തിരുവനന്തപുരം: വർക്കലയില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. അയിരൂർ വില്ലിക്കടവ് സ്വദേശി ബിജു രാമചന്ദ്രൻ ആണ് അറസ്റ്റിലായത്.സാമ്ബത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് യുവതിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ക്രൂര പീഡനം
യുവതിയെ വീട്ടിലെത്തിച്ചശേഷം കുടിക്കനായി ശീതള പാനീയത്തില്‍ എന്തോ ദ്രാവകം ചേർത്ത് നല്‍കി. ഇതോടെ യുവതി മയങ്ങി.
യുവതി മയക്കത്തിലായിരിക്കെ പ്രതി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ തുടർന്നും പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിന് പുറമെ മൊബൈല്‍ ദൃശ്യങ്ങള്‍ കാണിച്ച് നിരവധി പേർ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് പ്രതി ഒത്താശ ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തില്‍ കേസെടുത്ത വര്‍ക്കല പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വർക്കല കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
