Headlines

ആസിഫ് അലിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങാൻ മടിച്ച് രമേഷ് നാരായണ്‍; ജയരാജിനെ വിളിച്ച് പുരസ്‌കാരം മാറ്റിവാങ്ങി; ട്രെയിലര്‍ ലോഞ്ചിനിടെ നടന്നത് നാടകീയ സംഭവങ്ങൾ

കൊച്ചി: എംടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങള്‍’ ട്രെയിലര്‍ ലോഞ്ചിനിടെ നടന്‍ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ അപമാനിച്ചതായി ആരോപണം. താരം നൽകിയ പുരസ്കാരം ഏറ്റുവാങ്ങാൻ വിമുഖത കാണിക്കുകയായിരുന്നു രമേശ് നാരായണൻ. പിന്നീട് സംവിധായകന്‍ ജയരാജിനെ വിളിച്ച് പുരസ്‌കാരം മാറ്റിവാങ്ങിക്കുകയും ചെയ്തു. ആന്തോളജിയുടെ ഭാഗമായ അണിയറ പ്രവര്‍ത്തകരെ ആദരിക്കുന്ന കൂട്ടത്തിലായിരുന്നു രമേഷ് നാരായണനും പുരസ്‌കാരം നല്‍കിയത്. സീരീസില്‍ ജയരാജ് സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന…

Read More

ഫിലിംഫെയർ പുരസ്‌കാരങ്ങൾ; മികച്ച മലയാളം നടൻ കുഞ്ചാക്കോ ബോബൻ; തെലുങ്കിൽ ദുൽഖർ

അഭിനേതാക്കളെയും സംഗീതജ്ഞരെയും സംവിധായകരെയും സാങ്കേതിക വിദഗ്ധരെയും ആദരിക്കുന്നതിനായുള്ള 68-ാംമത് ഫിലിംഫെയർ അവാർഡ് സൗത്ത് (മലയാളം) 2023 പ്രഖ്യാപിച്ചു. മികച്ച നടനായി കുഞ്ചാക്കോ ബോബനും, മികച്ച നടിയായി ദർശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്‌കാരം അലെൻസിയറിനും നടിക്കുള്ള ക്രിട്ടിക്സ് പുരസ്‌കാരം രേവതിക്കുമാണ്. തെലുങ്ക് വിഭാഗത്തിൽ ‘സീതാരാമം’ സിനിമയിലെ പ്രകടനത്തിന് നടൻ ദുൽഖർ സൽമാന് മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായ കാരണങ്ങളാൽ അവാർഡ് ദാന ചടങ്ങുകൾ നടത്താനായില്ല എന്നും, അതിനാൽ കഴിഞ്ഞ…

Read More

200 കോടി മുടക്കുമുതലിൽ വിസ്മയമാകാൻ ‘ഇന്ത്യൻ 2’ നാളെ എത്തുന്നു

      സ്വന്തം മകൻ അനീതി ചെയ്താൽ പോലും അതിനെതിരെ ശബ്‍ദിക്കാൻ ചങ്കൂറ്റമുള്ളയാള്‍. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ സ്വാർത്ഥതയുടെ ആള്‍രൂപങ്ങളായി മാറുന്നതിനെതിരെ ആയിരുന്നു 28 വർഷം മുൻപ് സേനാപതിയുടെ ശബ്‍ദം ഉയർന്നത്. ആ സേനാപതി അനീതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നയിക്കാൻ വീണ്ടും എത്തുകയാണ്. പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ‘ഇന്ത്യൻ’ എന്ന ഇതിഹാസ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ ജൂലൈ 12ന് തിയറ്ററുകളിൽ എത്തും. മാറിയ കാലത്തിന്‍റെ എല്ലാ സങ്കേതങ്ങളുടേയും പിൻബലത്തോടെയാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഇന്ത്യൻ…

Read More

റീ റിലീസിനൊരുങ്ങി ദേവദൂതന്‍; 26 ന് തിയേറ്ററുകളിലെത്തും

പുറത്തിറങ്ങി 24 വര്‍ഷങ്ങള്‍ക്കു ശേഷവും ദേവദൂതന്‍ സിനിമയുടെ പ്രിന്‍റ് ഇപ്പോഴും ഉള്ളതില്‍ നിന്ന് സിനിമയ്ക്കൊരു ഭാഗ്യമുണ്ടെന്ന് കരുതാമെന്ന് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിന്‍റെ റീ റിലീസിന് മുന്നോടിയായുള്ള 4 കെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രം 26ന് തിയറ്ററുകളിലെത്തും റി മാസ്റ്റേര്‍ഡ് – റി എഡിറ്റഡ് പതിപ്പാണ് തിയറ്ററുകളിലെത്തുക. ക്ലാസിക് റൊമാന്‍സ് ഹൊറര്‍ ചിത്രം പുതിയ സാങ്കേതിക മികവോടെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.

Read More

ഭരത് ഗോപി പുരസ്കാരം സലീം കുമാറിന്

നടൻ ഭരത് ഗോപി തുടക്കം കുറിച്ച മാനവസേന വെൽഫയർ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടൻ സലീം കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലിൽ വച്ച് നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. മാനവസേവ പുരസ്‌കരാം ഗോകുലെ മെഡിക്കൽ കോളേജ് എംഡി ഡോ. കെ കെ മനോജിനും സ്പേഷ്യൽ ജൂറ പുരസ്കാരം സീരിയൽ താരം കൃഷണേന്തുവിനും നൽകും. കേരള ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ്…

Read More

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ ഫെഫ്കയ്ക്ക് കത്തയച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

സിനിമാ സംബന്ധിയായ പരിപാടികള്‍ കവര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അഭിനേതാക്കളോട് മോശമായ രീതിയില്‍ പലപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്നതും മരണവീട്ടില്‍ പോലും താരങ്ങളെ ക്യാമറയുമായി പിന്തുടരുന്നതും അടക്കമുള്ള സമീപനമാണ് നിര്‍മ്മാതാക്കള്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുന്നത്. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അക്രഡിറ്റേഷനുവേണ്ടി സിനിമാ നിര്‍മ്മാതാവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്…

Read More

ഇടവേള ബാബുവിന് പകരം സിദ്ധിഖ്; ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാർ

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിൻ്റെ പിൻ​ഗാമിയായിട്ടാണ് താരം പദവിയിലേക്ക് എത്തുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. നാലു തവണ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ 2018-’21 കാലത്ത് എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള…

Read More

സർക്കാർ ആശുപത്രിയിലെ രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമാ ചിത്രീകരണം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: രോഗികളെ ബുദ്ധിമുട്ടിലാക്കി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയായ സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. അങ്കമാലി താലൂക്ക് ആശുപത്രിയിൽ ആയിരുന്നു വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദ് ഫാസിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഫഹദ് ഫാസിൽ…

Read More

ഷാർജ ടു ഷാർജ സിനിമയുടെ സംവിധായകൻ വേണു ഗോപൻ അന്തരിച്ചു

ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ഭാര്യ ലത, മകൾ: ലക്ഷ്മി. സംസ്കാരം രാത്രി വീട്ടുവളപ്പിൽ. സംവിധായകൻ പി. പദ്‌മരാജൻ്റെ കൂടെ 10 വർഷം സഹസംവിധായകൻ ആയി പ്രവർത്തിച്ചു. 1995ൽ പുറത്തിറങ്ങിയ കുസൃതി കുസൃതി കുറുപ്പ് ആണ് ആദ്യ ചിത്രം. പദ്‌മരാജൻ്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന്…

Read More

മലയാളത്തിലെ ‘അണ്ടർ റേറ്റഡ്’ ക്ലാസിക്ക് ചിത്രം; റീ റിലീസിനൊരുങ്ങി ‘ദേവദൂതൻ’

മലയാളത്തിൽ കാലം തെറ്റി ഇറങ്ങിയ സിനിമകളിൽ ഒന്നാണ് ‘ദേവദൂതൻ’. സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ 2000-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതൻ. സിനിമ അന്ന് ശ്രദ്ധ നേടിയില്ലെങ്കിലും, ഇന്ന് ഈ സിനിമയും ഇതിലെ പാട്ടുകളും ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സംഗീതത്തിന്റെ രാജാവായ വിദ്യാസാഗർ ഒരുക്കിയ ഓരോപാട്ടും ആരാധകർ ഇരുകയ്യും നേരിട്ടിയാണ് സ്വീകരിച്ചത്. പ്രണയ കാവ്യം എന്നതിലുപരി സംഗീതത്തിന്റെ കാവ്യമാണ് ഈ ചിത്രം. ഇന്നും ഏറെ ആരാധകരുള്ള മോഹൻലാൽ ചിത്രമാണ് ദേവദൂതൻ. പുറത്തിറങ്ങിയിട്ട് 24 വർഷമായെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളുമൊന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial