
എംപുരാൻ റീ എഡിറ്റഡ് പതിപ്പ് ഉടൻ,വെട്ടിമാറ്റലിന് മുമ്പേ ജനത്തിരക്ക്, നഗരങ്ങളിലെ തിയേറ്ററുകള്‍ ഹൗസ് ഫുള്‍
തിരുവനന്തപുരം: മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമ എംപുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തും. ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും. അതേസമയം, റീ എഡിറ്റിംഗിന് മുമ്പ് ചിത്രം കാണാന്‍ വന്‍ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയും പ്രധാന നഗരങ്ങളിലെ തിയേറ്ററുകളില്‍ സീറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മുഖ്യമന്ത്രിയും കുടുംബവും ചിത്രം കാണാനെത്തിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമയെ…