സർക്കാർ ആശുപത്രിയിലെ രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമാ ചിത്രീകരണം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: രോഗികളെ ബുദ്ധിമുട്ടിലാക്കി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയായ സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. അങ്കമാലി താലൂക്ക് ആശുപത്രിയിൽ ആയിരുന്നു വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദ് ഫാസിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഫഹദ് ഫാസിൽ…

