kerala14.in

വീട്ടുചെലവിന്റെ കണക്ക് ചോദിക്കുന്നത് ക്രൂരതയല്ല” ഭര്‍ത്താവിനെതിരായ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി സുപ്രിംകോടതി

ന്യൂഡല്‍ഹി: വീട്ടുചെലവിന്റെ കണക്ക് സൂക്ഷിക്കണമെന്ന ഭര്‍ത്താവിന്റെ നിര്‍ദേശത്തെ ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രിംകോടതി. ഹൈദരാബാദ് സ്വദേശിയായ ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതി റദ്ദാക്കിയാണ് സുപ്രിംകോടതി നിര്‍ദേശം. വിദേശത്തുള്ള ഭര്‍ത്താവ് മാതാപിതാക്കള്‍ക്കും സഹോദരനുമാണ് പണം അയക്കുന്നതെന്നും അതിന്റെ കണക്ക് തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും ആരോപിച്ചാണ് ഭാര്യ പരാതി നല്‍കിയിരുന്നത്. കുടുംബത്തില്‍ ഭര്‍ത്താവിനുള്ള സാമ്പത്തികമായി ഉയര്‍ന്ന സ്ഥാനത്തെ ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വീട്ടിലെ സാമ്പത്തിക കാര്യങ്ങളില്‍ പുരുഷന്‍ മേല്‍ക്കൈ നേടുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ സാധാരണമാണ്. അതിനെ ക്രിമിനല്‍…

Read More

വിബി- ജി റാം ജി ബില്ല് നിയമമായി;തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ബില്ല് നിയമമായി മാറി .കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാർലമെന്റ് പാസാക്കിയത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക്‌ പകരമായാണ് ബില്ല്. ബില്‍ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സഭയില്‍ നിലപാടെടുത്തപ്പോള്‍ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടിയാണ് വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. മഹാത്മാഗാന്ധിയുടെ…

Read More

വിദേശത്തേക്ക് തിരികെ പോകാൻ തയ്യാറെടുക്കുന്നതിനിടെ പെരിനാട് സ്വദേശിനിയായ വീട്ടമ്മ വാഹന അപകടത്തിൽ മരിച്ചു.

കൊല്ലം: വിദേശത്തേക്ക് തിരികെ പോകാൻ തയ്യാറെടുക്കുന്നതിനിടെ പെരിനാട് സ്വദേശിനിയായ വീട്ടമ്മ വാഹന അപകടത്തിൽ മരിച്ചു. പെരിനാട് ചെമ്മക്കാട് സ്വദേശിനി ബിന്ദു ആണ് കിഴക്കേകല്ലട ചന്തമുക്കിലുണ്ടായ അപകടത്തിൽ തൽക്ഷണം മരിച്ചത് 48 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം കൊല്ലം തേനി ദേശീയ പാതയിലായിരുന്നു അപകടം നടന്നത്. വിദേശത്ത് ജോലി ചെയ്യുന്ന യുവതി ഈ മാസം 23ന് തിരികെ പോകാനിരിക്കുകയായിരുന്നു. യാത്ര ചോദിക്കുന്നതിനായി തന്റെ ഭർത്താവ് അനിൽ കുമാറിനൊപ്പം സ്കൂട്ടറിൽ മുതുപിലാക്കാട്ടുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഫെഡറൽ ബാങ്കിന്…

Read More

കുടുംബ വീട്ടിലെത്തിയ 14 കാരൻ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ 14 കാരൻ പാലക്കാട്ടെ കുടുംബവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിരോട് ചക്കരക്കൽ റോഡിൽ ബസ് സ്റ്റോപ്പിന് സമീപം നഫീസ മൻസിലിൽ അഹമ്മദ് നിഷാദി(നാച്ചു)ന്റെയും പാലക്കാട് പിരായിരി സ്വദേശി റിമാസിന്റെയും മകൻ റിയാൻ (14) ആണ് മരിച്ചത്. കാഞ്ഞിരോട് കെ.എം.ജെ സ്‌കൂൾ വിദ്യാർഥിയായിരുന്നു. കാഞ്ഞിരോട് കെ.എം.ജെ സ്കൂ‌ൾ പി.ടി.എ പ്രസിഡൻ്റാണ് പിതാവ് നിഷാദ്. പാലക്കാട് മേഴ്‌സി കോളേജിന് സമീപമുള്ള മാതാവിൻ്റെ വീട്ടിൽ ശനിയാഴ്‌ച ഉച്ചക്ക് എത്തിയതായിരുന്നു. സന്ധ്യയ്ക്ക് സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച…

Read More

ആലപ്പുഴയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു

ആലപ്പുഴ: സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. പുതിയവിള കൈതക്കാട്ടുശ്ശേരിൽ കിഴക്കതിൽ മനോഹരൻപിള്ള (60) യാണ് മരിച്ചത്. പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഎം സജീവ പ്രവർത്തകനായിരുന്ന മനോഹരൻപിള്ള എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി, എസ് എഫ് ഐ കായംകുളം ഏരിയ പ്രസിഡന്റ്/സെക്രട്ടറി എന്നീ നിലകളിൽ സേവനമനിഷ്ഠിച്ചിട്ടുണ്ട്

Read More

കാസര്‍ഗോഡ് പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍ നിന്ന് വ്യാജ നോട്ടുകളും നോട്ടെണ്ണല്‍ മെഷീനും കണ്ടെത്തി

കാസര്‍ഗോഡ് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ മലയാളിയുടെ വീട്ടില്‍ നിന്ന് വ്യാജ നോട്ടുകളും നോട്ടെണ്ണൽ മെഷീനും കണ്ടെത്തി. ബണ്ടിച്ചാൽ സ്വദേശി വിജയൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനുയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്. 2000 രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെടുത്തത്. 2000 രൂപയുടെ നോട്ടുകൾ മാറാനുണ്ടെന്ന പേരില്‍ പ്രതികൾ നേരത്തെയും തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നോട്ട് മാറാൻ എന്ന പേരിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള സംഘത്തിൻ്റെ കൈയ്യിൽ നിന്ന് ഏ‍ഴ് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട മലയാളി ഹനീഫയെ…

Read More

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ സ്ഥിരം ആര്‍എസ്എസ് ഗുണ്ടകളെന്ന് റിപോര്‍ട്ട്

  പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഇതിനു മുമ്പും ക്രിമനല്‍കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് റിപോര്‍ട്ട്. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവരാണ് പ്രതികള്‍. ഇവരില്‍ നാലുപേര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇവരില്‍ മുരളി, അനു എന്നിവര്‍ 15 വര്‍ഷം മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിനോദ്, സിഐടിയു പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസുകളിലെ പ്രതികളാണ്. പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസിലെ പ്രതി ആര്‍ ജിനീഷുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നും…

Read More

അവധി കുട്ടികള്‍ക്ക് ആഘോഷിക്കാനുള്ളത്, അവധിക്കാലത്ത് ക്ലാസ് നടത്താൻ ആരെയും അനുവദിക്കില്ല; ക്ലാസ് നടത്തിയാല്‍ കര്‍ശന നടപടിയെന്നും മന്ത്രി

     തിരുവനന്തപുരം : അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അവധിക്കാല ക്ലാസുകള്‍ സംബന്ധിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചതായും ഇത്തരം ക്ലാസുകള്‍ ഇനി അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. അവധിക്കാലം കുട്ടികള്‍ ആഘോഷിക്കാനുള്ളതാണെന്നും മാനസിക സമ്മർദ്ദങ്ങള്‍ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ഷെഡ്യൂള്‍ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

Read More

ഇറിഡിയം തട്ടിപ്പ് ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം

   ആലപ്പുഴ : ആലപ്പുഴ കേന്ദ്രീകരിച്ച് വ്യാപകമായി നടന്ന ഇറിഡിയം തട്ടിപ്പിൽ നാല് പേർ അറസ്റ്റിൽ. ഒരു കുടുംബത്തിലെ നാലു പേരാണ് അറസ്റ്റിലായത്. നടന്നത് 10 കോടിയുടെ തട്ടിപ്പെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഭീഷണി ഭയന്ന് പലരും പരാതി നൽകുന്നില്ലെന്നാണ് കണ്ടെത്തൽ. കോടികൾ വിലയുള്ള ഇറിഡിയം ലോഹക്കച്ചവടത്തിൽ പണം മുടക്കിയാൽ ഇരട്ടിതുക നൽകാമെന്ന്, വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയിൽ നിന്ന് 75.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നാല് പേ‌‍രെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശികളായ സുലഭ…

Read More

തൃശൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍

   യുവതി വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. പഴുവില്‍ വെസ്റ്റ് ആണ് സംഭവം. വീടിന്റെ അടുക്കളയിലാണ് യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പഴുവില്‍ വെസ്റ്റ് വലിയകത്ത് സുല്‍ഫത്ത് ആണ് മരിച്ചത്. 38 വയസായിരുന്നു. ശനി വൈകിട്ട് 5.30ഓടെയാണ് സംഭവം നടന്നത്. തൃപ്രയാറില്‍ തയ്യല്‍ കട നടത്തുന്ന സുല്‍ഫത്ത് വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങള്‍ കടയില്‍ നല്‍കാന്‍ ഭര്‍ത്താവ് ഹനീഫയും മകളും പോയതിനാല്‍ സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തുന്നിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിന് വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial