പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയത്തെ എതിർത്തു; കാമുകന്റെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി പതിനേഴുകാരി
അഹമ്മദാബാദ്: പ്രണയബന്ധത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മകളും കാമുകനും അറസ്റ്റിൽ. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 45 വയസ്സുള്ള ഷന ചാവ്ഡയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ 17 വയസ്സുള്ള മകളും അവളുടെ 25 വയസ്സുള്ള കാമുകൻ രഞ്ജിത്ത് വഘേലയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി. വീടിന് സമീപം കുത്തേറ്റ് മരിച്ച നിലയിലാണ് ഷന ചാവ്ഡയെ കണ്ടെത്തിയത്. ഫോൺ വിളികൾക്ക് പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്….

