Headlines

സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ പൃഥിരാജ്, അവാർഡുകൾ വാരി കൂട്ടി ആടുജീവിതം

     54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം. 10 പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ മികച്ച നടൻ- പൃഥ്വിരാജ്, മികച്ച സംവിധായകൻ- ബ്ലെസി,മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ്മികച്ച അവലംബിത തിരക്കഥ- ബ്ലെസി, മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻമേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി, മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം,മികച്ച നടനുള്ള…

Read More

ചരിത്ര വിജയമായി ദേവദൂതൻ; കോടി ക്ലബ് പ്രതീക്ഷിച്ചില്ലെന്ന് നിർമ്മാതാവ്

ഇന്ത്യന്‍ സിനിമയിലെ റീ റിലീസ് ട്രെന്‍ഡില്‍ പല ഭാഷകളില്‍ നിന്നും ചിത്രങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ ഒറിജിനല്‍ റിലീസിന്‍റെ സമയത്തേ വിജയിച്ച ചിത്രങ്ങളാണ് മിക്കപ്പോഴും റീ റിലീസ് ആയും എത്തുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒറിജിനല്‍ റിലീസ് സമയത്ത് പരാജയപ്പെട്ട ചിത്രങ്ങളും റീ റിലീസ് ആയി എത്താറുണ്ട്. അതിലൊന്നാണ് മലയാളത്തില്‍ നിന്ന് സമീപകാലത്ത് റീ റിലീസ് ആയി എത്തിയ മോഹന്‍ലാല്‍ ചിത്രം ദേവദൂതന്‍. സിബി മലയിലില്‍ സ്വന്തം സിനിമാജീവിതത്തില്‍ ഏറ്റവും വിയര്‍പ്പൊഴുക്കി ഒരുക്കിയ ചിത്രം അതിന്‍റെ സംഗീതം…

Read More

ദേവദൂതൻ ചരിത്രം സൃഷ്ടിക്കുകയാണ്; രണ്ടാം വാരം ഇരുന്നൂറോളം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ 24 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിലെത്തുക, ആ തിരിച്ചുവരവിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതെല്ലാം അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇപ്പോൾ കേരളത്തിലെ തിയേറ്ററുകൾ സാക്ഷ്യം വഹിക്കുന്നത് അത്തരമൊരു കാഴ്ചയ്ക്കാണ്. 24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ എന്ന സിനിമ റീ റിലീസ് ചെയ്തപ്പോൾ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ സിനിമയുടെ സ്ക്രീന്‍ കൗണ്ട് വീണ്ടും വര്‍‍ധിപ്പിച്ചിരിക്കുകയാണ്. ജൂലൈ 26 ന് 56 തിയേറ്ററുകളിൽ…

Read More

ദേവദൂതൻ ദേശീയ പുരസ്കാരത്തിനായി മത്സരിക്കും:സിയാദ് കോക്കര്‍

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ‘ദേവദൂതൻ’ ദേശീയ പുരസ്കാരത്തിനായി മത്സരിക്കുമെന്ന് നിർമാതാവ് സിയാദ് കോക്കർ. 24 വർഷങ്ങൾക്ക് ശേഷം ‘ദേവദൂതൻ’ റീറിലീസ് ചെയ്ത സാഹചര്യത്തിലാണ് നിർമാതാവിൻ്റെ പ്രതികരണം. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവദൂതൻ ദേശീയ പുരസ്കാരത്തിനായി മത്സരിക്കും. ചിത്രത്തിന് അതിനുള്ള അർഹതയുണ്ട്. അതിനുള്ള നിയമങ്ങൾ എന്താണെന്ന് അറിയില്ല. പക്ഷേ നിയമങ്ങൾ പൊളിച്ചെഴുതാൻ എന്നെക്കൊണ്ട് സാധിച്ചെന്നിരിക്കും. നിയമപരമായ വഴികളുണ്ട്, പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്, സർക്കാരിനെ സമീപിക്കാം. നിയമപരമായി ഞാൻ പോരാടിക്കഴിഞ്ഞാൽ സർക്കാരിന് വിരോധം തോന്നാത്ത തരത്തിൽ…

Read More

തരംഗമായി ‘ദേവദൂതൻ’ ; 24 വർഷത്തിന് ശേഷം തീയറ്ററുകളിൽ തരംഗമാകുന്നു

    24 വർഷം മുൻപ് തിയറ്ററിലെത്തിയപ്പോൾ പ്രേക്ഷകർ കൈയൊഴിഞ്ഞ ‘ദേവദൂതൻ’ സിനിമ ഇപ്പോൾ തീയറ്ററുകളിൽ തരംഗമാകുന്നു. റീ മസ്റ്ററിങ് ചെയ്ത് റീറിലീസ് ചെയ്ത മോഹൻലാൽ- സിബി മലയിൽ ചിത്രത്തിന് രണ്ടാം വരവിൽ തിയേറ്ററിൽ പ്രേക്ഷകരുടെ വമ്പൻ സ്വീകരണം. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുപുത്തൻ സിനിമയായി ഒരുക്കിയ ദേവദൂതൻ ബിഗ് സ്ക്രീനിൽ മാജിക് തീർക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. പാട്ട് കൊണ്ടും പശ്ചാത്തല സംഗീതം‌ കൊണ്ടും വിദ്യസാഗ‍ർ അത്ഭുതം തീ‍ർത്ത ചിത്രം ദേവദൂതൻ കഴിഞ്ഞ ദിവസമാണ് റീ…

Read More

‘നരിവേട്ട’യില്‍ നായകനായി ടോവിനോ; ചേരന്റെ ആദ്യ മലയാള ചിത്രം

ഇഷ്‌കിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ടോവിനോ തോമസ്. ‘നരിവേട്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റും ‘ഇന്ത്യന്‍ സിനിമ കമ്പനി ‘ എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഞ്ചും കൊച്ചിയില്‍ നടന്നു. ടോവിനോ തോമസ് ഉള്‍പ്പെടെ ചിത്രത്തിലെ പ്രധാന താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. തമിഴ് സിനിമ നടനും സംവിധായകനുമായ ചേരന്‍ ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍,…

Read More

സാമ്പത്തിക തട്ടിപ്പ് പരാതി; ടോവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ റിലീസ് കോടതി തടഞ്ഞു

വീണ്ടും സിനിമ നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് കോടതി തടഞ്ഞു. UGM പ്രൊഡക്‌ഷൻസിനെതിരെ പരാതി നൽകിയത് എറണാകുളം സ്വദേശി ഡോ വിനീത്.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. തന്റെ പക്കൽ നിന്നും 3.20 കോടി രൂപ വാങ്ങിയെന്ന് വിനീത് വ്യക്തമാക്കി. ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും പരാതി. ചിത്രത്തിന്റെ തീയറ്റർ, ഒടിടി, സാറ്റലൈറ്റ് റിലീസുകൾക്ക് വിലക്ക്.ടൊവീനോ തോമസ് നായകവേഷത്തിലെത്തുന്ന പാന്‍ ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രമാണ് അജയന്റെ രണ്ടാംമോഷണം. ടൊവീനോ…

Read More

ദേവദൂതന് പിന്നാലെ മണിച്ചിത്രത്താഴും റീ റിലീസിനെത്തുന്നു; തീയതി പങ്കുവെച്ച് ശോഭന

പഴയകാല ചിത്രം ദേവദൂതന്റെ റീ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, മണിച്ചിത്രത്താഴും റീ റിലീസിനെത്തുന്നു.  ഓഗസ്റ്റ് 17 ന് ചിത്രം തിയേറ്ററില്‍ എത്തും. ചിത്രത്തിൽ നാഗവല്ലിയായി വേഷമിട്ട് സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ച ശോഭന തന്നെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പം റീ റിലീസ് തീയതിയും അറിയിച്ചിരിക്കുന്നത്. 1993-ൽ മധു മുട്ടം തിരക്കഥ രചിച്ച് ഫാസിൽ സംവിധാനം ചെയ്ത സൈക്കോ ത്രില്ലർ ചലചിത്രമാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകന്‍, നെടുമുടി വേണു, വിനയ, ഇന്നസെന്റ്, കെപിഎസി ലളിത,…

Read More

ഇനി മണിക്കൂറുകൾ മാത്രം ബാക്കി; പൃഥ്വിരാജിന്റെ ‘ആടുജീവിതം’ OTT യിലേക്ക്

മലയാളി യുവാവിന്റെ മരുഭൂമിയിലെ ദുരന്ത ജീവിതം കോറിയിട്ട പൃഥ്വിരാജ്, ബ്ലെസി ചിത്രം ‘ആടുജീവിതം’  ഒ.ടി.ടിയിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ജൂലൈ 19 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം. കോവിഡ് ലോക്ക്ഡൗൺ ദിനങ്ങളിൽ വിദേശ രാജ്യത്തുൾപ്പെടെ ചിത്രീകരിച്ച സിനിമയാണ് ‘ആടുജീവിതം’.ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പേരിൽ തന്നെയുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ സിനിമ ബ്ലെസി എന്ന ചലച്ചിത്രകാരൻറെയും പൃഥ്വിരാജ് എന്ന നടന്റെയും വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. നജീബ് എന്ന മനുഷ്യന്റെ ജീവിത കഥ, അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകൾ…

Read More

‘അപമാനിച്ചിട്ടില്ല, ആസിഫ് മെമന്‍റോ തരാനാണ് വന്നതെന്ന് അറിയില്ലായിരുന്നു’; വിശദീകരണവുമായി രമേശ് നാരായണന്‍

നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. ആസിഫ് അലിയുടെ കയ്യില്‍ നിന്ന് താന്‍ സന്തോഷത്തോടെയാണ് പുരസ്‌കാരം വാങ്ങിയതെന്നും അത് ജയരാജ് കൂടി തനിക്ക് തരണമെന്ന ആഗ്രഹത്തിലാണ് അദ്ദേഹത്തില്‍ നിന്നുകൂടി സ്വീകരിച്ചതെന്നും രമേശ് നാരായണന്‍ വ്യക്തമാക്കി. പ്രചരിക്കുന്ന വീഡിയോ കണ്ട് എല്ലാവരും തെറ്റിദ്ധരിച്ചതാണെന്നും വലുപ്പ ചെറുപ്പം കാണിക്കുന്നയാളല്ല താനെന്നും രമേശ് നാരായണന്‍ പറഞ്ഞു. എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial