്കൽ പിജി വിദ്യാർഥിനിയുടെ കൊലപാതകത്തിൽ കേരളത്തിലും 24 മണിക്കൂർ സമരവുമായി ഐഎംഎ

തിരുവനന്തപുരം: കൊൽക്കത്തയിലെ മെഡിക്കൽ പിജി വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ കേരളത്തിലെ ഡോക്ടർമാർ പണിമുടക്കും. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ നാളെ ഒപി പ്രവർത്തിക്കില്ല. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം, പ്രസവ മുറി, കാഷ്വൽറ്റി എന്നിവയിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകൾ എല്ലാം തന്നെ മാറ്റിവയ്ക്കുകയും പഠനപ്രവർത്തനങ്ങൾ, യോഗങ്ങൾ എന്നിവയിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കുകയും ചെയ്യും. അതേസമയം, പിജി ഡോക്ടർമാരുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial