പാരീസിൽ ഇന്ത്യ വെടിവച്ചിട്ടത് മൂന്നാം വെങ്കലം; ഷൂട്ടിങ്ങിൽ തിളങ്ങി സ്വപ്നിൽ കുസാലെ
പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കലം. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ആദ്യ പത്ത് ഷോട്ടുകൾ പൂർത്തിയായപ്പോൾ ഇന്ത്യൻ താരം ആറാമതായിരുന്നു. 101.7 പോയിന്റാണ് സ്വപ്നിൽ കുസാലെയ്ക്ക് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ള താരവുമായി 1.5 പോയിന്റുകളുടെ വ്യത്യാസം മാത്രമായിരുന്നു സ്വപ്നിലിന്. 15 ഷോട്ടുകൾക്കു ശേഷവും ഇന്ത്യൻ താരം ആറാം സ്ഥാനത്ത് തുടർന്നു….

