സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്കും വിനോദയാത്രകൾക്കും നിരോധനം

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ട്യൂഷൻ സെന്ററുകൾ, പാരലൽ കോളജുകൾ തുടങ്ങിയവ നടത്തുന്ന പഠന വിനോദയാത്രകൾ നിർത്തലാക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. സർക്കാർ സ്കൂളുകളും കോളേജുകളും മാനദണ്ഡങ്ങൾ പാലിച്ച് യാത്രകൾ സംഘടിപ്പിക്കുമ്പോൾ യാതൊരു ഉത്തരവാദിത്തവും പാലിക്കാതെ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന യാത്രകൾ ചൂണ്ടിക്കാട്ടി വാളകം മാർത്തോമ ഹൈസ്കൂൾ അധ്യാപകൻ സാം ജോൺ നൽകിയ ഹർജിയിലാണ് കമ്മീഷൻ അംഗം റെനി ആന്റണിയുടെ ഉത്തരവ്. പൊതുവിദ്യാഭ്യാസം, തദ്ദേശ വകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവിട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർ ശുപാർശയിന്മേൽ…

Read More

സ്കൂളുകളിലെ എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിച്ചു

തിരുവനന്തപുരം: സ്കൂളുകളിലെ എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിച്ചു. മാമ്പറം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയായ സിദ്ധാർത്ഥ് എസ് കുമാറാണ് എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് സർക്കാർ എൻ.സി.സി കേഡറ്റുകളുടെ ഗ്രേസ് മാർക്ക് ഉയർത്തി ഉത്തരവ് പുറപ്പെടുവിച്ചത്.റിപ്പബ്ലിക് ഡേ പരേഡ് ചെയ്തവർക്കുള്ള ഗ്രേസ് മാർക്ക് 40 ആക്കി ഉയർത്തി. നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുത്തവരുടേത് 30 ആക്കി. നേരത്തെ 25 മാർക്കാണ് ഗ്രേസ് മാർക്കായി നൽകിയിരുന്നത്. 75 ശതമാനമോ അതിൽ കൂടുതലോ പരേഡ്…

Read More

ഓണ പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ

തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണപരീക്ഷ (പാദവാർഷിക പരീക്ഷ) ഓഗസ്റ്റ് 16 മുതൽ 24 വരെ നടത്തുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎസിന്റെ അധ്യക്ഷതയിൽ കൂടിയ ക്യു ഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി തലം പരീക്ഷകൾ ഓഗസ്റ്റ് 16 മുതലും എൽ പി പരീക്ഷകൾ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് ഓഗസ്റ്റ് 24ന് അവസാനിക്കും. ഓഗസ്റ്റ് 25ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും 26ന് അടച്ച് സെപ്റ്റംബർ 4 ന്…

Read More

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെ മുതൽ നൽകാം.രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകൾക്ക് ശേഷം പുതിയ ബാച്ചുകൾ അനുവദിച്ച സാഹചര്യത്തിലാണ് ഒരു സപ്ലിമെൻററി അലോട്ട്മെൻറ് കൂടി നടത്തുന്നത്. ഇതിനുള്ള അപേക്ഷ നാളെ (ഓഗസ്റ്റ് 2) ഉച്ചയ്ക്കുശേഷം നൽകാം.ഓഗസ്റ്റ് 3ന് വൈകിട്ട് 4വരെ അപേക്ഷ നൽകാം. ട്രാൻസ്ഫർ അലോട്മെൻറിനു ശേഷമുള്ള ഒഴിവ് സീറ്റുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അലോട്മെന്റ് റിസൾട്ട് നാളെപ്ലസ് വൺ കോഴ്സിന് ഏകജാലകം വഴി മെറിറ്റിൽ പ്രവേശനം…

Read More

കീം: ഒന്നാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു; രണ്ടാം ഘട്ട നടപടികൾ തുടങ്ങി

തിരുവനന്തപുരം:2023 ലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. ഒന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടക്കേണ്ടതുമായ ഫീസ് ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വൈകുന്നേരം 3 മണിക്കകം ഓൺലൈൻ പേമെന്റായോ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന…

Read More

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി ;വടക്കന്‍ ജില്ലകളില്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി. വടക്കന്‍ ജില്ലകളില്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താല്‍ക്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 , കണ്ണൂർ 10, കാസർകോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു….

Read More

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്തും

തിരുവനന്തപുരം :ഈ വർഷത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.മുമ്പ് ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ചിലെ രണ്ടാം വർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ രണ്ടാം വർഷക്കാരായ വിദ്യാർഥികൾ ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു എന്നുള്ള വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം കൂടി പരീക്ഷകൾ മുൻവർഷത്തേതു പോലെ നടത്തുന്നത്. പരീക്ഷകൾ ഇത്തരത്തിൽ മാറ്റുന്നതിനെതിരെ വിദ്യാർഥികൾ…

Read More

പ്ലസ് വണ്‍ പ്രവേശനം: രണ്ടാം ഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം നാളെ

തിരുവന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാന്‍ 20നു വൈകീട്ട് 4 മണി വരെ അവസരം നല്‍കിയിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 19247 ഒഴിവില്‍ പരിഗണിക്കുന്നതിനായി ലഭിച്ച 25410 അപേക്ഷകളില്‍ 24218 എണ്ണം അലോട്ട്മെന്റിനായി പരിഗണിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ്…

Read More

സ്കോൾ കേരള; പ്ലസ് വൺ
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സ്‌കോൾ – കേരള മുഖേനയുള്ള ഹയർ സെക്കൻഡറി തല കോഴ്സുകളിൽ 2023-25 ബാച്ചിലേക്ക് ഓപ്പൺ, റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യത നേടിയവർക്കോ അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.ജൂലൈ 24 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ആഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് 23…

Read More

അസാപ് കേരളയുടെ ഹെല്‍ത്ത് കെയര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളാ സര്‍ക്കാര്‍ സ്ഥാപനമായ അസാപ് (ASAP) പെണ്‍കുട്ടികള്‍ക്ക് മാത്രമായി നടത്തുന്ന എന്‍ സി വി ഇ ടി (NCVET) അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് എന്ന കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പണ തീയതി 2023 ഓഗസ്റ്റ് 16 വരെ ദീര്‍ഘിപ്പിച്ചു. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645745118/ 9495999709/ 9495999623, 0471-2560327 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial