Headlines

ശോഭനയും മോഹൻലാലും വീണ്ടും നായിക നായകന്മാരായി എത്തുന്നു; ഇരുവരും ഒന്നിക്കുന്ന അന്‍പത്തിയാറാമത് സിനിമ

ചെന്നൈ: ശോഭനയും മോഹൻലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മലയാള സിനിമയിലെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്.ശോഭന തന്നെയാണ് പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്ന കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടത്. മോഹൻലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ചിത്രത്തിന് താല്‍ക്കാലികമായി എല്‍ 360 എന്നാണ് പേര് നല്‍കിയിരുന്നത്. ഓപ്പറേഷന്‍ ജാവ, സൌദി വെള്ളക്ക…

Read More

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു;വിടപറഞ്ഞത് മലയാള- തമിഴ് സിനിമകളെ വിറപ്പിച്ച വില്ലന്‍

ചെന്നൈ: തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും. 1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്ന‍ട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമൽ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ്…

Read More

റിലീസിന് പിന്നാലെ ആടുജീവിതത്തിന്റെ വ്യാജന്‍ പുറത്ത്;പരാതിയുമായി അണിയറ പ്രവർത്തകർ

ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആടുജീവിതം ഇന്നലെയാണ് തിയറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫിസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിക്കൊണ്ട് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കാനഡയിലാണ് ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്ഐപിടിവി എന്ന പേരിൽ കിട്ടുന്ന ചാനലുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. പാരി മാച്ച് എന്ന ലോ​ഗോയ്ക്കൊപ്പമാണ് വ്യാജപതിപ്പ് എത്തിയത്. കായിക മത്സരങ്ങളിൽ വാതുവെപ്പ് നടത്തുന്ന ഒരു കമ്പനിയാണ് ഇതെന്ന് റിപ്പോർട്ടുകളുണ്ട്. കാനഡയിലും അമേരിക്കയിലുമെല്ലാം റിലീസ് ആയാലുടനെ സിനിമകളുടെ വ്യാജ പതിപ്പുകൾ…

Read More

പോർച്ചുഗീസ് ഫിലിംഫെസ്റ്റിവലിൽ മികച്ച നടനായി ടൊവിനോ തോമസ്, ഇന്ത്യൻ നടന് ഈ പുരസ്‌കാരം ലഭിക്കുന്നതിതാദ്യം

പോർച്ചുഗലിലെ നാല്പത്തി നാലാമത് ഫന്റാസ്പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനായി ടോവിനോ തോമസ്. ഡോ.ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ’ എന്ന ചിത്രത്തിലെ മാസ്മരിക പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിലും ഏഷ്യൻ ചിത്രങ്ങൾക്കുള്ള ഓറിയൻ്റ് എക്സ്പ്രസ്സ് മത്സരവിഭാഗത്തിലുമാണ് ചിത്രം പ്രദർശിപ്പിച്ചത്. മേളയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ നടൻ ഈ പുരസ്കാരത്തിന് അർഹനാകുന്നത്. 2024 മാർച്ച് ഒന്നുമുതൽ പത്തുവരെ നടന്ന മേളയിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമാണ് ‘അദൃശ്യജാലകം’. 2019…

Read More

സിനിമയുടെ പേരിൽ നിന്നും ഭാരതം ഒഴിവാക്കണമെന്ന് സെൻസർ ബോർഡ്; ഒരു സർക്കാർ ഉത്പന്നം മാർച്ച് എട്ടിന് തീയറ്ററുകളിലെത്തും

കൊച്ചി: ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിൻറെ പേരിലെ ഭാരതം ഒഴിവാക്കണമെന്ന് സെൻസർ ബോർഡ്. മാർച്ച് എട്ടിന് ചിത്രം തീയറ്ററുകളിൽ എത്താനിരിക്കെയാണ് സെൻസർ ബോർഡിന്റെ നിർദ്ദേശം. പേര് മാറ്റിയില്ലെങ്കിൽ സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്നാണ് ബോർഡിന്റെ നിലപാട്. ഇതോടെ ഒരു സർക്കാർ ഉത്പന്നം എന്ന് സിനിമയുടെ പേര് മാറ്റിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലാൽ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുബീഷ് സുധിയാണ് ചിത്രത്തിലെ പ്രധാന താരം. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ…

Read More

ദിലീപ് ചിത്രമായ ബാന്ദ്രക്ക് മോശം റിവ്യൂ; ഏഴ് വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: ദിലീപ് ചിത്രമായ ബാന്ദ്രയ്‌ക്കെതിരെ മോശം റിവ്യൂ നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. 7 വ്ലോഗർമാർക്കെതിരെയാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സിനിമയുടെ നിർമ്മാണ കമ്പനിയാണ് ഹർജി നൽകിയത്. ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ചിത്രമാണ് ബാന്ദ്ര. ഉദയകൃഷ്‍ണയാണ് സിനിമയുടെ തിരക്കഥ എഴുതിയത്. ബാന്ദ്രയുടെ ഹൈലൈറ്റ് അരുണ്‍ ഗോപിയുടെ സംവിധായക മികവുമാണ്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. കെ ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍…

Read More

ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ബ്ലോക്ക്ബസ്റ്റര്‍ ‘ദൃശ്യം’ ഫ്രാഞ്ചൈസ് ഹോളിവുഡിലേക്ക്

ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ബ്ലോക്ക്ബസ്റ്റര്‍ ‘ദൃശ്യം’ ഫ്രാഞ്ചൈസ് ഹോളിവുഡിലേക്ക്. ഇന്ത്യയിലും ചൈനയിലും ഗംഭീര സ്വീകാര്യത ലഭിച്ച ചിത്രത്തിന് ഇപ്പോള്‍ ഹോളിവുഡിലും ആവശ്യക്കാരുണ്ട്. കൊറിയന്‍ റീമേയ്ക്കിന് ശേഷം ‘ദൃശ്യം’ ഹോളിവുഡില്‍ നിര്‍മ്മിക്കുന്നതിന് പനോരമ സ്റ്റുഡിയോസ് ഗള്‍ഫ് സ്ട്രീം പിക്ചേഴ്സും JOAT ഫിലിംസിനും കൈ കൊടുത്തിരിക്കുകയാണ്. ‘ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം യഥാര്‍ത്ഥ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ചിത്രം യുഎസിലും കൊറിയയിലും സ്പാനിഷ് ഭാഷാ പതിപ്പിനായി ഒരുങ്ങികൊണ്ടിരിക്കുകയാണ്….

Read More

ലോക്കപ്പിന് മുന്നിൽ പുഞ്ചിരിച്ചുകൊണ്ട് ജോസ്; ‘ടർബോ’ സെക്കൻഡ് ലുക്ക് പോസ്റ്റർ

മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേഴ്‌സാണ് കൈകാര്യം…

Read More

ബജറ്റ് 50 കോടി, മമ്മൂട്ടിയും ജീവയും അഭിനയിച്ചു എന്നിട്ടും ‘യാത്ര2’ ബ്രേക്ക് ഡൗണ്‍: വന്‍ ഫ്ലോപ്പ്.

ഹൈദരാബാദ്: മമ്മൂട്ടിയും തമിഴ് താരം ജീവയും പ്രധാനവേഷത്തില്‍ എത്തിയ തെലുങ്ക് ചിത്രമാണ് യാത്ര 2. മമ്മൂട്ടി അഭിനയിച്ച് 2019 ല്‍ പുറത്തുവന്ന യാത്രയുടെ രണ്ടാം ഭാഗം ആയിട്ടും ബോക്സ് ഓഫീസില്‍ ചിത്രം മൂക്കുംകുത്തി വീണുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. ഫെബ്രുവരി 8ന് റിലീസായ ചിത്രം 50 കോടിയിലേറെ ചിലവാക്കിയാണ് എടുത്തത് എന്നാണ് വിവരം. മുടക്കുമുതലിന്‍റെ 20 ശതമാനം പോലും ചിത്രം നേടിയില്ലെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ചയോടെ തന്നെ ചിത്രം ഏതാണ്ട് തീയറ്ററുകള്‍ വിട്ട അവസ്ഥയാണ്. ചിത്രത്തിന്‍റെ…

Read More

ഇനി യാത്ര ഒന്നിച്ച്; വിവാഹചിത്രങ്ങൾ പങ്കിട്ട് നടൻ സുദേവ്

നടൻ സുദേവ് നായരും മോഡൽ അമർദീപ് കൗറും വിവാഹിതരായി. ഇന്നലെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ വിവാഹചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുദേവ്. മുംബൈ ആസ്ഥാനമായുള്ള നടിയും ഫാഷൻ മോഡലുമാണ് അമർദീപ് കൗർ സിയാൻ. ഗുജറാത്തിൽ ഒരു പഞ്ചാബി സിക്ക് കുടുംബത്തിലാണ് അമർദീപ് കൗർ ജനിച്ചത്. 2017ൽ മിസ് ഇന്ത്യ ഗുജറാത്തായി തിരഞ്ഞെടുക്കപ്പെട്ടു. മോഡൽ കൂടിയായ അമർദീപ് ലാക്മേ ഫാഷൻ വീക്ക് ഷോ ഉൾപ്പെടെ നിരവധി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial