സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിൽ കേന്ദ്രം പണം തരുന്നില്ലെങ്കിൽ പേര് ഒഴിവാക്കണം ;ഹൈക്കോടതി
കൊച്ചി: സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. കേസ് മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. കേന്ദ്രവും സര്‍ക്കാരും തമ്മിലുള്ള ഇടപാടാണെങ്കില്‍ ഹെഡ്മാസ്റ്റര്‍മാര്‍ എന്തിന് പണം നല്‍കണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ജീവനക്കാര്‍ക്ക് ബാധ്യത ഉണ്ടാക്കുന്നത്. കേന്ദ്രം പണം തരുന്നില്ലെങ്കില്‍ കേന്ദ്രത്തിന്റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേര്‍സ് സ്‌കീം എന്നാക്കു എന്നും കോടതി പറഞ്ഞു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കിയതില്‍ പ്രധാന അധ്യാപകര്‍ക്കുള്ള കുടിശ്ശികയുടെ അമ്പത് ശതമാനം ഉടന്‍ കൊടുക്കാന്‍ തീരുമാനം ആയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു….

