കാട്ടാക്കട:മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. സിപിഎമ്മിലെ എ.സുരേഷ്‌കുമാറാണ് പഞ്ചായത്ത് പ്രസിഡന്റ്
മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.മാറനല്ലൂർ പഞ്ചായത്തിൽ എവിടെ പ്ലോട്ട് ഡിവിഷൻ നടന്നാലും അവർക്ക് വേണ്ടി അനുകൂല നിലപാട് എടുത്ത് കൊണ്ട് കമ്മിഷൻ കൈപ്പറ്റുന്നു.കണ്ടല ബാങ്ക് തട്ടിപ്പ്.സ്ട്രീറ്റ് ലൈറ്റുകൾ സമയബന്ധിതമായി കത്തിക്കുന്നില്ല.നിലാവ് പദ്ധതി പ്രകാരം നൽകിയ എൽ.ഇ.ഡി. ലൈറ്റുകളുടെ
അറ്റകുറ്റ പണികൾ നടത്താതെ വൻ അഴിമതി. ക്ഷേമപെൻഷനുകൾ മസ്റ്ററിംങ് നടത്തിയിട്ടും പെൻഷൻ കിട്ടുന്നില്ല.തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 21 വാർഡുകളിലും മെറ്റീരിയൽ വർക്കുകൾ നടത്തുന്നില്ല.കേന്ദ്ര ഗവൺമെൻ്റിൻ്റെ ജലജീവൻ കുടിവെള്ള പദ്ധതി വേഗത്തിൽ നടപ്പാക്കുന്നതിൽ വീഴ്‌ച വരുത്തി.
ശ്മശാന നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക.തുടങ്ങിയ വിഷയങ്ങൾ ചൂണ്ടികാട്ടിയാണ് മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ബിജപിയിലെ 7 ജനപ്രതിനിധികൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.ബിജെപി അംഗങ്ങളായ
ഷീബാമോൾ,കുമാരി മായ പി.എസ്., മണികണ്‌ഠൻ നായർ , ശോഭനതങ്കച്ചി
ഷിബു എൻ,ആശ എസ്.
ലിജി സി എന്നിവരാണ് അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്. മാറനല്ലൂർ പഞ്ചായത്തിൽ എൽഡിഎഫ് 9,യുഡിഎഫ് 5, ബിജെപി 7 എന്നിങ്ങനെയാണ് കക്ഷി നില.
