kerala14.in

എഐവൈഎഫിനു സമാന്തരമായി പാലക്കാട് സേവ് യൂത്ത് ഫെഡറേഷൻ രൂപീകരിച്ചു.

പാലക്കാട് :സേവ് സിപിഐക്ക് പുറമേ  പാലക്കാട് ജില്ലയിലെ യുവജന കൂട്ടായ്മയായ സേവ് യൂത്ത് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. സിപിഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫിന് സമാന്തരമായാണ് സംഘടന രൂപീകരിച്ചത്. സ്വാതന്ത്ര്യ ദിനത്തിൽ പാലക്കാട് വെച്ച് ചേർന്ന യുവജന സമ്മേളനത്തിൽ വെച്ചാണ് പുതിയ സംഘടന രൂപീകരിച്ചത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്ന വിഷയത്തെ അംഗീകരിച്ചുകൊണ്ടുള്ള ചർച്ചയും സംഘടിപ്പിച്ചിരുന്നു. സേവ് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി സെക്രട്ടറി പാലോട് മണികണ്ഠൻ രൂപീകരണ സമ്മേളനം ഉദ്ഘാടനം…

Read More

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ- എംഎസ്എഫ് സംഘര്‍ഷം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്എഫ്‌ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് പുലര്‍ച്ചെ സംഘര്‍ഷമുണ്ടായത്. ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്ത് നിന്നും മാറ്റി. ഇരുവിഭാഗങ്ങളും വടികള്‍ അടക്കമുള്ള ആയുധങ്ങളുമായി പ്രകടനം നടത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് സര്‍വകലാശാല യൂണിയന്‍ യുഡിഎസ്എഫ് പിടിച്ചെടുക്കുന്നത്. ഇന്നലെയും സര്‍വകലാശാലയില്‍ ചെറിയ തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എംഎസ്എഫ് പ്രവര്‍ത്തകനെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന…

Read More

കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു; കുടുംബ വഴക്കെന്ന് സംശയം

കണ്ണൂർ: ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സെൽമ (30) എന്നിവർ ആണ് മരിച്ചത്. സംഭവത്തിൽ സെൽമയുടെ ഭർത്താവ് ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സൽമയുടെ 12 വയസുകാരനായ മകൻ ഫഹദിനും ആക്രമിച്ച ഷാഹുലിനും പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം പേരാവൂർ ഗവ: ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

ദേശീയ ചലച്ചിത്ര പുരസ്കാരം ഋഷഭ് ഷെട്ടി മികച്ച നടൻ, നിത്യ മേനോൻ നടി, ആട്ടം മികച്ച ചിത്രം

ന്യൂഡൽഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ആയി ഋഷഭ് ഷെട്ടിയെ തിരഞ്ഞെടുത്തു. കാന്താര എന്ന സിനിമയിലെ അഭിനയത്തിനാണ് അവാർഡ്. മികച്ച നടി നിത്യ മേനോൻ ആണ്. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിര‍ഞ്ഞെടുത്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രം. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. മികച്ച സിനിമ : ആട്ടംമികച്ച തിരക്കഥ: ആട്ടംമികച്ച എഡിറ്റിംഗ് :…

Read More

ആട്ടം മികച്ച ചിത്രം; ദേശീയ പുരസ്കാരത്തില്‍ തിളങ്ങി മലയാളം

ന്യൂഡല്‍ഹി: മികച്ച മലയാള ചിത്രത്തിനുള്ള 2002ലെ ദേശീയ പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയ്ക്ക്. സലീല്‍ ചൗധരിയുടെ മകന്‍ സഞ്ജയ് സലീല്‍ ചൗധരിക്കു മലയാള ചിത്രമായ കാഥികനിലെ സംഗീത സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടി. ആട്ടമാണ് മികച്ച ചിത്രം. ആട്ടത്തിന്‍റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്. എഡിറ്റിങ്ങിനുള്ള പുരസ്‌കാരവും ആട്ടത്തിനാണ്. ഹിന്ദി ചിത്രമായ ഗുല്‍മോഹറിലെ അഭിനയത്തിന് മനോജ് ബാജ് പേയ് പ്രത്യേക ജൂറി പരാമര്‍ശം നേടി. പൊന്ന്യന്‍ സെല്‍വന്‍ ഒന്നാം…

Read More

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ; സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 225 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായാണ് പണം അനുവദിച്ചത്. ബജറ്റ്‌ വിഹിതത്തിന്‌ പുറമെ 120 കോടി രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌ അധികമായി ലഭ്യമാക്കിയത്‌. വിപണി ഇടപടലിന്‌ ഈ സാമ്പത്തിക വർഷത്തെ ബജറ്റ്‌ വകയിരുത്തൽ 205 കോടി രൂപയാണ്‌. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ പൃഥിരാജ്, അവാർഡുകൾ വാരി കൂട്ടി ആടുജീവിതം

     54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം. 10 പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ മികച്ച നടൻ- പൃഥ്വിരാജ്, മികച്ച സംവിധായകൻ- ബ്ലെസി,മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ്മികച്ച അവലംബിത തിരക്കഥ- ബ്ലെസി, മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻമേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി, മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം,മികച്ച നടനുള്ള…

Read More

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പൊലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ളയാള്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഷിബിലിയാണ് (40) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം. പൊലീസിന്‍റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷിബിലി. കൊലപാതകം നടത്തിയ ഹിജാസ്  എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ബീമാപ്പള്ളി സ്വദേശിയായ ഹിജാസിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തന്നെ ഇരുവരും പരിചയമുള്ളവരാണ്. ഇന്നലെ രാത്രിയുണ്ടായ തര്‍ക്കത്തിന് തുടര്‍ച്ചയായാണ് പുലര്‍ച്ചെ ഹിജാസ് ഷിബിലിയെ കുത്തികൊലപ്പെടുത്തിയത്.

Read More

പോത്തൻകോട് കാറും ബൈക്കും കൂട്ടിയിടിച്ച് അയിരൂപ്പാറ സ്വദേശിയായ യുവാവ് മരിച്ചു

പോത്തൻകോട് :നന്നാട്ടുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായിരുന്ന അയിരൂപ്പാറ സ്വദേശി ദീപു ആണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. വെമ്പായം ഭാഗത്തേക്ക് പോയ ബൈക്കും പോത്തൻകോട് ഭാഗത്തേക്ക് വന്ന കാറും തമ്മിലാണ് കുട്ടിയിടിച്ചത്.

Read More

അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു; മാനവീയം തെരുവിടം മാതൃഭൂമിക്കെതിരെ ലീഗൽ നോട്ടീസ് അയച്ചു

തിരുവനന്തപുരം:മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യു രക്തസാക്ഷി ഫണ്ട് കാണാനില്ല എന്ന പേരിൽ ആഗസ്റ്റ് 14 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തക്കെതിരെ  ലീഗൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ വ്യാജ വാർത്ത പ്രസീദ്ധികരിച്ചു എന്ന്  ആരോപിച്ച് മാനവീയം തെരുവിടമാണ് ലീഗൽ നോട്ടീസ് അയച്ചത്. തെരുവിടം പ്രസിഡൻ്റ് വിനോദ് വൈശാഖി , സെക്രട്ടറി കെ ജി സൂരജ് എന്നിവർക്ക് വേണ്ടി അഡ്വ  അരുൺ ഗോപൻ വട്ടപ്പാറയാണ്  ലീഗൽ നോട്ടീസ് അയച്ചത്. ഇവർക്ക് വാർത്ത മാനഹാനി ഉണ്ടാക്കിയെന്നും മാനസിക പ്രയാസം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial