ആകർഷകമായ വാഗ്ദാനം നൽകി വിദ്യാർത്ഥിയെ കബളിപ്പിച്ചു;ബൈജൂസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി: തൃപ്തികരം അല്ലെങ്കിൽ പണം തിരികെ നൽകും എന്ന് ആകർഷകമായ വാഗ്ദാനം നൽകി വിദ്യാത്ഥിയെ കമ്പളിപ്പിച്ച ബൈജൂസ് ലേണിംഗ് ആപ്പ്  51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം സ്വദേശിയും എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവുമായ സ്റ്റാലിൻ എൻ ഗോമസ്, ബൈജൂസ് ലേണിംഗ് ആപ്പിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. എതിർകക്ഷി നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് പതിനാറായിരം രൂപ നൽകി മകനു വേണ്ടി ലേണിങ് ആപ്പിൽ ചേർന്നത്. മൂന്ന് ട്രയൽ…

Read More

എട്ടാം ക്ലാസുകളിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ല;അധ്യാപകർ എല്ലാ ഉത്തര കടലാസുകളും നോക്കണം ;മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അധ്യാപകർ ഉത്തരക്കടലാസുകൾ നോക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകൾ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണമെന്ന് ശിവൻകുട്ടി പറഞ്ഞു. ഉത്തരക്കടലാസുകൾ മറിച്ചു നോക്കാത്ത അധ്യാപകർ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എട്ടാം ക്ലാസുകളിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ലെന്നും മിനിമം മാർക്ക് ഏർപ്പെടുത്തുന്നത് വിദ്യാർത്ഥികളെ തോൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതല്ലെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു. മാർക്ക് കുറവുള്ള വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിൽ അക്കാദമിക മികവും…

Read More

സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുന:ക്രമീകരിച്ചു

തിരുവനന്തപുരം: ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പുന:ക്രമീകരിച്ചു. പരീക്ഷകളിൽ മാറ്റം വരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മാറ്റിയ പരീക്ഷകകളുടെ വിവരങ്ങൾ താഴെ..ഫെബ്രുവരി 25ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന 8-ാം ക്ലാസ്സിലെ ഹിന്ദി പരീക്ഷയും 9-ാം ക്ലാസ്സിലെ ഒന്നാം ഭാഷാ പേപ്പർ 2 പരീക്ഷയും മാർച്ച്‌ 11ന് രാവിലെ നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു. ▪️25/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 8-ാം ക്ലാസ്സിലെ ഒന്നാം ഭാഷ പേപ്പർ 2 പരീക്ഷ 25/03/2025 ന്…

Read More

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഇന്നു മുതൽ

                                                                                                      മോഡൽ പരീക്ഷ ഇന്നു തുടങ്ങാനിരിക്കെ എസ്.എസ്.എൽ.സി ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ല. ഇതേ തുടർന്ന് ഇന്നും നാളെയും നടക്കുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ഇന്നലെയും പല സ്കൂളുകളിലും എത്തിക്കാനായില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് ഇന്നുരാവിലെ 11.30ഓടെ ചോദ്യപേപ്പർ എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഉച്ചയ്ക്കുശേഷമാണ് പരീക്ഷ നടക്കുന്നത്. സാധാരണയായി പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പേ ചോദ്യപേപ്പർ സ്കൂളുകളിൽ എത്തിക്കാറുണ്ട്. അച്ചടി വൈകിയതാണ് കാരണം. ഷൊർണൂരിലെ പ്രസിലാണ് എസ്.എസ്.എൽ.സി ചോദ്യപേപ്പറുകൾ അച്ചടിക്കുന്നത്. ബുധനാഴ്ച മുതലുള്ള പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ അച്ചടി പുരോഗമിക്കുന്നതേയുള്ളൂ. ഇന്ന്…

Read More

സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകും

തിരുവനന്തപുരം:  സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്കൂൾ അധ്യാപകർക്ക് സമഗ്ര പരിശീലന പദ്ധതി ആരംഭിക്കും. ശാസ്ത്രീയ മനോഭാവം, ജനാധിപത്യ മൂല്യങ്ങൾ, സമത്വം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് അധ്യാപനത്തിലും പഠനത്തിലും പുതിയ രീതികളും സാങ്കേതികവിദ്യകളും ഊന്നിപ്പറയുന്ന ഈ പരിപാടി, പ്രമുഖ സർവകലാശാലകളുമായി സഹകരിച്ച് എസ്‌സി‌ഇ‌ആർ‌ടി വഴി നടപ്പിലാക്കും.പദ്ധതിക്കായി 5 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ പദ്ധതികൾ, കൈറ്റ് നടപ്പിലാക്കിയ ഡിജിറ്റൈസേഷൻ…

Read More

സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൽപി, യുപി, ഹൈസ്കൂൾ 8,9 ക്ലാസുകളിലെ പരീക്ഷ ടൈംടേബിൾ ആണ് പ്രസിദ്ധീകരിച്ചത്. എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച് 18മുതൽ ആരംഭിക്കും. എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച്‌ 27ന് അവസാനിക്കും. 8,9 ക്ലാസുകളിലെ പരീക്ഷകൾ   ഫെബ്രുവരി 24മുതൽ ആരംഭിക്കും. മാർച്ച്‌ 27ന് പരീക്ഷകൾ അവസാനിക്കും. എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷ ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More

‘കെടാവിളക്ക്’ സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്‌ സ്കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന കെടാവിളക്ക് സ്കോളർഷിപ്പിന് ഫെബ്രുവരി പത്ത് വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫിസുകളുമായി ബന്ധപ്പെടുക.

Read More

സംസ്ഥാനത്ത് NMMS പരീക്ഷ മാർച്ച് 1ന്

                                  സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷ മാർച്ച് 1ന് പുതുച്ചേരിയിലെ 4 മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നു. സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്ക് ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠനത്തിന് വർഷത്തിൽ 12,000 രൂപ വീതം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകും. വിദ്യാർഥികൾ സ്കൂ‌ൾ വഴി www.nmmsntspdy.com എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 10നുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എജ്യുക്കേഷനൽ ഓഫിസർ അറിയിച്ചു.

Read More

പന്ത്രണ്ടാം ക്ലാസില്‍ പഠിച്ചിട്ടില്ലെങ്കില്‍ പോലും വിദ്യാര്‍ഥികള്‍ക്ക് സിയുഇടി യുജിയിലെ വിഷയങ്ങളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം

ന്യൂഡല്‍ഹി: ദേശീയ ബിരുദ പ്രവേശന പരീക്ഷ 2025 (സിയുഇടി- യുജി) പരിഷ്‌കരിക്കുന്നു.യുജിസി രൂപം നല്‍കിയ വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പരീക്ഷയില്‍ സമഗ്രമായ മാറ്റം വരുന്നത്. പുതിയ രീതി അനുസരിച്ചുള്ള പരീക്ഷയ്ക്കായി ഉടന്‍ തന്നെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിക്കും. മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന ഹൈബ്രിഡ് ഫോര്‍മാറ്റില്‍ നിന്ന് മാറി 2025 മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡില്‍ മാത്രമായിരിക്കും പരീക്ഷ നടത്തുക. പരീക്ഷാ പ്രക്രിയയില്‍ വിശ്വാസ്യതയും സുരക്ഷയും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ മാറ്റം…

Read More

2025 സിബിഎസ്ഇ നടത്തുന്ന 10, 12 ക്ലാസ്സുകളിലെ പരീക്ഷ ഹാളിൽ നിരോധിക്കപ്പെട്ട തും അനുവദനീയമായ വസ്തുക്കളുടെയും വിശദമായ പട്ടികയും മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി

ന്യൂഡൽഹി: 2025 ഫെബ്രുവരി 15 മുതൽ സിബിഎസ്ഇ നടത്തുന്ന 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഹാളിൽ നിരോധിക്കപ്പെട്ട വസ്തുക്കളുടെയും അനുവദനീയമായ വസ്തുക്കളുടെയും വിശദമായ പട്ടികയും മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി. 204 വിഷയങ്ങളിലായി 44 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുൻപായി വിദ്യാർത്ഥികളെ നിർബന്ധിത പരിശോധനക്ക് വിധേയമാക്കും പരീക്ഷ ഹാളിൽ പ്രവേശിക്കുമ്പോൾ അനുവദനീയമായതും, അനുവദനീയമല്ലാത്തതും എന്തൊക്കെയെന്ന് താഴെ കൊടിത്തിരിക്കുന്നു. പരീക്ഷ ഹാളിൽ അനുവദനീയമായ വസ്തുക്കൾ അഡ്മിറ്റ് കാർഡും സ്കൂൾ ഐഡന്റിറ്റി കാർഡും ( റെഗുലർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial