‘ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടു, ചെകുത്താൻ വളർത്തി’; സയിദ് മസൂദ് ആയി പൃഥ്വിരാജ്; പിറന്നാൾദിനത്തിൽ എമ്പുരാന്റെ പോസ്റ്റർ
മലയാളസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് സംവിധാനംചെയ്ത് മോഹൻലാൽ നായകനാവുന്ന എമ്പുരാൻ. പൃഥ്വിരാജിന്റെ കന്നിസംവിധാന സംരംഭമായിരുന്ന ലൂസിഫറിന്റെ രണ്ടാംഭാഗമായി വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.ചിത്രത്തിൽ പൃഥ്വിയുടെ കാരക്റ്റർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലൂസിഫർ എന്ന ചിത്രത്തിൽ സയിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഈ വേഷത്തിൽ പൃഥ്വിരാജ് എമ്പുരാനിലുമുണ്ടാവും. മസൂദിനെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി.പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ‘ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടു……

